0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 2039
" ഏതോ കുട്ടിയെ റാഗ് ചെയ്തു എന്ന് ഹരി വന്നു പറഞ്ഞു.  നമ്മുടെ ബാച്ച് ആയിരുന്നത് കൊണ്ടും റാഗിങ് നിരോധനം ഉള്ളത് കൊണ്ടും  ചോദിക്കാൻ ചെന്നു.  വാക്കുതർക്കമായി..  ഹരിയെ അവൻ കയ്യേറ്റം ചെയ്തു. പിന്നെ അതു ഒരു തല്ലയി മാറാൻ അധികം സമയം എടുത്തില്ല. .. അത്രയേ എനിക്ക് ഓര്മയുണ്ടായിരുന്നൊള്ളു...  അന്ന് അതൊരു പോലീസ് കേസ് ആകാതിരിക്കാനും ഞങ്ങളുടെ സസ്പെന്ഷൻ ഒഴിവാക്കാനും ആയി ഞാൻ ഒരുപാടു കഷ്ട്ടപ്പെട്ടതാണ്. " എനിക്ക് ഓർമയില്ല....  ഏതോ ഒരു കുട്ടിയെ...... " " അങ്ങനെ ഏതോ ഒരു കുട്ടി അല്ല.  അതു ഞാനായിരുന്നു...  അന്നവർ റാഗ് ചെയ്തത് എന്നെ ആയിരുന്നു.....  " ദേവു പറഞ്ഞത് ഞെട്ടലോടെ ആണ് ഞാൻ ഉൾക്കൊണ്ടത്.  അന്ന് ഞാൻ അത്ര പ്രശ്നങ്ങളത്രയും ഉണ്ടാക്കിയതും നേരിട്ടതും എന്റെ ഈ ദേവുവിന് വേണ്ടി ആയിരുന്നോ?  വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. " അന്നാ  ചേട്ടൻ എന്നെ ഒരുപാട് കളിയാക്കി...ഞാൻ എല്ലാവരുടെയും മുന്നിൽ വച്ചു   ഒത്തിരി കരഞ്ഞു .. അപ്പോളാ നന്ദുവേട്ടൻ വന്നു അയാളെ  .... "
ദേവുഎന്റെ നെഞ്ചിൽ പറ്റി ചേർന്നിരുന്നു കൊണ്ട് തന്നെ അതു പറഞ്ഞു....  എന്റെ ഉള്ളമഭിമാനത്താൽ പുളകം കൊണ്ടു. " പക്ഷെ അതു കൊണ്ടൊന്നും അല്ലട്ടോ ഞാൻ നിങ്ങളെ സ്നേഹിച്ചത്.... " പെട്ടന്ന് കുസൃതി നിറഞ്ഞ ദേവുവിന്റെ ശബ്ദം ഉയർന്നു. " പിന്നെ?  " " അതൊന്നും പറയില്ല....  സീക്രെട് ആണ്....  " വീണ്ടും കുസൃതിയോടെ അവൾ പറഞ്ഞു " കളിക്കാതെ പറ പെണ്ണെ... " " പിന്നൊരിക്കെ പറയാം നന്ദുവേട്ട .  എനിക്ക് നാണമാ..... " ദേവു അതും പറഞ്ഞെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.  പിന്നെ ഞാനൊന്നും ചോദിക്കാൻ പോയില്ല...  ഈ ഒരു ജന്മം മുഴുവനും ഉണ്ട് ചോദിക്കാനും പറയാനുമായി ഞങ്ങൾക്ക് ബാക്കിയായി...  ദേവു അറിയേണ്ടതും അവൾക്കു പറയേണ്ടതുമായ കാര്യങ്ങളിനിയും പലതാണ്.  എല്ലാം വഴിയേ മനസിലാക്കാം എന്ന് തീരുമാനിച്ചു..... ദേവുവിനെ അങ്ങനെ നെഞ്ചോടു ചേർത്തു പിടിക്കുമ്പോൾ ഈ ലോകത്തെ ഏറ്റവും ഭാഗ്യവാനായതും സന്തോഷവാനും ആയ ഏക  വ്യക്തി ഞാനെന്നു തോന്നി പോകും.  വല്ലാത്ത ഒരു സുഖം.പറഞ്ഞറിയിക്കാൻ ആവാത്ത

💬 Comments

View all comments