0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 1223

കണ്ടു...

" മോളെന്താ ഇവിടെ?  "

ഒരു വൃത്തികെട്ട ചിരി മുഖത്തു വരുത്തി തീർത്തു അയാൾ ഞങ്ങൾക്കിടയിലേക്കു കടന്നു വന്നു.. പക്ഷെ ദേവുവിൽ നിന്നൊരു മറുപടി അയാൾക്ക്‌ ലഭിച്ചില്ല.  ഇയാളെ കുറിച്ച് പലതും അറിയാവുന്നതിനാലും അന്ന് വീട്ടിൽ കയറി വന്നുണ്ടായ വിഷയങ്ങൾ  അറിഞ്ഞത് കൊണ്ടും അയാളെ കണ്ടതേ  എന്നിലും ദേഷ്യവും വെറുപ്പും പ്രകടമായിരുന്നു....

" അയ്യോ മോന് എന്നേ മനസിലായില്ലേ ?  ഞാൻ രാഘവൻ മാമൻ ആന്നെ. "

മനസിലായി എന്ന മട്ടിൽ ഞാനൊന്നു തലയാട്ടി...

" ആഹ് ഞാൻ ഇടക്ക് മോന്റെ വീട്ടിലൊക്കെ വന്നതായിരുന്നു .  മോനെ മാത്രം കാണാൻ പറ്റിയില്ല.. "

അയാളുടെ ആ അർദ്ധം വച്ചുള്ള നോട്ടവും സംസാരവും കണ്ടപ്പോൾ എന്തോ പന്തികേടെനിക്ക് തോന്നി ..  അയാൾ ഞങ്ങളിലേക്ക് കൂടുതൽ അടുത്ത് വരുംതോറും ദേവു എന്റെ പിന്നിലേക്ക് കൂടുതൽ ചേർന്ന്  നിൽക്കുന്നത് ഞാൻ കണ്ടു.  ഭയന്നിട്ടാകണം...

" എന്താ രാവിലെ തന്നെ ആശുപത്രിയിൽ...  മോൾക്ക് വല്ല വിശേഷവും ഉണ്ടോ ?  "

കൊളുത്തി വലിക്കുന്ന ചൂണ്ട കണക്കെ അയാൾ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു..

" അതൊന്നും ഇല്ല..  ചേട്ടനിപ്പോൾ പോകു...  നമുക്ക് പിന്നെയൊരിക്കൽ സംസാരിക്കാം... "

അയാളോട് തോന്നിയ വെറുപ്പും ദേശ്യവും എല്ലാം ഉള്ളിലൊതുക്കി ഞാൻ പറഞ്ഞു.

" അതെന്താ മോനെ...   ഇനി എന്ന് കാണാനാ... ദേവു മോൾ എന്താ എന്നേ കണ്ടിട്ട് പേടിച്ചിരിക്കുന്നത്?  "

അപ്പോളേക്കും എന്റെ മുന്നിലേക്ക് എത്തിയ അയാൾ അതും ചോദിച്ചു ദേവുവിന്റെ കവിളിലൊന്ന് തൊടാനായി കൈ ഉയർത്തി കൊണ്ട് വരുന്നത് ഞാൻ കണ്ടു... ആഹ് കൈ അവളുടെ ദേഹത്ത് സ്പർശിക്കാതിരിക്കാനെന്ന വണ്ണം അവളൊഴിഞ്ഞു മാറിയതും ഞാൻ അയാളുടെ കൈ തട്ടി മാറ്റിയതും എല്ലാം ഒറ്റ നിമിഷത്തിൽ ആയിരുന്നു.  ..  അയാളെന്നെ രൂക്ഷമായി ഒന്ന് നോക്കി...

" ചേട്ടൻ ചെല്ലു   "

മുഖത്തെ ദേഷ്യമെല്ലാം ഒതുക്കി അയാൾ ആ വളിച്ച ചിരി മുഖത്തു വരുത്തി.

" ആഹ് എന്നാൽ നടക്കട്ടെ....ഞാൻ പോയേക്കാം..  "

അയാൾ തിരിഞ്ഞു നടന്നു. അപ്പോളേക്കും ദേവുവിന്റെ കണ്ണീരുറവ അണപൊട്ടിയിരുന്നു.. ചുരിധാറിന്റെ ഷാൽകൊണ്ടവളാ കണ്ണുനീരൊപ്പി കളഞ്ഞു   ... 

💬 Comments

View all comments