Chapter Title : ദേവനന്ദ 6 [വില്ലി]
അവള് കരുതില്ലേ അവളെ ഞാൻ ഒഴിവാക്കാൻ ശ്രമിക്കയാണെന്നു. "
":അവളെന്തെങ്കിലും വിചാരിക്കട്ടെ . അതിന് നിനക്കു എന്താ ? കാര്യം നടക്കണമെങ്കിൽ ഇതേ മാർഗം ഒള്ളൂ മോനെ.. "
" എന്ത് പണ്ടാരമെങ്കിലും ആകട്ടെ. പോയി ചോദിച്ചു കളയാം . ആവശ്യം എന്റെ ആയി പോയില്ലേ "
ആ വാക്കുകളിലൂടെ ഞാൻ ഞാൻ അനുഭവിക്കുന്ന എല്ലാറ്റിനോടുമുള്ള വെറുപ്പ് ഞാൻ ഹരിക്കു തെളിയിക്കുക ആയിരുന്നു...
....
കുറച്ചു നാളുകൾക്കുള്ളിൽ എനിക്ക് സംഭവിച്ച മാറ്റങ്ങൾ ഞാൻ ചിന്തിച്ചു പോയി. പലതും ഉത്തരങ്ങൾ കണ്ടെത്താത്ത ചോദ്യങ്ങളായി മാത്രം അവശേഷിക്കുന്നു.. ദേവാനന്ദയുടെ കഥ എന്നും ഒരു നിഗൂഡത നിറഞ്ഞതാണ്. പക്ഷെ എനിക്ക് അറിയേണ്ടത് അതല്ലല്ലോ. അവളുടെ കഥയിലെ എന്റെ വേഷം എന്തെന്നുള്ളതാണ്.. നായകനോ .. വില്ലനോ അതോ വെറും ഹാസ്യനടനോ??
മനസിലായിരം ചിന്തകൾ ഓടി മറയുന്നതിനിടയിൽ ആണ് ഏതോ ഒരു പെൺകുട്ടി എന്റെ മുന്നിലേക്ക് ഓടി കിതച്ചെത്തിയത്.. മുൻപ് കണ്ടു പരിജയം പോലും ഇല്ലാത്ത ആ കുട്ടി എന്നെ പേര് വിളിച്ചഭിസംബോധന ചെയ്തത് എനിക്ക് ആശ്ചര്യമയി തോന്നി..
" എന്താ ഡീ.. നീ എന്തിനാ ഈ കിടന്നു കിതക്കുന്നെ.... "
ഓടിപിടിച്ചു വരുന്നതിനിടയിൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന ആ കുട്ടിയോട് ഹരിയാണ് അത് ചോദിച്ചത്..
" അനന്ദു ചേട്ടാ.... ദേവനന്ദ ക്ലാസ്സിൽ തല കറങ്ങി വീണു.. "
കേട്ട പാതി കേൾക്കാത്ത പാതി പിന്നെ ഒരു ഓട്ടമായിരുന്നു. . ക്ലാസ്സിനുള്ളിൽ തിങ്ങി നിക്കുന്ന ആളുകളെ വകഞ്ഞു മാറ്റി ദേവുവിന്റെ അടുത്തെത്തുമ്പോൾ ബോധമില്ലാതെ ആരുടെയോ മടിയിൽ കിടക്കുകയായിരുന്നു അവൾ. ഒന്നും നോക്കാതെ മറ്റൊന്നും ചിന്തിക്കാതെ അവളെ എടുത്തുയർത്തി ഞാൻ കാറിനരികിലേക്കു ഓടി. നടന്നതൊന്നും എന്റെ സ്വബോധത്തോടെ അല്ലെന്നു എനിക്ക് ഹോസ്പിറ്റലിലെ വരാന്തയിൽ ഇരിക്കുമ്പോളാണ് മനസിലാകുന്നത്. എല്ലാം ഒരു വെപ്രാളം ആയിരുന്നു. .
" എന്ത് പറ്റിയതാ ഡാ "
എന്ന ഹരിയുടെ ചോദ്യത്തിന് മനസ് പല ഉത്തരണങ്ങളും കണ്ടെത്തി എങ്കിലും അതൊന്നും ആകരുതേ എന്ന് ഞാൻ പ്രാർഥിച്ചു..
" നീ വെറുതെ ടെൻഷൻ അടിക്കണ്ടാ. അവൾക്ക് കുഴപ്പം ഒന്നുമുണ്ടാകില്ല.. "
എന്റെ അവസ്ഥ കണ്ടിട്ടാകണം അവൻ
💬 Comments
View all comments