Chapter Title : ദേവനന്ദ 6 [വില്ലി]
അങ്ങനെ പറഞ്ഞത്.
ഒരുപാടു നേരം കാത്തു നിൽക്കേണ്ടി വന്നില്ല ഡോർ തുറന്നു പുറത്തേക്കിറങ്ങി വന്ന ലേഡി ഡോക്ടറെ കണ്ടു ഞങ്ങൾ രണ്ടു പേരും എഴുന്നേറ്റു നിന്നു.
" ഡോക്ടർ ഇത് ദേവാനന്ദയുടെ ഭർത്താവാണ്. "
ഡോക്ടറെ കണ്ടയുടൻ ഒരാവശ്യവും ഇല്ലാതെ ഹരി ചാടി കയറി പറഞ്ഞു.
" അതിന്? "
ആ ഡോക്ടറുടെ മറുപടി കേട്ട് ഞങ്ങൾ രണ്ടുപേരും ഒരു പോലെ ചൂളി പോയി... പറഞ്ഞു തീരുന്നതിന് മുൻപേ അവരെന്റെ നേരെ തിരിഞ്ഞു.
" നിങ്ങൾ ആ കുട്ടിക്ക് കഴിക്കാനൊന്നും കൊടുക്കാറില്ലെ ഡോ? "
ഡോക്ടർ പറഞ്ഞതിനർദ്ധം മനസിലാവാതെ ഞാൻ നിന്നു
" ഡോക്ടർ എന്തെങ്കിലും കുഴപ്പമുണ്ടോ? "
" എന്ത് കുഴപ്പം. ആ കുട്ടി ഭക്ഷണം കഴിക്കാത്ത കൊണ്ട് തലകറങ്ങി വീണതാണ്. അല്ലാതെ അതിന് യാതൊരു കുഴപ്പവും ഇല്ല. ഭർത്താവാണെന്നു പറഞ്ഞിട്ട് കാര്യമില്ല ഭാര്യമാരെ നന്നായ് നോക്കാൻ പഠിക്കണം. അതെങ്ങനെയാ മൊട്ടേന്നു വിരിയുന്നെന് മുൻപേ കെട്ടാൻ മുട്ടി നിക്കും.. കെട്ടിക്കഴിഞ്ഞു തിരിഞ്ഞു നോക്കരുത്... ... കൂടുതലൊന്നും ഞാൻ പറയുന്നില്ല...... "
അവരെന്തിനാണ് ഇത്രക് ദേഷ്യപ്പെടാൻ കാരണം എന്ന് എനിക്ക് മനസിലായില്ല. എങ്കിലും അവർ പറഞ്ഞതെല്ലാം കേട്ട് തല താഴ്ത്തി നിൽക്കാനേ എനിക്കപ്പോൾ കഴിഞ്ഞുള്ളു...
പുശ്ചത്തോടെ അവരതും പറഞ്ഞു ഞങ്ങളെ മറികടന്നു പോയി .. എല്ലാം കേട്ട് ഡോക്ടറുടെ കൂടെ ഉണ്ടായിരുന്ന നേഴ്‌സ് മാത്രം ഞങ്ങൾക്ക് ഒപ്പം നിന്നു.
" ആ ഡോക്ടറിന് അങ്ങനെയാ..ഈ അടുത്ത അവരുടെ കെട്ട്യോൻ ഇട്ടിട്ടു പോയതു. അതിന്റെ കലിപ്പാ അവർക്കു . നിങ്ങളത് കാര്യം ആക്കണ്ട .. ആ കുട്ടിക്ക് കുഴപ്പൊന്നുല്ല.. ഡ്രിപ്പ് ഇട്ടിട്ടുണ്ട്. കഴിഞ്ഞാൽ വീട്ടിലേക്കു പോകാം. "
സമാധാനവാക്കെന്ന വണ്ണം അവരതു പറഞ്ഞു.
" കാണാമോ? "
" കണ്ടോ ! ഉറങ്ങുക ആണന്നു തോന്നുന്നു "
അതുംപറഞ്ഞവർ ഞങ്ങളെ അകന്നു പോകുമ്പോൾ ഞാനും ഹരിയും ദേവു കിടന്ന റൂമിനുള്ളിലേക്ക് കയറി.
" ഒന്ന് തല കറങ്ങി വീണതിനാണോ ഇത്ര വലിയ റൂമിൽ കൊണ്ട് വന്നത് വല്ല വാർഡിലും കൊണ്ട് കിടത്തിയാൽ മതി ആയിരുന്നല്ലോ. "
കയറി വന്നതേ ഹരി
💬 Comments
View all comments