Chapter Title : ദേവനന്ദ 8 [വില്ലി]
ദേവുവിനോടുണ്ടായിരുന്ന എന്റെ അവഗണനയും ദേഷ്യവും കൂടി ആയപ്പോൾ അവളിവിടെ ഒറ്റപ്പെട്ടു പോകാതിരിക്കാനും ഞാൻ അവളെ ഉപദ്രവിക്കാതിരിക്കാനും ഉള്ള മറയാണ് ദേവുവിനെ എന്നിൽ നിന്നും ഒളിപ്പിച്ചു വക്കുക എന്നത്.... ദേവുവിന്റെ അച്ഛന്റെ കയ്യിൽ അവളെ ഒരു പോറൽ പോലും ഏൽക്കാതെ തിരികെ ഏൽപ്പിക്കുക എന്നതണു അവർക്കു ദേവുവിനോട് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം എന്നതായിരിക്കാം ഇപ്പോഴത്തെ അവരുടെ ചിന്ത.....
" അപ്പോൾ അമ്മയോ? "
അറിയാനുള്ള ആകാംക്ഷയിൽ ഞാൻ ചോദിച്ചു... എല്ലാവക്കും ദേവുവിനോടുള്ള മനോഭാവം എന്തെന്നറിഞ്ഞാൽ എനിക്ക് അവളോടുള്ള ഇഷ്ടം എങ്ങനെ അവതരിപ്പിക്കണം എന്നുള്ളതിൽ ഒരു ധാരണ കിട്ടും എന്ന് ഞാൻ പ്രതീക്ഷിച്ചു.
" ഞാൻ ഇവിടെ ആദ്യത്തെ പോലെ ഇരുന്നോട്ടെ....? "
എന്റെ ചോദ്യം കേൾകാത്തതെന്ന പോലെ അവൾ എന്റെ നെഞ്ചിൽ കൈ അമർത്തി ചോദിച്ചു. എന്റെ നെഞ്ചിൽ ചേർന്നിരിക്കാൻ അവൾ വല്ലാതെ ആഗ്രഹിക്കുന്നത് പോലെ... പിന്നെ ഒന്നും ആലോചിച്ചില്ല. അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. മുൻപ് പിടിച്ചതിലും ചേർത്ത്. എന്റെ ഹൃദയത്തോട് ചേർത്തു.......
" അമ്മക്ക് ഇപ്പോളും ഞാൻ മോളാ.... അന്നെങ്ങനെ എന്നെ സ്നേഹിച്ചോ. ഇപ്പോളും അങ്ങനെ തന്നെ... പക്ഷെ നന്ദുവേട്ടന്റെ കാര്യത്തിൽ വിഷമം ഉണ്ടെന്നു ഞാനിവിടെ വന്ന സമയതെന്നോട് പറഞ്ഞിട്ടുണ്ട്... "
" എന്ത് വിഷമം? "
" നന്ദുവേട്ടന് ഉത്തരവാതിത്വം കുറവാണെന്നു....എപ്പോളും കോലും പിടിച്ചു ഗ്രൗണ്ടിൽ ആണെന്ന്. ഇനി ഞാൻ വേണം അവനെ നന്നാക്കി എടുക്കാൻ എന്ന്... അന്ന് പറഞ്ഞതാ .... "..
അത്രയും പറഞ്ഞു അവൾ ആർത്തു ചിരിച്ചു...
" അല്ലെങ്കിലും ഞാൻ നന്നാക്കി എടുക്കുന്നുണ്ട് നന്ദുവേട്ടനെ "
അത്ര കൂടി കൂട്ടിച്ചേർത്തു അവൾ വീണ്ടും കുലുങ്ങി ചിരിച്ചു..... എന്റെ നെഞ്ചിലെ ചൂട് പറ്റിയവൾ എന്നോട് ഒട്ടി ചേർന്നിരുന്നു. ഇപ്പോൾ എന്റെ ഹൃദയമിടിക്കുന്നതവൾക്കു കേൾക്കാം. ചിലപ്പോൾ എന്റെ ഹൃദയം പറയുന്ന അവളോടുള്ള എന്റെ പ്രണയവും.
ഓട്ടോയുടെ ശബ്ദം മുറ്റത്തേക്ക് എത്തുന്നത് കാതിൽ മുഴങ്ങിയപ്പോൾ ആണ് ഞങ്ങൾ പരസ്പരം വിട്ടു മാറിയത്. എന്നെ മുറിയിലെത്തിച്ചു പുറത്തേക്കു നടക്കുവാൻ അവൾ തുനിയുമ്പോൾ അവളെ ഒന്നും മിണ്ടാതെ ഞാൻ എന്നിലേക്കു വലിച്ചടുപ്പിച്ചു. മുഖം എന്നിലേക്ക് ചേർത്തു
💬 Comments
View all comments