Chapter Title : ദേവനന്ദ 8 [വില്ലി]
എപ്പോളാ വരിക....?
ആഹ് ശെരി...
ആഹ്... ഞാൻ പഠിക്കരുന്നു...... "
ദേവുവിന്റെ മുറിവാക്കുകളിൽ നിന്നും ഏടത്തി ചോതിച്ചതെന്തൊക്കെ ആവാം എന്ന് എനിക്ക് ഊഹിക്കാവുന്നതേ ഒള്ളു ....
" ഡോക്ടറെ കണ്ടു. പോരാൻ തുടങ്ങുവാനെന്നു... "
ഏടത്തിക്കു മറുപടി കൊടുത്ത് ഫോൺ വച്ചു അവൾ എന്റെ അരികിലേക്ക് വരുന്നതിനിടയി പറഞ്ഞു .
" ഓഹ് ഈ ഏടത്തിയെ കൊണ്ട് വലിയ കഷ്ടം ആണല്ലോ? "
" എന്തെ .....? "
എന്റെ അരികിലേക്ക് ചേർന്ന് ഇരുന്നു അവൾ ചോദിച്ചു.
" ഒന്ന് പ്രേമിച്ചു രസിച്ചു വന്നതായിരുന്നു എല്ലാം നശിപ്പിച്ചു.... നാശം.... "
" ചേച്ചിയെ ഒന്നും പറയണ്ടാ ട്ടോ... "
അവളല്പം ശബ്ദം കനപ്പിച്ചു പറഞ്ഞു.
" ഒന്നും പറയുന്നില്ല..... പക്ഷെ ചില സമയങ്ങളിലെ അവരുടെ സ്വഭാവം കാണുമ്പോൾ ഒരു ചവിട്ടു കൊടുക്കാൻ തോന്നും... ഒന്നിനും സമ്മതിക്കില്ല....നിന്നെ ഇങ്ങനെ എന്റെ അടുത്ത് നിന്നു ഒളിപ്പിച്ചു കൊണ്ട് നടക്കുന്ന കാണുമ്പോൾ ദേഷ്യം വരും. . "
" അങ്ങനെ ഒന്നും പറയല്ലേ നന്ദുവേട്ട..... അതൊരു പാവമാ.... എല്ലാവരേം സ്നേഹിക്കാൻ മാത്രെ അറിയൂ അതിനു.... അവര് കാരണമാണ് എനിക്കും നന്ദുവേട്ടനും ഇങ്ങനെ ഒക്കെ സംഭവിച്ചതെന്ന് പറഞ്ഞു
എത്ര നാൾ എന്റെ അടുത്ത് വന്നു കരഞ്ഞിട്ടുണ്ടെന്നറിയുവോ.... എത്ര മാപ്പ് ചോതിച്ചിട്ടുടെന്നറിയുവോ, ? "
ദേവുവിന്റെ വാക്കുകൾ എനിക്ക് അക്ഷരാർഥത്തിൽ ഞെട്ടലാണുണ്ടാക്കിയത്. എന്നും എപ്പോളും വഴക്ക് മാത്രം പറയുന്ന കളി ചിരി മാത്രം നിറഞ്ഞ ഏടത്തി കരഞ്ഞുവന്നു കേട്ടപ്പോൾ മനസ്സ് വല്ലാതെയായി...
" കഴിഞ്ഞ ദിവസം നന്ദുവേട്ടൻ അച്ഛനെ കുറെ ചീത്ത പറഞ്ഞില്ലേ അന്ന്...ചേച്ചി .. നന്ദുവേട്ടനു വേണ്ടി ഒത്തിരി സോറി പറഞ്ഞു...അല്ലെങ്കിലും ചേച്ചി കൂടി ഇവിടെ ഇല്ലാതിരുന്നു എങ്കിൽ ഞാനെന്നെ ഈ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വരുമായിരുന്നു. ചിന്തിച്ചിട്ടുണ്ടോ? അവര് മാത്രമേ എനിക്ക് കൂട്ടിനുണ്ടായിരുന്നൊള്ളു അന്നും ഇന്നും.... . ....പാവമാ.... .. "
ഏടത്തി എന്തുകൊണ്ടാണ് ദേവുവിനെ എന്നിൽ നിന്നും ഒളിക്കുന്നതെന്നു എനിക്ക് ഏകദേശം വ്യക്തമായി .. ദേവുവിന്റെ ജീവിതം നശിപ്പിച്ചു എന്ന ചിന്തയിൽ ഉണ്ടായ കുറ്റബോധം ഉണ്ടവർക്കു ഇപ്പോളും .. അതിന്റെ കൂടെ
💬 Comments
View all comments