0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 1202

കസേര ഒഴിഞ്ഞു കൊടുത്തു ഞാൻ മുറിയുടെ ഒരു മൂലയിലേക്ക് ഒതുങ്ങി നിന്നു.

" കുറവുണ്ടോ മോളെ?  "

ദേവുവിന്റെ നെറുകയിലൂടെ കൈയടിച്ചു അമ്മ ചോദിച്ചു.

" ഉണ്ടമ്മേ.... "

ദേവുവിന്റെ മറുപടിക്കു കാത്തുനിൽക്കത്തെ അമ്മ എന്റെ നേരെ തിരിഞ്ഞു.

" ഡോക്ടർ എന്ത് പറഞ്ഞെടാ?  "

" ഈ ഡ്രിപ്പ് കഴിഞ്ഞാൽ വീട്ടിൽ പോകാമെന്നു പറഞ്ഞു.  "

" ക്ഷീണം ഉണ്ടെങ്കിൽ നമുക്കിന്നൊരു ദിവസം കൂടി ഇവിടെ കിടക്കാം മോളെ?  "

അമ്മയുടെ അഭിപ്രായം ദേവു സ്നേഹത്തോടെ നിരസിച്ചു.. സ്വന്തം മകൾ എന്ന രീതിയിൽ ഏടത്തിക്കു നൽകുന്ന അതെ സ്നേഹവും പരിഗണയും അമ്മ ആരും ആഗ്രഹിക്കാത്ത ഒരവസ്ഥയിൽ വീട്ടിലേക്കു കയറി വന്ന ദേവുവിനും നൽകുന്നതു കണ്ട് എനിക്ക് അമ്മയോട് ബഹുമാനം തോന്നി. അമ്മയുടെ തലോടലിൽ കണ്ണടച്ച് കിടക്കുന്ന ദേവുവിനെ കണ്ട് എനിക്ക് അസൂയ തോന്നി  .  എന്നോട് മാത്രമാണിപ്പോളും അമ്മക്കു അകൽച്ച. എന്ന വസ്തുത എന്നിൽ നേരിയ തോതിൽ വിഷമവും ഉണ്ടാക്കി.

":ഇവന്റെ കൂടെ നാട്ടിൽ പോയി വന്നപ്പോൾ മുതൽ തുടങ്ങിയ അസുഖവും ക്ഷീണവും ആണ് ഈ കുട്ടിക്ക്.  "

" അതിന് ഞാനെന്തു ചെയ്തിട്ടാ... ?  "

ഏടത്തി കുറ്റപ്പെടുത്തൽ മുഴുവിപ്പിക്കുന്നതിന് മുന്നേ ഞാൻ ചോദിച്ചു.

" നീ എന്തെങ്കിലും ചെയ്തോ എന്ന ഞാനും ചോദിക്കുന്നത്. നീ ഒന്നും ചെയ്യണ്ടും പറയാണ്ടും ഈ കുട്ടി വെറുതെ പട്ടിണി കിടക്കോ . ?  "

ഏടത്തി പറഞ്ഞത് ശരി ആകാം എന്ന ഭാവത്തിൽ അമ്മയും എന്നെ സൂക്ഷിച്ചു നോക്കി

" നന്ദുവേട്ടനൊന്നും ചെയ്തതല്ല.. അമ്മേ...  എനിക്ക് വിശപ്പില്ലാത്ത കൊണ്ടാ ഞാൻ കഴിക്കാഞ്ഞത്.. "

എല്ലാം കേട്ടുകൊണ്ട് മാത്രം ഇരുന്ന ദേവു ചാടി പറഞ്ഞു.  എല്ലാറ്റിനും കാരണക്കാരൻ ഞാൻ ആയിരുന്നു എങ്കിലും എന്നെ  ന്യായികരിക്കാൻ  അവൾ ശ്രമിക്കുന്നത് കണ്ടപ്പോൾ എനിക്ക് അവളോടെന്തെന്നില്ലാത്ത ബഹുമാനം തോന്നി.

" അതെങ്ങനെയാ..  നീ അങ്ങനെയേ പറയു എന്നെനിക്ക് അറിയാം.  രണ്ടും കണക്കാ... "

വെറുതെ ഒരു കളിയാക്കലെന്ന വണ്ണം ഏടത്തി അങ്ങനെ പറഞ്ഞു നിർത്തി.

" മോളെ.   ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് വിചാരിച്ചു

💬 Comments

View all comments