0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 1209

അത്രക്ക് ഉള്ളിൽ തട്ടുന്നതയിരുന്നത് കൊണ്ടാകാം.

എന്റെ ജീവിതത്തിൽ ഞാൻ  എടുത്ത പല തീരുമാനങ്ങളും തെറ്റായി തോന്നിയപ്പോളും ഹരി ഒരു ശെരിയായി എന്റെ മുന്നിൽ പലപ്പോളും പ്രക്ത്യക്ഷപ്പെട്ടിട്ടുണ്ട്.  പക്ഷെ ഈ തീരുമാനം ഒരു ശെരി ആയിരിക്കുമോ എന്ന് ഇനിയും തീരുമാനിക്കേണ്ടതുണ്ടെന്നൊരു തോന്നൽ..

മനസിനുള്ളിൽ ഒരു കനൽ ഊതി കത്തിച്ചാണ് ഹരി പോയത്.  അവന്റെ ഉള്ളിലെ ആഗ്രഹങ്ങൾ എന്നിൽ അടിച്ചേൽപ്പിക്കുന്ന പോലെയൊരു തോന്നൽ. പതിവ് ക്രിക്കറ്റ് പ്രാക്റ്റീസും കാന്റീൻ ചായയും സ്റ്റെല്ല മിസ്ന്റെ ക്ലാസും എല്ലാം ഞാൻ ബഹിഷ്ക്കരിച്ചു. മനസ് മുഴുവൻ അവളായിരുന്നു.  ദേവനന്ദ.  അവളെന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആ നിമിഷം മുതലുള്ള ഓരോ കാര്യങ്ങളും എന്റെ മനസിലേക്ക് ഓടി വന്നു നിറഞ്ഞു.  എല്ലാം  ഞാൻ ഓർത്തെടുത്തു. എന്റെ ഓർമകളിലെ ദേവനന്ദക്ക്  എപ്പോളും വിഷാദത്തിൽ അല്ലെങ്കിൽ പേടിച്ചരണ്ട ഒരുവളുടെ മുഖം ആണ്. നടന്ന കാര്യങ്ങൾ ഒന്നും യാദൃച്ഛികമായി സംഭവിച്ചതല്ലെന്നു ഒരു തോന്നൽ. എന്തൊക്കെയോ രഹസ്യങ്ങളും എന്നോടുള്ള പ്രണയവും ചേർന്ന ആ പെണ്ണ് സത്യമോ അതോ മിദ്യയോ.  അറിയില്ല ! തിരിച്ചറിയാനാവാത്ത എന്തോ ഒരു ആത്മബന്ധം ഞങ്ങൾക്കിടയിലുണ്ടെന്നു ഒരു തോന്നൽ.  അല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കുമോ?  മനസ്സറിയാതെ മന്ദ്രിച്ചു.

മനസ്സിലിപ്പോഴും സംശയങ്ങളണ്‌  .  എന്നിലുദിച്ചത് സത്യത്തിൽ പ്രണയം തന്നെ ആണോ അതോ ഹരിയുടെ വാക്കുകൾ എന്നിൽ അവളോടുള്ള പ്രണയം അടിച്ചേല്പിക്ക പെട്ടതാണോ എന്നുള്ള ഒട്ടനവധി സംശയങ്ങൾ..

ദേവുവിന്റെ പ്രണയം ഇനിയും കണ്ടില്ലെന്നു നടിക്കുന്നത് മോശം ആണെന്ന് എനിക്ക് തോന്നി. അവളിലൊളിച്ചിരിക്കുന്ന നിഗൂഢതകൾ  മാറ്റി നിർത്തിയാൽ അവളെ പോലെ ഒരു പെൺകുട്ടിയെ വേറെ കാണാൻ പോലും കിട്ടില്ല.  അവൾ നല്ലവളാണ്..  അവളോട് തോന്നിയ ദേഷ്യം  സഹതാപമായി മാറിയത്  അവളിലെ നന്മ കണ്ടിട്ട് തന്നെ ആണ്.  ഓരോരോ ചിന്തകൾ മനസിനെ പിടിച്ചുലക്കുമ്പോൾ എവിടെയോ ദേവുവിന്റെ മുഖം തെളിഞ്ഞു വന്നു..  എപ്പോളും ശോകം നിറഞ്ഞ മുഖം.  നിറഞ്ഞൊഴുകാൻ വെമ്പി നിൽക്കുന്ന കണ്ണുകൾ... എത്ര മാറ്റി ചിന്തിക്കാൻ നോക്കിയിട്ടും അവളുടെ മുഖത്തിനു എപ്പോളും ആ ഭാവം തന്നെ ആണ്.   പാവം എപ്പോളും ഓരോരോ കാരണങ്ങൾ ആണ് അവൾക്കു സങ്കടപ്പെടാൻ.  ഇപ്പോഴത്തെ അവളുടെ വിഷമത്തിന് കാരണം ഞാൻ ആണ്.   

💬 Comments

View all comments