0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 2040
ഒരു അനുഭൂതി. കടുത്ത ചൂടിന്റെ കാഠിന്യത്തിനിടയിലും ഒരു ഇളം കാറ്റിനു പോലും  നമുക്ക് തരാൻ കഴിയുന്ന ഒരു കുളിരിന്റെ അതെ അനുഭൂതി ഞാൻ ഇവിടെയും അനുഭവിച്ചറിഞ്ഞു.... " നന്ദുവേട്ടന് കോളേജിൽ ഒത്തിരി കൂട്ടുകാരുണ്ടോ?  " ദേവുവിന്റെ സംശയങ്ങൾക്കും സംസാരത്തിനും അറുതി ഇല്ലായിരുന്നു.  കുറെ നാളുകൾക്കു ശേഷം  ആദ്യമായി മനസ്സ് തുറന്നു എന്നോട് സംസാരിക്കൻ  ഒരവസരം കിട്ടിയ സന്തോഷത്തിൽ ആണവൾ.
" ആഹ് കുറച്ചൊക്കെ?  " " അതല്ല പെണ്ണുങ്ങൾ.  കൂട്ടുകാരായിട്ടു....?  " " ഇല്ലല്ലോ... അങ്ങനെ അധികം ഒന്നുമില്ല. എന്താ...? " " ഒന്നുമില്ല ചുമ്മാ ചോതിച്ചതാ. ..... " പക്ഷെ അവളുടെ മറുപടി അത്രയും തൃപ്തികരം ആയിരുന്നില്ല.  എന്തിനായിരിക്കും അവളെങ്ങനെ ഒന്ന് ചോതിച്ചതെന്നു ചിന്തിച്ചു ഇരുന്നു അല്പം നേരം. സത്യത്തിൽ പറയത്തക്ക പെൺ കൂട്ടുകാരൊന്നും കോളേജിൽ എനിക്ക് അതികം ആരും ഉണ്ടായിരുന്നില്ല.  പിന്നെ ഉള്ള ഏക കൂട്ടുകാരി ആന്റിയുടെ മകൾ മാളു ആയിരുന്നു.  അവളാണെങ്കിൽ ദേവു വന്നതിൽ പിന്നേ ഇങ്ങോട്ടു തിരിഞ്ഞു കൂടി നോക്കിട്ടില്ല.  പിന്നെയും ഉള്ളത് ഏടത്തി ആണ്.  പക്ഷെ ഏടത്തിയും നമ്മളെ ഏകദേശം കൈ ഒഴിഞ്ഞ മട്ടാണ്... എങ്കിലും ദേവു എന്തിനാകും അങ്ങനെ ചോദിച്ചത് എന്ന ചിന്തയിൽ അല്പ നേരം ഞാൻ മുഴുകി പോയി... " എന്താ ആലോചിക്കണേ... " " ഒന്നുമില്ല.. " ദേവുവിന്റെ ശബ്ദം കെട്ടു വീണ്ടും ചിന്തയിൽ നിന്നു പുറത്തു വന്നു വേഗം ഞാൻ മറുപടി കൊടുത്തു. പെട്ടന്നാണ് വീട്ടിലെ ലാന്റ് ഫോൺ റിങ് ചെയ്തത്...  അപ്രതീക്ഷിതമായ ആ ശബ്ദം കെട്ടു ഞാനും ദേവുവും ഒരുപോലെ ഞെട്ടി. പ്രണയ നിമിഷങ്ങളുടെ ആസ്വാദ്യ ലഹരിയിൽ ഭംഗം വരുത്തി വന്നെത്തിയ ആ ഫോൺ കോളിനെയും അതിനുടമയെയും മനസ്സിൽ പഴിച്ചു ദേവു എന്നെ വിട്ടു എഴുന്നേറ്റു. ഫോൺ അറ്റന്റ് ചെയ്തു. " ആഹ് ചേച്ചി.... " ആഹ് ഒരു വിളിയിൽ മറുതലക്കൽ ഏടത്തി ആണെന്ന് മനസിലായി.... എവിടെ എത്തിയാലും ഏടത്തി എനിക്ക് പാര ആണല്ലോ.... മനസ്സിൽ ഓർത്തു. "ഇല്ല കുഴപ്പം ഒന്നുമില്ല.... ചേച്ചി.... നന്ദുവേട്ടൻ റൂമിൽ ഉണ്ട്...
ആഹ് കഴിച്ചു.... ഞാനും കഴിച്ചു.... നിങ്ങൾ

💬 Comments

View all comments