Chapter Title : ദേവനന്ദ 6 [വില്ലി]
"
കയ്യിൽ കിട്ടിയ ബുക്ക് എല്ലാം പെറുക്കി ഏടത്തി മുറി വിട്ടു പുറത്തിറങ്ങി.
പഴയ ഓർമകളെന്നിൽ വല്ലാതെ മുറിവേൽപ്പിച്ചിരുന്നതായി എനിക്കിന്നും തോന്നുന്നു.. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ എന്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. എന്തിന് അന്ന് ഹോട്ടൽ റൂമിലേക്ക് ഓടി കയറി വന്ന ദേവുവിന്റെ പേടിച്ചരണ്ട മുഖം പോലും ഇന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്...
അതെ ആ ഹോട്ടൽ.... അതാണെന്റെ ജീവിതം മാറ്റി മറിച്ചത്. അവളെന്തിനാണ് അന്ന് ആ റൂമിലേക്ക് ഓടി കയറി വന്നത്? എല്ലാം ഇനി എങ്കിലും എനിക്ക് അറിയേണ്ടേ.? അറിയേണ്ട സമയം ആയിരിക്കുന്നു.....
ഏറെ നേരം ആ ഫോട്ടോയിലേക്കു നോക്കി ഇരുന്നു ഞാൻ. അതിൽ ഏതോ ലോകം കീഴടക്കിയ ഒരു സന്തോഷം ദേവു അവളുടെ പുഞ്ചിരിയിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നി. ആത്മാർഥത ഇല്ലെങ്കിലും ഞാനും എന്തിനോ വേണ്ടി പുഞ്ചിരിക്കുന്നുണ്ട്. ആരുടെയോ നിർബന്ധത്തിനു വഴങ്ങി എന്ന മട്ടിൽ. സത്യത്തിൽ അതൊരു വിവാഹം ആയിരുന്നോ. രണ്ടു മനസുകളും ചേരാതെ രണ്ടു പേരുടെ സമ്മതം പോലും ഇല്ലതെ നടന്ന ആ ഒരു പ്രഹസനത്തെ വിവാഹം എന്നൊരിക്കലും വിളിക്കാൻ കഴിയുമോ ?
#########
കണ്ണു തുറക്കുമ്പോൾ ആദ്യം കാണുന്നത് ദേവുവിന്റെ മുഖം ആണ് . റൂമിനുള്ളിൽ കയറി വന്നു എന്തോ തിരയുകയാണവളെന്നു എനിക്ക് തോന്നി . ഇന്നലെ എന്റെ കൈ വശം ഉണ്ടായിരുന്ന ഫോട്ടോ ആകണം അത് എന്ന് ഞാൻ ഊഹിച്ചു. ഞാനത് നശിപ്പിച്ചു കാണുമോ എന്ന പേടി അവളുടെ മുഖത്തു നിഴലിച്ചിരുന്നു.
എന്റെ മേശ വിരിപ്പിനുള്ളിലും ബുക്കിനുള്ളിലും ഒക്കെ തിരഞ്ഞു നിരാശയോടെ എന്നേ നോക്കിയ ദേവു കാണുന്നത് അവളെ തന്നെ നോക്കി കിടക്കുന്ന എന്നേ ആണ്. കള്ളി പിടിക്കപ്പെട്ടവളുടെ ജ്യാളിതയിൽ അവളും ഒരു കള്ളം കണ്ടുപിടിച്ചവന്റെ പുശ്ചത്തോടെ ഞാനും പരസ്പരം നോക്കി..
എന്താ എന്നുള്ള എന്റെ ആംഗ്യത്തിലൂടെ ഉള്ള ചോദ്യത്തിന് ഒന്നുമില്ല എന്ന് ആംഗ്യത്തിൽ മറുപടി തന്നു മുറിയിൽ നിന്നും ഇറങ്ങി ഓടീ...
അവളുടെ ആ ചെയ്തി കണ്ട് എനിക്ക് ചിരി ആണ് വന്നത് .
" പാവം പെണ്ണ്.. "
തലയണക്കടിയിൽ ഞാൻ സൂക്ഷിച്ച ഫോട്ടോ
💬 Comments
View all comments