Chapter Title : ദേവനന്ദ 6 [വില്ലി]
വീണിരുന്നു.
ബൈക്കിനടിയിൽ പെട്ടുപോയ വലത് കാൽ വലിച്ചൂരീ ചാടി എഴുന്നേറ്റു അയാൾക്കിട്ടു രണ്ടെണ്ണം കൊടുക്കണെമെന്നുണ്ടായിരുന്നു.. പക്ഷെ കാലനക്കാൻ എനിക്ക് കഴിഞ്ഞല്ല. കാലിനു സാരമായി എന്തോ പറ്റിയിട്ടുണ്ടെന്ന് കാലിനുണ്ടായ അസഹനീയമായ വേദനിയിൽ നിന്നെനിക്കു മനസലിയായി.....
" കഴുവേറീടെ മോനെ..... "
പാഞ്ഞെത്തിയ അയാൾ എന്റെ അരികിലെത്തി എന്റെ കോളറിൽ കുത്തി പിടിച്ചു. എന്റെ മുഖത്തൊരു അടി കൂടി അടിച്ചു.
വീഴ്ചയിൽ ശരീരത്തിലെവിടെയൊക്കെയോ ഉണ്ടായിരുന്ന വേദനകൾക്കൊപ്പം ആ അടിയുടെ വേദനയും ലയിച്ചു ചേർന്നു..
" നിന്നോടൊക്കെ ഞാനന്നേ പറഞ്ഞതാ.... ആ പെണ്ണിന്റെ അപ്പനെ അന്ന്വേഷിച്ചു ഇറങ്ങി എന്റെ പിറകെ വരരുതെന്ന്... എന്നിട്ടു ഒന്നും കേൾക്കാതെ പോലീസിൽ കേസ് കൊടുത്തിരിക്കുന്നു... വന്നിരുന്നു ഇന്ന് എന്നെ അന്ന്വേഷിച്ചു പോലീസ് ഏമാന്മാര്... എന്റെ കുറച്ചു കാശു പോയത് മിച്ചം ... കാശു പോയാൽ ഞാൻ സഹിക്കും.... പക്ഷെ എന്റെ വീട്ടിൽ കണ്ട പോലീസ് കേറി ഇറങ്ങുന്നത്... അത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല......"
അയാൾ പറയുന്നതത്രയും കാതിൽ ചെറിയൊരു മൂളലിന്റെ അകമ്പടിയോടെ ഞാൻ കേട്ടു... .
", കഴിഞ്ഞ ദിവസം എന്റെ ദേഹത്ത് കൈ വച്ചപ്പോഴേ നിന്നെ ഞാൻ വെറുതെ വിട്ടതാ ... പക്ഷെ നീ ഈ കാണിച്ചത് അതി ബുദ്ധി ആയിപോയി. ആളറിയാതെയാ നീ കളിച്ചത്... അപ്പോൾ ഞാനാരാണെന്നു നിനക്ക് കാണിച്ചു തരേണ്ടെ ..... ഇനി അച്ഛനെ കാണാനില്ല അമ്മയെകാണാനില്ല അച്ഛന്റെ മീശയുടെ പൂട കാണാനില്ല എന്നും പറഞ്ഞു എന്റെ വഴിയേ വന്നാൽ പുന്നാര മോനെ... പിന്നെ നീ ഉണ്ടാവില്ല...... കേട്ടോടാ...... "
എല്ലാം ഒരു പാതി ബോധത്തിൽ കേട്ട് നിൽക്കാനേ എനിക്കായൊള്ളു.... അയാളെന്നെ അവിടെ വിട്ടു അകന്നുപോകുന്നത് ഞാൻ കണ്ടു. അപ്പോളും ഞാൻ എന്റെ ദേഹത്തുനിന്നു ബൈക്ക് മാറ്റി എഴുന്നേൽക്കാനുള്ള പാഴ് ശ്രമത്തിലായിരുന്നു....
പകുതി വരെ നടന്നു നീങ്ങിയ അയാൾ എന്റെ അരികിലേക്ക് തിരികെ വന്നു. ഇനി എന്ത് എന്ന പേടി എന്നിൽ എവിടെ നിന്നോ ഉയർന്നു വന്നു...
അയാളെന്റെ അടുത്തെത്തി എന്റെ ദേഹത്ത് കിടന്ന ബൈക്ക് ആയാസപ്പെട്ട് എടുത്തു മാറ്റി.. എന്നിട്ടെന്നെ പിടിച്ചെഴുന്നേല്പിച്ചു... ശേഷം അയാളെന്നെ അയാളുടെ ജീപിനോട് ചേർത്ത് നിർത്തി..... നേരെ
💬 Comments
View all comments