0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 1203

ആഹാരം കഴിക്കാതിരിക്കുകയല്ലാ വേണ്ടത്. അത് മോളുടെ ആരോഗ്യത്തിന് തന്നെയാ കേടു...  അവനങ്ങനെ പലതും പറയും... "

അമ്മ ഒളിഞ്ഞും മറഞ്ഞും എന്നെ ഉദ്ദേശിച്ചാണങ്ങനെ പറഞ്ഞതെന്ന് എനിക്ക് വ്യക്തമായി മനസിലായി.

" അങ്ങെനെ വല്ലതും ഇനി ഉണ്ടെങ്കിൽ മോളെന്നോട് പറഞ്ഞൽ മതി ട്ടോ.. "

അമ്മയുടെ തലോടലിനു പുറമെ ആ സ്വാന്ത്വന വാക്കുകൾ കൂടി കേട്ട് ദേവു അമ്മക്കു ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു. അമ്മക്ക് ദേവുവിനോടുള്ള സ്നേഹം ഞാൻ കണ്ടറിയുക ആയിരുന്നു. അമ്മയുടെ ലാളന ഏറ്റു കണ്ണടച്ച് കിടക്കുന്ന ദേവുവിനെ ഞാൻ അസൂയയോടെ നോക്കി നിന്നു.

എല്ലാം കഴിഞ്ഞു അമ്മയുടെ തോളും ചാരി അവൾ ആശുപത്രി വരാന്ത  നടന്നു നീങ്ങുമ്പോൾ അമ്മക്ക് അവളോടുള്ള സ്നേഹവും കരുതലും ഞാൻ കണ്ടറിയുക  ആയിരുന്നു.

###......... #####.......  ###..........

പകൽ  ദേവുവിന് വയ്യാതെ ആയി എന്നറിഞ്ഞപ്പോൾ മനസിന് ഒരു സമാധാനവും തോന്നിയിരുന്നില്ല.  എന്തൊക്കെയാണ് ഞാൻ അപ്പോൾ ചെയ്തു കൂട്ടിയതെന്നു പോലും എനിക്ക് ഓർമ ഇല്ല.   അവളെയും എടുത്ത് ഹോസ്പിറ്റലിലേക്ക് പോകാൻ എന്നെ   പ്രേരിപ്പിച്ച ഘടകം  എന്താണ്? . അങ്ങനെയൊക്കെ  ചെയ്യാൻ അവളെന്റെ ആരും അല്ലല്ലോ

" ആ സമയത്ത് ആരായാലും അതു തന്നെ അല്ലെ ചെയ്യൂ... "

എന്റെ മനസേന്നോട് മന്ത്രിച്ചു.

" എടാ ചെക്കാ നിനക്ക് ഉറക്കമൊന്നും ഇല്ലേ?  "

രാത്രി ഉറക്കം വരാതെ കട്ടിലിൽ എന്തൊക്കെയോ ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോളാണ് ഏടത്തി കയറി വന്നത്.

കയറി വന്നതേ ഏടത്തി ദേവുവിന്റെ ബുക്കുകൾ വച്ചിരിക്കുന്ന മേശയുടെ ഭാഗത്തേക്ക് തിരിഞ്ഞു എന്തോ തിരയാൻ ആരംഭിച്ചു.

" എന്താ?  "

":എന്ത്?  "

" ഏടത്തി എന്താ ഈ തപ്പുന്നതെന്നു?  "

" അതോ. .  ആ പെണ്ണിന്റെ രണ്ടു ബുക്ക്.. ഇന്ന് അവൾ എന്റെ കൂടെയാ... ഇന്നും രാത്രി വയ്യാതായാലോ? നിനക് ശ്രെദ്ധിക്കാൻ നേരമില്ലലോ   "

" മ്മ്. .. അതാ നല്ലത് ?  "

എന്റെ മറുപടി കേട്ട് ഏടത്തി എന്നെ രൂക്ഷമായി ഒന്ന് നോക്കി

" എന്ത് കെട്ട്യോനാടാ നീയ്? ആ പെണ്ണിന്  വയ്യാതിരിക്കുമ്പോൾ കൂടെ ഇരിക്കേണ്ടവനാ...ഇവിടെ സുഖിച്ചു

💬 Comments

View all comments