Chapter Title : ദേവനന്ദ 6 [വില്ലി]
കയ്യിലെടുത്തു അതിലെ ദേവുവിനെ നോക്കി ഞാൻ പറഞ്ഞു.....
###########
...................... #....##...###.....####...........
" എന്താ അളിയാ അവളിന്നു വന്നില്ലേ? "
കോളജിലേക്ക് എന്നത്തേയും പോലെ അല്ലാതെ ഒറ്റക് ബൈക്കിൽ എത്തിയ എന്നെ കണ്ട് ഹരി ചോദിച്ചു.
ഇല്ലെടാ ഇന്നവൾക് റസ്റ്റ് പ്രഖ്യാപിച്ചിരിക്കയാ ഏടത്തി..
" നിന്റെ അമ്മയ്ക്കും ഏടതിക്കും അവളെ ശെരിക്കു അങ്ങ് ബോധിച്ചെന്നു തോന്നുന്നല്ലോ "
ഹരിയുടെ വക തമാശ ആയിരുന്നു അതെങ്കിലും സംഭവം സത്യമായിരുന്നു. അവൾക്കും ഇന്നാ വീട്ടിൽ ഒരു സ്ഥാനം ഉണ്ടെന്നു എനിക്ക് ബോധ്യപ്പെടുക ആയിരുന്നു ഇന്നലെ ..
" ശെരിക്കും... ! എന്ത് കൊടുത്തു മയക്കിയതാണെന്ന് അറിയില്ലളിയാ... ഇനി ഇപ്പോ അവളുടെ അച്ഛൻ വന്നാലും അവളെ കൂടെ പറഞ്ഞു വിടാൻ അവര് സമ്മതിക്കുമെന്നു എനിക്ക് തോന്നുന്നില്ല. "
" അപ്പൊ അവളെ അവളുടെ അച്ഛന്റെ കൂടെ പറഞ്ഞു വിടാൻ തന്നെ ആണോ നിന്റെ തീരുമാനം? "
" അല്ലാതെ പിന്നെ? അതല്ലേ നല്ലതു. രണ്ടുപേർക്കും? "
ഹരിയുടെ ചോദ്യം കേട്ട് ആദ്യം ഒന്ന് പകച്ചുവെങ്കിലും ഉടനെ തന്നേ ഞാൻ മറുപടി കൊടുത്തു.
ഓഹ് ഞാൻ കരുതി....... !
" എന്ത് കരുതി.....? "
" അല്ല ഇന്നലത്തെ നിന്റെ പ്രകടനം കണ്ടപ്പോൾ ഞാൻ കരുതി....... നിനക്കു അവളോട് ഇഷ്ടം ആകും എന്ന്... "
" ഇഷ്ടമോ അവളെയോ? നീ എന്താ ഈ പറയുന്നത്? അതിന് ഇന്നലെ എന്ത് സംഭവിച്ചു.? അവളെ ആശുപത്രിയിൽ എത്തിച്ചതാണോ? ആരായാലും അത് തന്നെ അല്ലെ ചെയ്യൂ? "
അവന്റെ ചോദ്യത്തിന് എന്റെ പക്കൽ കൃത്യമായ മറുപടി ഉണ്ടായിരുന്നു.
" അതൊക്കെ ശെരി .. ഇന്നലെ അവൾക്കു വയ്യെന്ന് കേട്ടപ്പോൾ ഓടി ചെന്നു വാരി എടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചത് പോട്ടേ.. ഈ ലേബർ റൂമിൽ കയറ്റിയ ഭാര്യയെ കാത്തു പുറത്തു നിൽക്കുന്ന ഭർത്താവിനെ പോലെ ഉള്ള ഇന്നലത്തെ നിന്റെ പ്രകടനമുണ്ടല്ലോ... അതിന് എന്താ ഞാൻ പറയേണ്ടത്? അതൊക്കെ കണ്ടാൽ ആരായാലും അങ്ങനെ ഒക്കെയേ കരുതൂ. "
അവന്റെ വാക്കുകൾക്ക് എനിക്ക് ഒരു നിമിഷമെങ്കിലും ഉത്തരം മുട്ടി. എന്ത് പറയണം എന്നറിയാതെ
💬 Comments
View all comments