0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 1221

നോക്കാതെ പറഞ്ഞു തീർത്തു..  അവളുടെ വാക്കിൽ എന്തൊക്കെയോ  തീരുമാനിച്ചുറപ്പിച്ച പോലെയൊരു തോന്നൽ എനിക്ക് അനുഭവപ്പെട്ടു...

" നന്ദുവേട്ടൻ ആ ഫോട്ടോ എന്ത് ചെയ്തു ?

" നശിപ്പിച്ചിട്ടില്ല. . "

" അത് കളഞ്ഞേക്കു..... ഇനി അതിന്റെയും ആവശ്യമില്ലല്ലോ.. "

ഒരു ഭാവങ്ങളുമില്ലതേ ദേവു അത്കൂടി  പറഞ്ഞപ്പോൾ എനിക്ക് ഇതോടു കൂടി എല്ലാം അവസാനിച്ചതായി തോന്നി.. അവൾ പറഞ്ഞതത്രയും   ഉള്ളിൽ തട്ടി പറഞ്ഞതാവരുതേ എന്ന്   ഞാൻ മനസിൽ പ്രാർഥിച്ചു....

" താൻ ഹാപ്പി ആണോ ?  "

ചായ ഊതി കുടിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞത് മനസിലാകാത്ത പോലെ അവളെന്നേ ഒന്ന് നോക്കി..

മ്മ്..... "  അതെ എന്നായർത്ഥത്തിലൊരു മൂളൽ മാത്രം മറുപടിയായി തന്നു അവൾ ചായ ഊതി കുടിക്കാൻ തുടങ്ങി.

ഇഷ്ടമാണെന്നുള്ള അവളുടെയൊരൊറ്റ വാക്കിൽ എന്റെ സന്തോഷമെല്ലാം പിഴിഞ്ഞെടുത്തിട്ടിന്നവൾ പറയുന്നു അവൾ സന്ദോഷവതി ആണെന്ന്....

" എനിക്കറിയില്ല നന്ദുവേട്ടാ ..   നിങ്ങളുടെ അമ്മയും ചേച്ചിയും എന്നേ എന്തിനാണിത്ര അധികവും സ്നേഹിക്കുന്നതെന്നു... എല്ലാം അറിഞ്ഞിട്ടും എന്നേ കൈ വിടാത്ത അവർക്ക് ഞാൻ എന്താ തിരികെ കൊടുക്കുക?  എന്റെ കയ്യിൽ ഒന്നുമില്ലല്ലോ... ആകെയുള്ളത് അറിയ്യാതെ എങ്കിലും ഞാൻ മൂലം അകപ്പെട്ടു പോയ അവരുടെ മകൻ മാത്രം അല്ലെ ഒള്ളൂ ..  അത് ഞാൻ അവർക്കു തിരിച്ചു കൊടുക്കും .  എന്നേ കൊണ്ട് അത് മാത്രമേ കഴിയു..  "

കരയാൻ വെമ്പി നിൽക്കുന്ന മിഴികൾ തുടച്ചുകൊണ്ടവൾ പറഞ്ഞു പൂർത്തിയാക്കി.  അവളുടെ വാക്കുകൾക്കു മുന്നിൽ എനിക്ക്  മറുപടി ഉണ്ടായിരുന്നില്ല..  അവളോട് എന്ത് പറയണം എന്ന് അറിയില്ല.  ഈ സാഹചര്യത്തിൽ ഞാൻ അവളോടെന്റെ പ്രണയം പറഞ്ഞാൽ തീർച്ചയായും അവൾ നിരസിക്കുകയെ ഉള്ളു എന്നെനിക്കു നന്നായി അറിയാമായിരുന്നു... ഒന്നും മിണ്ടാനാവാതെ ഞാൻ ദേവുവിനെ തന്നെ നോക്കി ഇരുന്നു പോയി....

" ദേവു മോളെ.....  "

പണ്ടെങ്ങോ കേട്ടതും എന്നാലത്ര തന്നെ അരോചകവുമായ ആ ശബ്ദം കേട്ടു ഞങ്ങളിരുവരും ഞെട്ടി തിരിഞ്ഞു നോക്കി......  അതെ രാഘവൻ.. ! അയാളെ കണ്ടതേ  ദേവു ചാടി എഴുന്നേറ്റു.  ഭയമോ വെറുപ്പോ ദേഷ്യമോ എന്തെന്നറിയാൻ കഴിയാത്തൊരു ഭാവം അവളുടെ മുഖത്തൊഴികി നിറഞ്ഞതു ഞാൻ

💬 Comments

View all comments