Chapter Title : ദേവനന്ദ 6 [വില്ലി]
കിടക്കുന്നത്. എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ... "
" അതിനല്ലേ ഏടത്തിയും അമ്മയും ഒകെ ഉള്ളത് "
" ഞങ്ങളെ പോലെ ആണോ അവൾക് നീയ്? "
ഏടത്തി പറഞ്ഞതിന്റെ പൊരുൾ എനിക്കപ്പോൾ ഒട്ടും മനസിലായില്ല
" അതെന്താ എനിക്ക് കൊമ്പുണ്ടോ? "
" കൊമ്പ് ... ഒന്ന് പോടാ ചെക്കാ നീയ്... അല്ലേലും ഈ ആണുങ്ങൾക്ക് ഒന്നും ഞങ്ങൾ ഭാര്യമാരുടെ വിഷമം അറിയ്യണ്ടല്ലോ.. ചേട്ടനും കണക്കാ അനിയനും കണക്കാ? "
ബുക്ക് തപ്പുന്നതിനിടയിൽ ഏടത്തി ആരോടെന്നില്ലാതെ പറഞ്ഞു.
" ദേ... എന്നെ വേണേൽ പറഞ്ഞോ. പക്ഷെ എന്റെ മണുങ്ങൂസൻ ചേട്ടനെ പറ്റി പറഞ്ഞാൽ ഉണ്ടല്ലോ? "
വെറുതെ ഏടത്തിയെ ചൊടുപ്പിക്കാനാണ് അത് പറഞ്ഞത് എങ്കിലും ഏടത്തിക്കു അത് ശരിക്കും ദേഷ്യമാണുണ്ടാക്കിയത്... കയ്യിൽ കിട്ടിയ കട്ടിയുള്ള ഒരു ബുക്ക് എടുത്ത് എന്റെ നേരെ ഒറ്റ ഏറായിരുന്നു അവർ. ഏടത്തിക്ക് ഉന്നം ഇല്ലാത്തതു കൊണ്ടും എന്റെ ഭാഗ്യം കൊണ്ടും അത് ദേഹത്ത് കൊള്ളാതെ എനിക്ക് ഒഴിഞ്ഞു മാറാൻ സാധിച്ചു.
എന്നിട്ടും കലി തീരതെ അവര് മറ്റൊരു ബുക്കും കയ്യിലോങ്ങി കൊണ്ട് എന്റെ നേർക്കു പാഞ്ഞടുത്തു...
"'കെട്ടിയവളെ മര്യാതക്ക് നോക്കത്തും ഇല്ല. എന്നിട്ടു ഉപദേശിച്ച നന്നായാലോ എന്ന് കരുതി ഓരോന്ന് പറയുമ്പോൾ കളിയാക്കുന്നോ ? "
കയ്യിലിരുന്ന ബുക്ക് കൊണ്ട് അവരെന്നെ തല്ലാൻ കൈ ഓങ്ങിയതും ഞാൻ ഏടത്തിയുടെ കയ്യിൽ നിന്നും ബുക്ക് തട്ടിപ്പറിച്ചു.
" ഏടത്തി സോറി . ഞാൻ വെറുതെ പറഞ്ഞതാ.... "
എന്റെ ക്ഷമാപണത്തിൽ വലിയ ആത്മാർത്ഥത ഉണ്ടായിരുന്നില്ല എങ്കിലും ഏടത്തിയെ തണുപ്പിക്കാൻ അത് മതിയായിരുന്നു.
" എടാ നന്ദു നീ എന്താടാ ഇങ്ങനെ? ഒന്നുമില്ലെങ്കിലും നിന്നെ വിശ്വസിച്ചു ഇറങ്ങി വന്നതല്ലേ അവൾ.. എന്നിട്ട് നീയിപ്പോഴും ഈ കുട്ടികളിയും മറ്റുമായി നടന്നാലോ... "
കട്ടിലിൽ എന്റെ അരികിലായി ഇരുന്നു ഏടത്തി വീണ്ടും ഉപദേശം തുടങ്ങി. അവരെ സത്യാവസ്ഥ പലതവണ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും അതൊന്നും കാര്യമാക്കാതെയുള്ള ഏടത്തിയുടെ സംസാരം എനിക് അരോചകം ആയി തോന്നി. അവരുടെ സംസാരം ശ്രദ്ധിക്കാതെ കയ്യിൽ ഇരുന്ന പുസ്തകത്തിന്റെ താളുകൾ തുറന്നും അടച്ചും
💬 Comments
View all comments