Chapter Title : ദേവനന്ദ 6 [വില്ലി]
മ്മ്... പോണം . വാ എഴുന്നേൽക്കു നമുക്ക് ഹോസ്പിറ്റലിൽ പോകാം... "
" ഹേയ്... അതിനു മാത്രം ഒന്നുമില്ലെടാ... ഒന്ന് കിടന്നാൽ മാറുമാറിയിരിക്കും .. "
" സാരമില്ല നമുക് ഒന്ന് പോയി നോക്കാലോ... "
എത്ര നിർബന്ധിച്ചിട്ടും ഏടത്തി വരാൻ കൂട്ടാക്കിയില്ല. പിന്നെ ഞാനും ദേവുവും ചേർന്ന് പിടിച്ചു വലിച്ചു വണ്ടിയിൽ കയറ്റുകയായിരുന്നു... ഏറെ നേരം ഞാനും ദേവുവും ഒറ്റക്കാ ആശുപത്രി വരാന്തയിൽ നിന്നു.. ഞാൻ നോക്കുമ്പോളൊക്കെ ദേവുവിന്റെ മുഖത് പരിഭ്രമം നിഴലിച്ചിരുന്നു.. ഇടക്ക് ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കിയ നിമിഷം അവൾ മനപ്പൂർവം നോട്ടം പിൻവലിച്ചു...
ഏറെ നേരത്തെ കാത്തിരിപ്പിനു ഒടുവിൽ ഡോക്ടർ വന്നു. ." ഏടത്തി ഗർഭിണിയാണ്... "
ഡോക്ടറുടെ വാക്കുകൾ വിശ്വസിക്കാനാവാതെ ഞാൻ നിന്നുപോയി... നീണ്ട മൂന്നു വർഷത്തെ ഏട്ടന്റെയും ഏടത്തിയുടെയും കാത്തിരിപ്പു സഫലം ആകാൻ പോകുന്നു.. ഏട്ടനൊരു അച്ഛനാകാൻ പോകുന്നു .. വീട്ടിൽ പുതിയ ഒരു ആൾ കൂടി വരുന്നു.. സന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നു..
വാർത്ത അറിഞ്ഞു അമ്മയും ഏട്ടനും പാഞ്ഞെത്തി... എല്ലാവരുടെ മുഖത്തും സന്തോഷം... ഏട്ടനെ കണ്ട ഏടത്തിയുടെ മിഴികൾ ഈറനണിയുന്നത് മുറിയുടെ ഇരു മൂലകളിൽ നിന്നു ഞാനും ദേവുവും കൗതുകത്തോടെ നോക്കി കണ്ടു....
" എനിക്ക് സംശയം ഉണ്ടായിരുന്നു.. ഏട്ടൻ വന്നിട്ട് ആശുപത്രിയിൽ ഒന്നിച്ചു പോകാനിരുന്നത.... ഈ ചെക്കനും പെണ്ണും കൂടി എല്ലാം നശിപ്പിച്ചു..... "
ഏടത്തി അങ്ങനെ പറഞ്ഞപ്പോൾ ആണ്.. രാവിലെ വരാൻ മടികാണിച്ചതിന്റെ പിന്നിലെ രഹസ്യം എനിക്കും ദേവുവിനും മനസിലായത്... ഏട്ടനെ കണ്ടതേ ഏടത്തിയിൽ പഴയ പ്രസരിപ്പ് നിറഞ്ഞു..
അവരുടെ സന്തോഷത്തിൽ പങ്കുചേരാനെന്ന വണ്ണം ഞങ്ങൾ രണ്ടുപേരും അന്ന് കോളേജിലേക്കില്ല എന്ന് ഉറപ്പിച്ചു.. ഏടത്തിക്ക് ഇനിയും ഒന്ന് രണ്ടു ചെക്കപ്പുകൾ കൂടി ഉണ്ടെന്നു നേഴ്‌സ് വന്നു പറഞ്ഞു .. അപ്പോളിനിയും സമയമെടുക്കും എന്ന് മനസിലായി .
അമ്മയും ഏടത്തിയും ദേവുവും ചേർന്ന് ഏറെ നേരമായി എന്തൊക്കെയോ സംസാരികയാണ്. ഏട്ടനാണെങ്കിൽ അച്ഛൻ ആകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മുതൽ ഇവിടെ എങ്ങും അല്ല... ആരെയൊക്കെയോ വിളിച്ചു വിശേഷങ്ങൾ അറിയിക്കുകയാണ് ..
"ഏടത്തിക്കു വല്ലതും കഴിക്കാൻ വേണോ ? "
💬 Comments
View all comments