Chapter Title : ദേവനന്ദ 6 [വില്ലി]
ഞാൻ കുഴങ്ങി.
" നീ എന്താ ഈ പറഞ്ഞു വരുന്നത് എനിക്കവളോട് പ്രേമം ആണെന്നോ? "
" എന്ന് ഞാൻ പറയില്ല.... ആ പെണ്ണിന്റെ സ്നേഹം നീ കാണാതെ പോകരുതെന്നേ എനിക്ക് ഒള്ളൂ... നീ പറഞ്ഞില്ലേ അവളെ അച്ഛന്റെ കൂടെ വിടണം എന്ന്. അയാളുടെ കൂടെ പോയാലും അവൾ സുഖമായി ജീവിക്കും എന്ന് നിനക്കു ഉറപ്പുണ്ടോ? ഒരു രണ്ടാം കെട്ടുകാരീ എന്ന നിലയിൽ അവൾക്കിനി നല്ലൊരു ജീവിതം കിട്ടുമെന്ന് നിനക്കു തോന്നുന്നുണ്ടോ? ഒക്കെ പോട്ടേ അച്ഛൻ വന്നിട്ട് അവളെ സ്വീകരിച്ചില്ലെങ്കിലോ . അവള് പറയുന്നതൊന്നും അയാൾ വിശ്വസിച്ചില്ലെങ്കിലോ ?"
ഞാൻ ഇതുവരെ ചിന്തിച്ചു പോലും എത്താത്ത തലങ്ങളിൽ ഉള്ള ഹരിയുടെ അഭിപ്രായം എന്നേ വല്ലാത്തൊരു ആശയക്കുഴപ്പത്തിൽ ആക്കി..
നീ എന്താ ഹരി ഇപ്പോൾ പറഞ്ഞു വരുന്നത്? ഞാൻ എന്താ ചെയ്യേണ്ടത്? "
" നിന്റെ കാര്യത്തിൽ അഭിപ്രായം പറയാൻ ഞാൻ ആളല്ല എന്നെനിക്കറിയാം. പക്ഷെ അവളുടെ കഥയൊക്കെ കേട്ടപ്പോൾ അവളെ അടുത്തറിഞ്ഞപ്പോൾ എന്തോ എപ്പോളോ അവൾ നിനക്കുള്ളതാണെന്നു മനസിലൊരു തോന്നൽ.
" എടാ ഞാൻ.. "
" ഞാൻ വെറുതെ ഒരു ആഗ്രഹം പറഞ്ഞെന്നെ ഒള്ളൂ.. അവളുടെ ജീവിതത്തിലെ ആ ഒരു ആഗ്രഹം എങ്കിലും നടക്കട്ടെ എന്ന് കരുതി. ..... "
ഹരി ആദ്യമായി വിഗാരഭരിതനായി കാണപ്പെട്ടത് അന്നാണ്. അതും അവൾക്കു വേണ്ടി എന്റെ മുന്നിലൊരു യജനെ പോലെ . സഹിക്കാൻ ആവുന്നതിലും അപ്പുറമായിരുന്നു എനിക്കതു.
" എനിക്ക് തോന്നുന്നത് ദൈവം നിനക്ക് വിധിച്ചിട്ടുള്ള പെണ്ണ് അവള... അല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കുമോ ? നീ കരുതുന്ന പോലെ ആ പെണ്ണൊരു കള്ളം അല്ലടാ... അവൾ സത്യം ആണ്... നിന്റെ മനസിലുള്ള സംശയങ്ങൾ എല്ലാം തീരുമ്പോൾ നിനക്ക് മനസിലാകും അവൾ നന്മയുള്ള ഒരു പാവം പിടിച്ച പെണ്ണാണെന്ന് .. വിട്ടുകളണ്ടെടാ അതിന്റെ ..... "
പറഞ്ഞു പൂർത്തിയാക്കിയ വാക്കുകൾക്കൊടുവിൽ പറയാനെന്തൊക്കെയോ ബാക്കി വച്ചു ഹരി അവിടെ നിന്നു നടന്നകന്നു. എന്റെ മനഃസമാധാവനവും കൊണ്ട്..........
എന്ത് ചെയ്യണം ചെയ്യണ്ട എന്ന ചിന്ത മനസിനുള്ളിൽ പലതും അലയടിച്ചുയരുന്നുണ്ടായിരുന്നു. ഹരി പറഞ്ഞ വാക്കുകൾ
💬 Comments
View all comments