0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 1231

നില്ക്കാനുള്ള ശേഷി എന്റെ കാലുകൾക്കില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു.... ആ വീഴ്ചയിൽ ശരീരത്തിൽ സാരമായി പരിക്കുകൾ ഉണ്ടായിട്ടുണ്ടെന്നു എനിക്ക് ബോധ്യമായി.

" ഒരു കാര്യം പറയാൻ വിട്ടു പോയി...  "

എന്റെ  ചെവിക്കടുത്തേക്കു മുഖം അടുപ്പിച്ചു..... സ്വരം താഴ്ത്തി അയാൾ  പറഞ്ഞു തുടങ്ങി.

" അവളുടെ അച്ഛനെ അന്ന്വേഷിച്ചു നീ ഇനി വെറുതെ സമയം കളയണ്ടാ....  അയാളെ ഞാൻ തീർത്താതാ..... "

രാഘവന്റെ വാക്കുകൾ എന്നിൽ ഞെട്ടലുളവാക്കി..  ഞാൻ എന്ത് കേൾക്കരുതെന്നു ആഗ്രഹിച്ചുവോ അത് തന്നെ അതും അയാളുടെ വായിൽ നിന്നും കേട്ടതിന്റെ ഭീതി എന്റെ കണ്ണുകളിൽ ഇരുട്ടു നിറച്ചു....

" പണ്ടേ അവനെനിക്ക് ഒരു ശല്യമായിരുന്നു....  അന്നേ തീർക്കാൻ തീരുമാനിച്ചതാ...  അന്നേരമാ ആ ജാനകി തടഞ്ഞത്...  പിഴച്ചവളുടെ ഒടുക്കത്തെ ഒരു  ഭർത്താവു സ്നേഹം.............തൂഊഫ്.... . എന്നിട്ടൊരു ദിവസം

ഒരു കുഞ്ഞി പിച്ചാത്തിയും ആയി വന്നിരിക്കുന്നു. രാഘവനെ കൊല്ലാൻ....  തല്ലി ചതച്ചു കടലിൽ തള്ളി....  ഈ ഞാൻ.... അവനെ ...  നിന്റെ അമ്മായിഅപ്പനെ.... "

അയാളുടെ ഉള്ളിലെ മൃഗം അപ്പോൾ മുഴുവനായും ഞാൻ കാണുകയായിരുന്നു..  ദേവു പറഞ്ഞ രാഘവനെന്ന രാക്ഷസന്റെ തനി സ്വരൂപം എന്റെ മുന്നിൽ നിറഞ്ഞാടി .. കൈ അനക്കാൻ പോലും ആകാത്ത വിധം അയാളെന്നെ തളർത്തി കളഞ്ഞിരുന്നു....

" മൂന്നാം ദിവസം കരക്കടിയേണ്ടി ഇരുന്നതാ അവന്റെ ശവം .  എന്ത് ചെയ്യാനാ....  ആ പെണ്ണിന് അതിനു പോലും യോഗം ഇല്ല. വല്ല സ്രാവും കൊണ്ടുപോയി കാണും... "

അയാളുടെ ഓരോ വാക്കുകളും എനിക്ക് വിശ്വസിക്കാവുന്നതിലും അപ്പുറം ആയിരുന്നു..  കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകുന്നത് ഞാനറിഞ്ഞു...  ഒന്ന് പ്രതികരിക്കാൻ പോലും ആകാതെ ഞാൻ നിസ്സഹായനായി നിന്നു ..

" പിന്നെ ഇതൊക്കെ അറിഞ്ഞു.  ഇനിയും നീ പോലീസിനേം പട്ടാളത്തിന്റെയും കൂട്ടി എന്റെ പിറകെ വന്നാൽ കത്തിക്കും ഞാൻ നിന്നെ  കുടുംബത്തോടെ.....  കേട്ടോടാ...  നായേ.... "

അവസാനമൊരു താക്കീതും തന്നു അയാളെന്നെ ബൈക്കിനടുത്തേക്ക് വീണ്ടും തള്ളി ഇട്ടു..  നിൽക്കാനുള്ള നില കിട്ടാനാവാതെ വീണ്ടും ഞാൻ റോഡിലേക്കു വീഴപ്പെട്ടു.... ബോധം മറയുന്നതിനു മുൻപ് അയാളുടെ ആ ക്രൂരമായ ചിരി ഞാൻ ഒന്നുകൂടി കണ്ടു... 

💬 Comments

View all comments