Chapter Title : ദേവനന്ദ 6 [വില്ലി]
തന്നെ പട്ടിണിക്കിട്ടതിന്. "
അവൾ പെട്ടന്ന് തല വെട്ടിച്ചു എന്റെ നോട്ടത്തിൽ നിന്നു ഒഴിഞ്ഞു മാറി...
" സോറി.. "
കുറച്ചു നേരത്തെ മൗനം വെടിഞ്ഞു അവൾ പറഞ്ഞു.
":എന്തിന് ? "
" ചീത്ത കേട്ടില്ലേ അതിന്. "
" മ്മ് സാരമില്ല. "
വീണ്ടും മൗനം. റൂമിനുള്ളിൽ കറങ്ങുന്ന ഫാനിന്റെ ശബ്ദത്തിനു അപ്പുറം ഒന്നും ആ മുറിയിൽ കേൾക്കനുണ്ടായിരുന്നില്ല. തൊട്ടടുതുണ്ടായിരുന്നിട്ടും പരസ്പരം തമ്മിൽ ഒന്ന് നോക്കനോ മിണ്ടനോ രണ്ടാൾക്കും മടി ആയിരുന്നു. ദേവുവിലൂടെ ഓരോ തവണ കണ്ണോടിക്കുമ്പോളും എല്ലാറ്റിനും കാരണക്കാരൻ താനാണെന്ന് മനസിനുള്ളിൽ ഇരുന്നാരോ കുറ്റപ്പെടുത്തുന്ന പോലെ തോന്നി.
" നല്ല ക്ഷീണം ഉണ്ടോ ? "
. ഉണ്ടെന്നവൾ മറുപടി തന്നു.
" സാരമില്ല ഇതിപ്പോ തീരും.. എന്നിട്ടു വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞിട്ടുണ്ട്. "
" നമ്മൾ വന്നിട്ട് ഒത്തിരി നേരം ആയോ ? "
കറങ്ങുന്ന ഫാനിലേക്കു മാത്രം ശ്രദ്ധ വച്ചുകൊണ്ട് ദേവു ചോദിച്ചു.
" മ്മ് .. കുറച്ചായി... "
" അമ്മയും ചേച്ചിയും? "
" ഞാൻ പറഞ്ഞിട്ടില്ല. ഇനി വേണം വിളിച്ചറിയിക്കാൻ. "
താനെന്താ ഒന്നും കഴിക്കാതിരുന്നത്. "
മൗനമായിരുന്നു അതിനുള്ള മറുപടി എങ്കിലും ഉത്തരം അവളുടെ കണ്ണുകൾ എനിക്ക് പറഞ്ഞു തരുന്നുണ്ടായിരുന്നു . നിറഞ്ഞൊഴുകാൻ വെമ്പി നിൽക്കുന്ന ആ മിഴികളിലെ ദുഃഖം ഞാൻ കണ്ടില്ലെന്നു നടിച്ചു ..
പെട്ടന്ന് കതകു തള്ളിത്തുറന്നു ഹരി കയറി വന്നു. കൂടെ അമ്മയും ഏടത്തിയും ഉണ്ടായിരുന്നു....
" ഞാനന്നേ പറഞ്ഞതാ ഈ കുട്ടിയോട് വയ്യാന്നുണ്ടേൽ ഹോസ്പിറ്റലിൽ പോകാമെന്നു.. ഇപ്പൊ എങ്ങനെ ഉണ്ട് ? "
കയറി വന്നതേ ശകാരമെന്നോണം ഏടത്തി പറഞ്ഞു.
", കുഴപ്പമൊന്നും ഇല്ല ചേച്ചി.. "
" എന്നിട്ടാണോ തല കറങ്ങി വീണത്? " അവരെ കണ്ടു എഴുന്നേൽക്കാൻ ഭാവിച്ച ദേവുവിനെ പിടിച്ചു വീണ്ടും കിടത്തി കൊണ്ട് ഏടത്തി പറഞ്ഞു
ഇവൾ ഹോസ്പിറ്റലിൽ ഉള്ള കാര്യം വീട്ടുകാരോട് ആര് പറഞ്ഞു എന്ന് ഞാൻ ആലോചിച്ചിരിക്കുമ്പോളാണ് വളിച്ച ചിരിയുമായി ഹരി മുറിക്കു വെളിയിലേക്കു ഇറങ്ങിപ്പോയത് കണ്ടത് .
അമ്മക്ക് ഇരിക്കാൻ
💬 Comments
View all comments