0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 2043
പിടിച്ചു ഞാൻ അവൾക്കു ഒരു സ്നേഹ ചുംബനം നൽകി.  നെറുകയിൽ..  എല്ലാം പറയാതെ പറഞ്ഞാ ആ ചുംബനം ഇരു കണ്ണുകളും അടച്ചു അവളേറ്റു വാങ്ങി.   ഒരു നിമിഷത്തേക്കു  എന്റെ കണ്ണുകളിലേക്കിറ്റു നോക്കിയ അവളുടെ മുഖം നാണം കൊണ്ടു ചുവക്കുകയും കണ്ണുകൾ സന്തോഷം കൊണ്ട് നിറയുകയും ചെയ്തിരുന്നു... ഭൂമിയിൽ നിൽക്കാനാവാത്തത്ര സന്തോഷം അവളുടെ മാനസിൽ നിറഞ്ഞു എന്ന് തോന്നിയ നിമിഷങ്ങൾ ആയിരുന്നു അതു... ഒന്നും മിണ്ടാതെ  മുറിക്കു വെളിയിലേക്കു നടന്നകലുന്ന ദേവുവിനെ നോക്കി ഇരിക്കുമ്പോൾ പ്രണയം എന്ന മധുര അനുഭൂതിയുടെ ആദ്യ പടികൾ ഞാൻ കയറിയിരുന്നു. ***----***----****------*** അമ്മയും ഏടത്തിയും അകത്തേക്ക് വരുമ്പോൾ ദേവു മുറിക്കുള്ളിൽ ആയിരുന്നു.  ഞാനും... ..  അവർക്കു യാതൊരു സംശയവും തോന്നാത്ത വിധം ഞങ്ങൾ തകർത്തഭിനയിക്കുകയായിരുന്നു പിന്നീടങ്ങോട്ട് ഉള്ള ഒരാഴ്ച കാലം....
പിനീടങ്ങൊട്ടു ഏടത്തിയും അമ്മയും കാണാതെ ഞങ്ങൾ തകർത്തു പ്രണയിച്ചു.  എന്ത് മായ ആണെന്നറിയില്ല എന്റെ കാലിന്റെ നീരിനുള്ള തിരുമ്മൽ ഏടത്തി ദേവുവിനെ ഏല്പിച്ചു. ഏടത്തിയുടെ സാനിധ്യത്തിൽ മാത്രം.  എങ്കിലും ഏടത്തിയുടെ കണ്ണ് തെറ്റുന്ന നിമിഷം ഞങ്ങൾ അല്പം കുസൃതി ഒക്കെ ഒപ്പിക്കും.  അതിരു കടക്കാൻ എന്നിട്ടും മനസ്സനുവദിച്ചില്ല... അതും ഞങ്ങൾക്ക് ഒരു അവസരം ആയി എന്ന് തന്നെ വേണം പറയാം.  സന്തോഷത്തിന്റെ നാളുകൾ... പിന്നീടങ്ങോട്ട്‌  ഞാൻ ദേവുവിന്റെ സ്നേഹത്തിന്റെ ആഴം കണ്ടറിയുക ആയിരുന്നു.  എത്ര അളന്നാലും തീരാത്തത്ര സ്നേഹം ഒളിപ്പിച്ചു വച്ച കടൽ പോലെ ആയിരുന്നു എന്റെ പെണ്ണിന്റെ മനസ്..  സ്നേഹത്തിന്റെ കാര്യത്തിൽ ദേവുവും ഞാനും തമ്മിൽ മത്സരിക്കയാണെന്നു പോലും തോന്നിയിട്ടുണ്ട് എനിക്ക് പലപ്പോഴും. എപ്പോളും മുൻ‌തൂക്കം അവൾക്കായിരുന്നു.  എനിക്കായി കാത്തു  വച്ച   സ്നേഹമത്രയും അവളിൽ നിന്നു അണപൊട്ടിയൊഴുകി എന്നിൽ വന്നു ചേർന്നു..  അവളിൽ അന്നേവരെ ഞാൻ കണ്ടതിലുമപ്പുറം  അസൂയയും ,  കുശുമ്പും,  വായാടിയും തൊട്ടാവാടിയും,  അതിലുപരി സ്നേഹനിധിയുമായ ഒരു യഥാർഥ ദേവു ഒളിഞ്ഞിരുന്നു എന്ന് ഞാൻ കണ്ടറിഞ്ഞു. കഴിഞ്ഞു പോയ ഒരാഴ്ചക്കുള്ളിൽ എനിക്കവളെന്റെ ദേവൂട്ടി ആയി മാറി.എന്റെ എല്ലാം ആയി മാറി..   ഞാൻ അവളുടെ നന്ദൂട്ടനും................................ *******=====*****=======****** അന്ന് വൈകിട്ട് മുഖം വീർപ്പിച്ചാണ് ദേവു മുറിയിലേക്ക് കയറി വന്നത്...  എന്തുണ്ടായി എന്ന്

💬 Comments

View all comments