Chapter Title : ദേവനന്ദ 6 [വില്ലി]
ഇരുന്ന് ഞാൻ എന്റെ പ്രതിഷേധം അറിയിച്ചു..
ഇതൊന്നും വകവെക്കാതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കയാണ് ഏടത്തി.
ഏടത്തിയിൽ നിന്നും എന്റെ ശ്രദ്ധ പൂർണമായും ആ പുസ്തക താളുകളിലേക്കു തിരിഞ്ഞപ്പോളാണ് കയ്യിലിരിക്കുന്നത് ദേവുവിന്റെ ഡയറി ആണെന്ന് മനസിലായത്. ഒരുതവണ തുറന്നു നോക്കിയപ്പോൾ ദേവുവിന്റെ വക ശകാരം കിട്ടിയതാണ് എങ്കിലും കയ്യിലിരുന്നപ്പോൾ തുറന്നു നോക്കാതിരിക്കാൻ സാധിച്ചില്ല. പിടിച്ചു വാങ്ങിക്കാൻ ഇപ്പോൾ അവളിവിടെ ഇല്ലല്ലോ.
ആദ്യ താളു മറിച്ചതെ കണ്ട കാഴ്ച എന്റെ ഹൃദയം നിലക്കാൻ പോകുന്നതായിരുന്നു.
കഴുത്തിൽ തുളസി മാല. അതിനുമിടയിൽ നെഞ്ചോടു ചേർന്നു ഒളിഞ്ഞു കിടക്കുന്ന ആലില താലി.... നെറുകയിൽ സിന്ദൂര രേഖ...... എല്ലാറ്റിനും അപ്പുറം എല്ലാം പിടിച്ചടക്കിയവുളുടെ കൊല്ലുന്ന പുഞ്ചിരിയോടെ എന്നെ ചേർന്നു നിൽക്കുന്ന ദേവു. ... ഞങ്ങളുടെ വിവാഹ ഫോട്ടോ... ആരെയും കാണിക്കാതെ അവൾ സൂക്ഷിച്ചു വച്ചിരുന്ന വിവാഹ ഫോട്ടോ എന്റെ വിറയാർന്ന കയ്യിൽ ഇരുന്നു വിറച്ചു...........
" ഏടത്തി ഇത്? "
കയ്യിലിരുന്ന ഫോട്ടോ ഉയർത്തി കാട്ടി ഞാൻ ചോദിച്ചു..
" ഇത് നിന്റെ കല്യാണ ഫോട്ടോ.. അതിനിപ്പോ എന്താ? "
" ഇതിപ്പോ എടുത്തു.. "
" ഇത് നല്ല കൂത്ത്.. കല്യാണം കഴിഞ്ഞു രെജിസ്റ്റർ ഓഫീസിൽ നിന്നിറങ്ങിയ പാടെ പിടിച്ചു നിർത്തി എടുത്ത ഫോട്ടോയ ഇത്. എത്ര നിര്ബന്ധിച്ചിട്ട നീ ഒന്ന് നിന്നു തന്നതെന്നറിയാമോ? "
അന്നത്തെ ആ അവസ്ഥയിൽ ഇങ്ങനെ ഒരു സംഭവം നടന്നത് പോലും എന്റെ ഓർമയിൽ ഉണ്ടായിരുന്നില്ല. അന്നൊരുവിധം മനസ്സ് മരവിച്ച അവസ്ഥയിൽ ആയിരുന്നു... അല്ലെങ്കിലും ഞാൻ അന്ന് വെറുമൊരു ബൊമ്മ മാത്രമായിരുന്നല്ലോ. മറ്റുള്ളവരുടെ അഭിപ്രായത്തിനും ആഗ്രഹത്തിനും ഒത്തു ചലിക്കുന്ന വെറും ബൊമ്മ...
" അത് ഞാൻ നിന്നെ കാണിക്കാൻ ദേവുവിന്റെ കയ്യിൽ കൊടുത്തിട്ടു നാള് കുറെ ആയല്ലോ? ഇത് വരെ കണ്ടില്ലേ നീയ് ഇത്? "
മനഃപൂർവ്വമായിരിക്കണം അവൾ ഇതെന്നെ കാണിക്കാതെ ഇരുന്നത് . കാണിച്ചിരുന്നുവെങ്കിൽ അന്നേ ഞാൻ ഇത് കീറി പറിച്ചു ചവറ്റുകൊട്ടയിലെറിയുമായിരുന്നു എന്നവൾക്ക് നന്നായി അറിയാം...
" ഫോട്ടോയും നോക്കി ഇരിക്കാൻ എന്താ അതിലിത്ര പ്രത്യേകത? എന്നതാണെന്നും മോനതും നോക്കി ഇവിടെ ഇരിക്ക് ഞാൻ പോണു..
💬 Comments
View all comments