0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 1216

ഇല്ലെടാ.  ഇപ്പോൾ ഞാൻ അവളോട്  പറഞ്ഞാലും അവൾ വിശ്വസിക്കുമെന്നു തോന്നുന്നില്ല.  അവളെന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ നോക്കുക ആണ്.  എല്ലാം കൊണ്ടും..  അവൾക്കു മടുത്തു കാണുമെടാ..   "

"'ശ്യേ .  .  അവളിത്രയ്ക് എടുത്തു ചാടേണ്ടി ഇരുന്നില്ല അല്ലെ  ...  "

ഹരിയുടെ സംസാരത്തിലും നിരാശ കാണപ്പെട്ടു.

" അവളെ കുറ്റം പറയാൻ വയ്യല്ലോ. അവളെ ഇഷ്ടമാണെന്നു തോന്നിക്കുന്ന ഒന്നും ഞാൻ അവൾക്കു ഇതുവരെ കൊടുത്തിട്ടില്ലല്ലോ..  എല്ലാം പോരാഞ്ഞിട്ട് ഒരു തേപ്പ് കിട്ടിയ കഥ കൂടി പറഞ്ഞു കൊടുത്തു .. "

" അതും  നീ പറഞ്ഞു കൊടുത്തോ.  കഷ്ടം... തല്ക്കാലം അവളെവിടെയും പോകുന്നില്ലല്ലോ വീട്ടിൽ തന്നെ ഇല്ലേ?  സമയം കിട്ടുമ്പോൾ പറയാവുന്നതല്ലേ ഒള്ളൂ. . "

" അതല്ലെടാ....  കാര്യങ്ങളെല്ലാം അറിഞ്ഞതിൽ പിന്നെ അമ്മയും ഏടത്തിയും എല്ലാം അവളെ എന്റെ മുന്നിൽ നിന്നു ഒളിപ്പിച്ചു കൊണ്ട് നടക്കുന്ന പോലെ ഒരു തോന്നൽ.  ഒന്നു നേരിട്ട് കാണണോ സംസാരിക്കാനോ ഇതുവരെ പറ്റിയില്ല . ഇന്ന് തന്നെ കണ്ടിലെ ഇന്നലെ രാത്രി തന്നെ വിളിച്ചു അവളുടെ കോളേജിലേക്കുള്ള പോക്കും വരവും എല്ലാം കോളജ് ബസ്സിലേക്ക് ആക്കിയിരിക്കു.. ഇതെല്ലം മാറ്റിവച്ചിട്ടു  ഇനി ഞാൻ അവളെ ഇഷ്ടമാണെന്നു ചെന്ന് പറഞ്ഞാൽ അമ്മയും ഏടത്തിയും എന്നേ ചിരവ കൊണ്ട് വീക്കും ഉറപ്പു.. "

" അപ്പൊ ചുരുക്കി പറഞ്ഞാൽ മോൻ മൂഞ്ചി എന്നാർദ്ധം... "

ഹരിയുടെ വക  തമാശ.

" നീ മിണ്ടരുത് . നീ ഒറ്റ ഒരുത്തനാ ..  മാങ്ങാ തേങ്ങാ ഒലക്ക എന്നും പറഞ്ഞു. ഞാൻ പോലും അറിയാതെയിരുന്ന അവളോടുള്ള പ്രേമം കുത്തിപൊക്കി കൊണ്ട് വന്നത്   എന്നിട് കളിയാക്കുന്നോ... എല്ലാം കൊണ്ടും വട്ടു പിടിക്കുന്ന അവസ്ഥയ.... അവളോടുള്ള ഇഷ്ടം അത് അങ്ങനെ തന്നെ കിടന്നാൽ  മതിയായിരുന്നു. ഇതിപ്പോ ഒറ്റ ദിവസം കൊണ്ട് ആഗ്രഹിച്ചു കൂട്ടിയതെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെ ആയി.. "

എന്റെ വിഷമങ്ങളെല്ലാം ഞാൻ ഹരിയോട് പറഞ്ഞു തീർത്തു.  കരയാൻ ഒന്നും തോന്നിയില്ലെനിക്ക്.  അതിനുള്ള ശേഷി പോലും എനിക്കില്ലെന്നു തോന്നിപോയി അപ്പോൾ.

" സമയവും കാലവും  നോക്കി ഇരുന്നാൽ

💬 Comments

View all comments