Chapter Title : ദേവനന്ദ 6 [വില്ലി]
ഒന്ന് പോയെ... മനുഷ്യന്റെ ഉള്ള സമാധാനവും കൂടി കളയാൻ .. അവളുടെ അച്ഛനെ കണ്ടു പിടിക്കാൻ എന്തേലും വഴി പറഞ്ഞു തരാൻ പറഞ്ഞിട്ട് നീ എനിക്ക് ദാമ്പത്യം ഉണ്ടാക്കാൻ നടക്കുന്നോ ? "
" എനിക്ക് ചുറ്റും നടക്കുന്നത് എന്താണെന്നു എനിക്ക് തന്നെ മനസിലാവാതെ ഇരിക്കെയാ. അപ്പോളാ ഒരു പ്രേമവും മണ്ണാങ്കട്ടയും.. "
" അളിയാ ഞാൻ ഒരു തമാശ പറഞ്ഞതാ നീ ചൂടാവല്ലേ. .. "
ഹരി എനിക്ക് കുഞ്ഞിലേ തൊട്ടുള്ള കൂട്ടാണ് . എന്ത് കാര്യം പറഞ്ഞാലും തുടക്കത്തിൽ ഇതുപോലെ തമാശിക്കുമെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ എനിക്ക് താങ്ങും തണലും എന്നും അവൻ തന്നെ ആണ്.
" അയാളെവിടെ പോയി എന്നൊരു സൂചനയും ഇല്ലാതെ എവിടെ പോയി കണ്ടുപിടിക്കാനാ.? ഇനി ആ രാമൻ ചേട്ടൻ പറഞ്ഞത് പോലെ അയാൾക്ക് വല്ലതും സംഭവിച്ചു കാണുമോ ? "
ഹരിയുടെ സംശയം എനിക്കും ഇല്ലാതിരുന്നില്ല.
" എനിക്കും സംശയമുണ്ട് ഹരി. ആ രാഘവനെ. അല്ലെങ്കിൽ അച്ഛനെ അന്ന്വേഷിച്ചു നമ്മൾ നടക്കുന്നതിന് അയാൾക് എന്താ ? ഒന്നെങ്കിൽ അവളുടെ അച്ഛനെ അയാളെന്തെങ്കിലും ചെയ്തിട്ടുണ്ടാവണം. അല്ലെങ്കിൽ അച്ഛന്റെ ഈ തിരോധാനത്തിനു പിന്നിൽ അയാൾക്കും എന്തെങ്കിലും പങ്കുണ്ടാവണം.. "
" അല്ല. നമ്മൾ അച്ഛനെ അന്ന്വേഷിച്ചു നടക്കുന്ന കാര്യം അയാളെങ്ങനെ അറിഞ്ഞു ? "
ഹരിയുടെ സംശയം അപ്പോളാണ് എനിക്കും തോന്നിയത്
" ഇനി നമ്മൾ അന്ന്വേഷിച്ചു പോയ അച്ഛന്റെ കൂട്ടുകാർ ആരെങ്കിലും ഒറ്റിയതാണോ? "
" അങ്ങനെ ആവാനും സാധ്യത ഉണ്ട് അളിയാ ... "
" ശ്യേ. ഒന്നിനും ഒരു തലയും വാലും ഇല്ലാതെ എല്ലാം ചുരുണ്ടു കൂടി കിടക്കയാണല്ലോ.? എവിടെ തുടങ്ങണം എന്നോ എവിടെ പിടിച്ചാൽ കാര്യം എളുപ്പം നടക്കുമെന്നോ ഒന്നും അറിയില്ലല്ലോ.? "
" എനിക്ക് തോന്നുന്നു നിന്നോട് പറഞ്ഞതിനും അപ്പുറം എന്തൊക്കെയോ രഹസ്യങ്ങൾ ഇപ്പോളും ആ കുട്ടിയിൽ ഉണ്ടെന്ന . നീ കാര്യമായി ഒന്ന് കൂടി ചോതിച്ചാൽ ചിലപ്പോൾ അറിയാൻ കഴിയും. "
" ആ ചോദിക്കാൻ പറ്റിയ സമയം. ഇപ്പൊ അച്ഛനെ കുറിച്ച് ചോദിക്കാൻ ചെന്നാൽ
💬 Comments
View all comments