Chapter Title : ദേവനന്ദ 6 [വില്ലി]
ആഗ്രഹം വർധിച്ചു കൊണ്ടിരുന്നു എനിക്ക്.. ഓരോ ദിവസം കഴിയുംതോറും അവളെന്നിൽ നിന്നു കൂടുതൽ അകന്നു പോകുന്നത് പോലെ. ... അവൾക്കു എന്നോടുണ്ടായിരുന്ന അവളുടെ പ്രണയം വെറും അഭിനയം മാത്രമായിരുന്നോ എന്ന് വരെ ചിന്ദിച്ചു പോയ നിമിഷങ്ങൾ ഉണ്ട് എന്നിൽ.... ഏട്ടൻ ഒരാഴ്ചത്തെ പതിവ് ലീവിന് വന്നതോടെ അവളുടെ ഉറക്കവും മറ്റും അമ്മയുടെ റൂമിലേക്ക് മാറ്റപ്പെട്ടു. അതോടെ വീട്ടിൽ വച്ചു അവളോടു സംസാരിക്കാം എന്ന എന്റെ ആഗ്രഹം ഞാൻ ഉപേക്ഷിച്ചു. ഒരു ദിവസത്തിൽ ഉദിച്ചു വന്ന എന്റെ പ്രണയം മറക്കാൻ മൂന്ന് ദിവസങ്ങൾ എടുത്തിട്ടും എനിക്കായില്ല. ദേവു എന്റെ ഉള്ളിൽ നേരത്തേയെ വേരുറപ്പിച്ചിരുന്നിരിക്കണം. ഞാൻ അറിയാൻ വൈകി പോയി.. .. ഇനി എന്ത് എന്ന ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ച നിമിഷങ്ങൾ...
#### ...... ####......?
രാവിലെ കതകിൽ ശക്തമായി മുട്ട് കേട്ടുകൊണ്ടാണ് ഞാൻ കുളി കഴിഞ്ഞു ബാത്റൂമിൽ നിന്നിറങ്ങി വന്നത് ..
" നന്ദുവേട്ടാ കതകു തുറക്ക്... "
ശബ്ദം കെട്ടാതെ അത് സാക്ഷാൽ ദേവു ആണെന്ന് മനസിലായി. ഇട്ടുകൊണ്ടിരുന്ന പാന്റു ഒറ്റ വലിക്കു കയറ്റി ഇട്ടു വെപ്രാളത്തിൽ കതകു തുറക്കുമ്പോൾ പേടിച്ചു പരിഭ്രമത്തോടെ എന്റെ മുന്നിൽ നിൽക്കുകയായിരുന്നു ദേവു...
" നന്ദുവേട്ടാ . ഏടത്തിക്കു എന്തോ ഒരു വയ്യായിക.. രാവിലെ മുതൽ തുടങ്ങിയ ഛർദിയാ.. ഇപ്പൊ ദേ തലകറങ്ങുന്നെന്നു പറയുന്നു. എനിക്കാണേൽ പേടിയാകുവാ ..... ഏട്ടനാണെൽ രാവിലെ എവിടെയോ പോയി. . നന്ദുവേട്ടനൊന്നു വന്നേ... "
എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു ദേവു നിർത്തി ..
ഞാൻ അവളെ മറികടന്നു ഏടത്തിയുടെ മുറിയിലേക്ക് നടന്നു..
" അമ്മ പോയോ? "
മുറിയിലേക്ക് കടക്കുന്നതിനു മുൻപ് ഞാൻ ചോദിച്ചു...
" മ്മ്.... പോയി . "
ഞാൻ ചെന്ന് നോക്കുമ്പോൾ ഏടത്തി കിടപ്പാണ്.. നല്ല ക്ഷീണമുണ്ടെന്നു ഏടത്തിയെ കണ്ടപ്പോൾ തന്നെ മനസിലായി. ഇല്ലെങ്കിൽ രാവിലെ മുതൽ അടുക്കളയിലൂടെ ഓടി നടക്കുന്ന ആളാ...
" എന്തു പറ്റി ഏടത്തി .. ? "
" ഒരു തലകറക്കം പോലെ. .. നിനക്കു കോളേജിൽ പോകണ്ടെ ? "
"
💬 Comments
View all comments