Chapter Title : ദേവനന്ദ 6 [വില്ലി]
അല്പദൂരം മുന്നിലേക്ക് ചെന്ന അയാൾ എന്തോ ഓർത്തെടുത്ത മട്ടിൽ ഒന്ന് നിന്നു. എന്നിട്ടു ഞങ്ങളുടെ നേരെ തിരിഞ്ഞു...
" അജയനെ കുറിച്ചു വല്ല വിവരവും കിട്ടിയോ മോളെ ? "
ഉത്തരം പറയാനാവാതെ ഞാനും അവളും നിശബ്ദരായി നിന്നു...
" പോയിട്ടിത്ര നാളായ സ്ഥിതിക്ക് .. വല്ല റെയിൽവേ പാളത്തിലോ കടലോരത്തോ ഒക്കെ ഒന്ന് അന്വേക്ഷിക്കാമായിരുന്നില്ലേ ? ഇന്നലെയും കേട്ടു കടൽ കരയിൽ ഒരു ശവം വന്നടിഞ്ഞിട്ടുണ്ടെന്നു..... "
ദേവുവിന്റെ ഉച്ചത്തിലുള്ള അലർച്ച എന്റെ കാതുകളിൽ മുഴങ്ങിക്കേട്ടു.. ഒരാളിൽ നിന്നും ദേവു കേൾക്കാൻ ആഗ്രഹിക്കാത്ത ആ വാക്ക് കെട്ടവൾ തകർന്നു പോയിരിക്കണം..
അയാളോട് അപ്പോളെനിക്ക് തോന്നിയ ദേഷ്യവും അമർഷവും എല്ലാം കൂടി ചേർന്ന് ഞൊടി ഇടയിൽ ഞാൻ അയാളുടെ ഷർട്ടിന്റെ കോളറിൽ കയറി പിടിച്ചു.
" താനിനി തന്റെ പിഴച്ച നാക്കു ഒന്നൂടി പൊക്കിയത് എന്റെ കയ്യുടെ ചൂട് താനറിയും. "
ദേവുവിന്റെ കരച്ചില് കണ്ടിട്ടൊ എന്തോ എനിക്കപ്പോൾ അയാളുടെ ആറടി ഉയരവും ഉറച്ച ശരീരവും കൊമ്പൻ മീശയും ഒന്നും ഒരു പ്രശ്നമായി തോന്നിയില്ല.. അയാളോടുള്ള ദേഷ്യം എവിടെ നിന്നോ ശരീരത്തിലേക്ക് ഇരച്ചു കയറുന്ന പോലെ...
" അവളുടെ അപ്പൻ എവിടെയെങ്കിലും പോയി കഴുവേറിയതിനു നീ എന്റെ കുത്തിന് പിടിച്ചിട്ടു എന്താ കാര്യം ? "
അത്ര നേരവും ചിരി പടർന്നിരുന്ന അയാളുടെ മുഖം വേഗത്തിൽ ഭാവം മാറുന്നത് ഞാൻ കണ്ടു..
" ദേവുമോളുടെ ചെക്കനായത് കൊണ്ട് മാത്രം ക്ഷമിക്കാ... അല്ലെങ്കിൽ രാഘവന്റെ ദേഹത്ത് കൈ വക്കാൻ ഒരുത്തനെയും അനിവദിച്ചിട്ടില്ല. അത് കൊണ്ട് മോനാ കൈ അങ്ങ് എടുക്കു.... "
അപ്പോളും എന്നിൽ തെല്ലും ഭയം തോന്നിയില്ല. കൈയുടെ കരുത്തൽപ്പം കൂടി കൂട്ടിയാതെ ഒള്ളൂ..
തന്റെ വിരട്ടൊന്നും എന്നിൽ ഏൽക്കില്ലെന്ന മട്ടിൽ ഞാൻ അയാളുടെ കോളറിലെ പിടി അല്പം കൂടി മുറുക്കി...
എന്റെ കൈ അയാളുടെ കോളറിൽ നിന്നു വിടുവിക്കാൻ ഒരു പാഴ് ശ്രമം അയാൾ നടത്തി. അയാൾ പ്രതീക്ഷിച്ചതിലും കൈ കരുത്തു എനിക്കുണ്ടെന്നു അയാളുടെ ആ പ്രവൃത്തിയിൽ നിന്നും എനിക്ക് മനസിലായി.
" കൈ എടുക്കെടാ... "
💬 Comments
View all comments