Chapter Title : ദേവനന്ദ 6 [വില്ലി]
അവളുടെ തന്തപ്പടി വരുമ്പോൾ അവളാ കൂടെ അങ്ങ് പോകും. അതിനു മുൻപ് വല്ലതും നടത്താൻ നോക്ക് .. "
ഹരി അവസാനമായി തന്ന താക്കിത് ശരിയാണെന്നു എനിക്കും തോന്നി. എങ്ങനെ എങ്കിലും അവളെ എന്റെ പ്രേമം അറിയിക്കണം എന്ന് എന്റെ മനസ്സ് പറഞ്ഞു... പക്ഷെ എങ്ങനെ എന്ന് മാത്രം ഒരു പിടിയും കിട്ടിയിരുന്നില്ല.......
രാവിലെ രണ്ടു ഹവർ ക്ലാസ്സിൽ കയറാതെ ദേവുവിന്റെ ക്ലാസിനു മുന്നിലൂടെ ഒന്ന് രണ്ടു പ്രാവശ്യം നടന്നു.. വേരുതേ ഒന്ന് കാണാൻ. എന്നേ ഒന്ന് ശ്രദ്ധിക്കുന്നു കൂടി ഉണ്ടായിരുന്നില്ല അവൾ. ഇടക്കെപ്പോളോ ഒരു കൂട്ടുകാരിയാണ് അവളെ അതിലെ ഉലാത്തുന്ന എന്നേ കാട്ടി കൊടുത്തത്.. അപ്പോൾ അവൾ നോക്കിയ ഒരു നോട്ടം ഉണ്ട്.. ഞാൻ ആണെന്ന് വിശ്വസിക്കാൻ കഴിയാതെ അവള് ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. എന്നിട്ടു ക്ലാസിൽ ശ്രധിക്കാനെന്ന പോലെ മുന്നിലേക്ക് തിരിഞ്ഞിരുന്നു.. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല എനിക്ക്. വീട്ടിൽ എത്തുമ്പോഴും ദേവുവിനെ മാത്രം കാണാൻ കഴിഞ്ഞില്ല. ഏടത്തിയുടെ വാലിൽ തൂങ്ങി എന്നേ കാണാതെ ഒഴിഞ്ഞു മാറി നടക്കുകയാണവൾ എന്ന് എനിക്ക് മനസിലായി . അന്ന് മുതൽ ദേവു കുടികൊള്ളുന്ന അടുക്കളയിലേക്കും ഏടത്തിയുടെ മുറിയിലേക്കും ഉള്ള എന്റെ പ്രവേശനം നിഷേധിക്കപ്പെട്ടു. വീട്ടിൽ വച്ചു അവളോട് മനസ്സ് തുറന്നു സംസാരിക്കുക എന്നതു പ്രയാസമുള്ള കാര്യം ആണെന്നു എനിക്ക് അന്നത്തോടെ മനസിലായി പിന്നെ ഉള്ള ഒരു മാർഗം കോളേജ് തന്നെ ആണ്.
പിറ്റേന്ന് കോളേജിൽ അവൾ വന്നെത്തുന്നതും കാത്തു ഞാൻ നിന്നു .
" ഇപ്പൊ കണ്ടാൽ ആ പഴയ കോഴി അനന്തു ആണെന്നെ പറയു.. "
ബൈക്കിൽ ചാരി ദേവുവിനെയും കാത്തുള്ള എന്റെ നിൽപ്പ് കണ്ട് ഹരി കളിയാക്കി പറഞ്ഞു.
വന്നെത്തിയ പെൺകുട്ടികൾക്കിടയിൽ നിന്നും ദേവുവിനെ ഞാൻ കണ്ടെത്തി . പക്ഷെ ഫലം ഉണ്ടായില്ല . എന്നേ കണ്ടതും കൂട്ടുകാരികൾക്കൊപ്പം അവൾ സ്ഥലം വിട്ടു. . എന്റെ മുന്നിൽ പെടാതെ ഇരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നു എനിക്ക് മനസിലായി. അത് കോളേജിൽ ആയാലും വീട്ടിൽ ആയാലും .. എങ്ങനെ എങ്കിലും അവളെ ഒന്ന് കാണാനും മിണ്ടാനുമുള്ള
💬 Comments
View all comments