Chapter Title : ദേവനന്ദ 6 [വില്ലി]
അവരുടെ അടുത്തേക്ക് നീങ്ങി നിന്നു ഞാൻ ചോദിച്ചു ...
" എനിക്ക് ഒന്നും വേണ്ടെടാ... ദേ ദേവൂന് വല്ലതും വാങ്ങി കൊണ്ടു വാ. രാവിലെ മുതൽ കഴിച്ചിട്ടില്ലെന്നു തോന്നുന്നു...വയ്യെന്ന് പറഞ്ഞപ്പോൾ മുതൽ എന്റെ അടുത്ത് നിന്ന് മാറീട്ടില്ല.. "
" അതെന്തിനാ വാങ്ങി കൊണ്ട് വരുന്നത്. വന്നാൽ വാങ്ങി കൊടുക്കാം.. എനിക്കും എന്തെങ്കിലും കഴിക്കാം അല്ലോ.? "
ദേവുവിനെ ഒന്ന് ഒറ്റയ്ക്ക് കിട്ടാൻ ആഗ്രഹിച്ചിരുന്ന എനിക്ക് അതൊരു നല്ല അവസരമെന്നു തോന്നിയാണ് ഞാൻ അങ്ങനെ പറഞ്ഞത്..
" എങ്കിൽ അമ്മയും പോയി എന്തെങ്കിലും കഴിച്ചിട്ട് വരൂ . "
ഏടത്തി എല്ലാം തകർത്തെറിഞ്ഞു കൊണ്ട് അഭിപ്രായം ഉന്നയിച്ചു..
" എനിക്ക് വിശപ്പില്ല മോളെ .... എന്നേലും ഞാൻ വരാം കൂടെ... "
" വേണ്ട അമ്മേ ഞാൻ നന്ദുവേട്ടന്റെ കൂടെ പോയിട്ടു വരാം.. അമ്മ വരണമെന്നില്ല.. "
അവൾ അങ്ങനെ പറയുമെന്ന് ഞങ്ങൾ ആരും കരുതിയില്ല... ഇത്തിരി വിഷമിച്ചാണെങ്കിലും ദേവുവിനെ അവരെന്റെ ഒപ്പം ഭക്ഷണം കഴിക്കാനായി പറഞ്ഞയച്ചു
ആശുപതി വളപ്പിൽ നിന്നും ഹോട്ടലിലേക്കു കയറുന്ന വരെ ഞങ്ങൾ ആരും ഒന്നും സംസാരിച്ചില്ല. എന്റെ പിന്നാലെ അവളും വന്നു ഹോട്ടലിലേക്ക് കയറി.. എന്റെ എതിരെ വന്നിരിക്കുമ്പോളോ ഭക്ഷണത്തിനായി കാത്തു നിൽക്കുമ്പോളോ ഒന്നും അവളെന്റെ
മുഖത്തേക്ക് കൂടി നോക്കാൻ മുതിർന്നില്ല.
ഓർഡർ കൊടുത്തു അല്പസമയം ഞാൻ അവളെ തന്നെ നോക്കി ഇരുന്നു . പ്രണയവും പ്രണയിക്കപ്പെടുന്നവളും എന്നും വാക്കുകൾ കൊണ്ടുള്ള വർണകൾക്കും അപുറം ആണ് . .. അത് വിവരിക്കാൻ എത്ര വാക്കുകൾ കൂട്ടിവച്ചാലും മതിയാവില്ലെന്നു ചിലപ്പോളൊക്കെ തോന്നിപോകും.... അവളെന്നെ ഒന്ന് ശ്രദ്ധിക്കുന്നത് കൂടി ഉണ്ടായിരുന്നില്ല. മനപ്പൂർവം എന്നപോലെ....
ഇടക്കെപ്പോളോ എന്നിലൂടെ ഒന്ന് കണ്ണു പായിച്ച അവൾ കാണുന്നത് അവളെ തന്നെ നോക്കി ഇരിക്കുന്ന എന്നേ ആണ്...
" എന്താ? "
" ആ താലി എവിടെ ? "
കഴുത്തിലണിഞ്ഞവളെന്നും സൂക്ഷിച്ച താലി ഇന്നവളിൽ കാണാതിരുന്നത് ഞാൻ എപ്പോളോ ശ്രദ്ധിച്ചിരുന്നു.
" അതോ..... അത് ഞാൻ അഴിച്ചു വച്ചു.. ഇനിയും അത് ഇട്ടുകൊണ്ട് നടക്കുന്നതിൽ അർത്ഥമില്ലല്ലോ... "
അവൾ മുഖത്തേക്ക്
💬 Comments
View all comments