0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 2038
അവളെന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർന്നിരിക്കയാണ് ചെയ്തത്. " എന്തിനാ പേടി...  അവര് വന്നു കാണട്ടെ...  എല്ലാം അറിയട്ടെ.....  " " അയ്യോ...  അതു വേണ്ട...  ഞാൻ പറഞ്ഞതെല്ലേ...  എല്ലാം....  അവർ ഇപ്പൊ ഒന്നും അറിയണ്ടാ...... " " ശെരി വേണ്ടെങ്കിൽ വേണ്ടാ...  എഴുന്നേൽക്കു..  ഇനി അതിന്റെ പേരിൽ ആരും കരയണ്ടാ.... " ഞാനതു പറഞ്ഞവളെ എന്റെ നെഞ്ചിൽ നിന്നു അടർത്തി മാറ്റാൻ ശ്രെമിച്ചു.. " വേണ്ടാ...  അവര് വരുന്ന വരെ നമുക്ക് ഇങ്ങനെ ഇരിക്കാം..  നന്ദുവേട്ടന്റെ നെഞ്ചിനു നല്ല ചൂട്... " അതു പറഞ്ഞവൾ എന്റെ കൈ തട്ടിമാറ്റി വീണ്ടും എന്റെ നെഞ്ചിലേക്ക് തല വച്ചു.  ഒരു കൊച്ചുകുട്ടിയോടുള്ള വാത്സല്യത്തോടെ ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർത്തു ഇറുക്കി.  എന്റെ നെഞ്ചിലെ ചൂടവൾ വല്ലാതെ  ആസ്വദിക്കുകയാണെന്നു എനിക്ക് മനസിലായി. എന്റെ ഒരോ സ്പർശവും അവളെന്നേ  ആഗ്രഹിച്ചതാണ്.  വൈകി കിട്ടിയതാണെങ്കിലും അവളെല്ലാം നിറഞ്ഞ മനസോടെ ഏറ്റു വാങ്ങുന്നുണ്ടായിരുന്നു... " അന്ന് തറയിൽ കിടന്ന എത്ര രാത്രികളിൽ ഞാൻ കൊതിച്ചിട്ടുണ്ടെന്നോ ഇത് പോലെ ഈ നെഞ്ചിൽ തല വച്ചു കിടക്കാൻ.... " ദേവു വീണ്ടും പഴയ ഓർമ്മകൾ ചികഞ്ഞെടുക്കുകയാണെന്നു തോന്നി. " ദേവു....  എന്തിനാ പെണ്ണെ ഓരോന്ന് ഓർത്തു എന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നെ ? "
" അയ്യോ....  കുറ്റം പറഞ്ഞതല്ല...  സന്തോഷം കൊണ്ടാ...നന്ദുവേട്ട.. .  ഇനി ഞാൻ ഒന്നും പറയില്ല. " എന്റെ നെഞ്ചിന്റെ താളം ആസ്വദിച്ചവൾ അങ്ങിനെ ഇരുന്നു.  ഒന്നും മിണ്ടാതെ.  വേറെ ഒന്നും അവൾ ആ നിമിഷം ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല... " നന്ദുവേട്ടന് നമ്മൾ ആദ്യം ആയിട്ട് കണ്ടത് എന്നാണെന്നറിയുവോ?  " ദേവുവിന്റെ ചോദ്യം ഉയർന്നു...  ഇനിയൊന്നും മിണ്ടില്ലെന്നു വാക്കു തന്ന ആളാണ്........ആ   ചോദ്യത്തിനുത്തരം എനിക്കൊര്മയില്ല.  എന്റെ ഓർമയിൽ എന്നും ആദ്യകാഴ്ച എന്റെ റൂമിലേക്ക് ഓടി കയറി വന്ന ആ ദേവുവിന്റെ മുഖം തന്നെ ആണ്.  പക്ഷെ അതു പറയാൻ തോന്നിയില്ലെനിക് .  മിണ്ടാതെ ഇരുന്നതേ ഒള്ളു. " അന്ന് കോളേജിൽ ഒരു ചേട്ടനെ ബാറ്റിനു തല്ലിയതോർമ ഉണ്ടോ നന്ദുവേട്ടന്?  അതു എന്തിനു വേണ്ടി ആണെന്ന് ഓർമ്മയുണ്ടോ? 

💬 Comments

View all comments