0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 1200

അങ്ങനെ പറഞ്ഞതിൽ തെറ്റൊന്നും എനിക്കും തോന്നിയില്ല.  വിശാലമായ ആ മുറിയിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു.

നല്ല ഉറക്കത്തിലാണ് ദേവു. ഞാൻ നടന്നു അവളുടെ കട്ടിലിനരികിൽ ഉള്ള കസേരയിൽ ചെന്നിരുന്നു. അവളുടെ ആ കിടപ്പു നോക്കി നിൽക്കെ എനിക്ക് സഹതാപത്തെക്കാൾ കുറ്റബോധം ആണ് തോന്നിയത്.  ഇവളുടെ ഈ അവസ്ഥക്കും കാരണക്കാരൻ ഞാനാണല്ലോ എന്നോർത്ത്.  എനിക്ക് എന്നോട് തന്നെ എന്തെന്നില്ലാത്ത ദേഷ്യം തോന്നി.

" പാവം കുട്ടി  "

ദേവുവിന്റെ കിടപ്പു നോക്കി ഇരിക്കുന്ന എന്റെ തോളിൽ കൈ അമർത്തി ഹരി അത് പറഞ്ഞു.

അപ്പോളേക്കും കതകു തുറന്നു മുൻപ് കണ്ട അതെ നേഴ്‌സ് വീണ്ടും കടന്നു വന്നു.

അവരകത്തെക്ക് കയറി വന്നു ദേവുവിന്റെ അടുത്തെത്തി എന്തൊക്കെയോ ചെയ്യുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു.  ഇടക്കെപ്പോളോ എന്നെ നോക്കിയാ അവരൊരു ചിരി പാസാക്കി.  തിരിച്ചു ഞാനും..

" ആഹാ എഴുന്നേറ്റോ?  "

അപ്പോളാണ് പാതി മയക്കത്തിൽ നിന്നും.  ഒന്നും മനസിലാവാത്തവളെ പോലെ കണ്ണും മിഴിച്ചു എന്നെയും  നേഴ്‌സിനെയും നോക്കി കിടക്കുന്ന ദേവുവിനെ ഞങ്ങൾ ശ്രദ്ധിച്ചത്.

" പേടിക്കാനൊന്നുല്ല ...  കൃത്യ സമയത്ത് ഫുഡ് കഴിക്കാത്തതിന്റെയാ..  "

ആ നേഴ്‌സ് ദേവുവിനോടായി പറഞ്ഞു.

" ഒന്നാമത് എല്ലും തോലും പോലെ ഇച്ചിരി ഒള്ളൂ ആള്. ഇനി  പട്ടിണി കൂടെ കിടക്കല്ലെ.  "

അത്രയും പറഞ്ഞു അവർ മുറിക്കുള്ളിൽ നിന്നിറങ്ങി പോയി.. അപ്പോളാണ് ഹരി അടുത്തെങ്ങും ഇല്ലെന്ന കാര്യം ഞാൻ ശ്രെധിച്ചത്.  അവരുടെ കൂടെ അവനും ഇറങ്ങി പോയി ഇരിക്കണം.  " കാട്ടു കോഴി... " ഞാൻ മനസ്സിൽ കളിയാക്കി വിളിച്ചു.

" നന്ദുവേട്ടാ .....  "

ദേവുവിന്റെ ആ വിളിയിൽ അവൾക്കുണ്ടായിരുന്ന ക്ഷീണമത്രയും പ്രകടമായിരുന്നു..

" ദേഷ്യം ആണോ എന്നോട് ?  "

ആഹ് വയ്യായികയിലും അവൾക്കറിയേണ്ടതത്ര മാത്രമേ ഒള്ളോ എന്ന് എനിക്ക് തോന്നി   ..

" മ്മ്.. " അതെ എന്ന അർഥത്തിൽ ഞാൻ ഒന്ന്  മൂളി.

" ആ ഡോക്ടറുടെ വായിലെ തെറി മുഴുവനെന്നെ കേൾപ്പിച്ചില്ലേ താൻ?  "

" അവര് ചീത്ത വിളിച്ചോ?  എന്തിന് ? "

"

💬 Comments

View all comments