Chapter Title : ദേവനന്ദ 8 [വില്ലി]
ചോദിക്കുന്നതിനു മുമ്പേ എന്റെ കാലിൽ പിടിച്ചു ഒരു തിരി ഒരു വലി. കണ്ണിൽ കൂടി പൊന്നീച്ച പറന്നെന്നു പറഞ്ഞാൽ മതിയല്ലോ.?
" എന്താടീ പെണ്ണെ നിനക്ക് വട്ടു പിടിച്ചോ? "
" അടങ്ങി ഇരുന്നേ കാല് ശരിയായോ എന്ന് അറിയാൻ ഇങ്ങനെ ഒക്കെ ചെയ്യണം.... നാളെ മുതൽ കോളേജിൽ പോകാനുള്ളതല്ലേ ? "
വലിയ ഗൗരവത്തിൽ ആണ് കക്ഷി. പക്ഷെ അതിന്റെ കാരണം എന്താണെന്നു ഒരു പിടിയും കിട്ടിയില്ല. എന്റെ ഭാഗത്തു നിന്നൊരു തെറ്റും ഉണ്ടായിട്ടില്ല. പിന്നെ എന്താണാവോ?
ചോദിക്കാൻ വാ തുറക്കുന്നതിനു മുൻപേ ഏടത്തി മുറിയിലേക്ക് കയറി വന്നു... കാലിലേയും തലയിലും ഉള്ള വലിയ കെട്ടെല്ലാം വലിച്ചെറിയപ്പെട്ടു. ചെറിയ
ബാന്റെജും പിന്നെ കാലിനു ചെറിയ ഒരു കെട്ടും മാത്രമായി എല്ലാം ചുരുക്കപ്പെട്ടു. ദേവുവിന്റെ കൈ മികവിലാണ് കാല് വേഗം ശരിയായത് എന്നും അതിന്റെ നന്ദി എന്നും ആ പെണ്ണിനോട് വേണം എന്നും ഏടത്തി എന്നും പറയുന്ന ആ പതിവ് വാചകം അന്നും പറഞ്ഞു. കാലിൽ ബാന്റെജു ചുറ്റുന്നതിടയിൽ ഏടത്തി അടുക്കളയിലേക്കു പോയി. ഇനിയെങ്കിലും പ്രശനം എന്തെന്നറിയാം എന്ന് ചോദിക്കാം എന്ന് കരുതി വന്നപ്പോളേക്കും അവളുടെ ചോദ്യം ഉയർന്നു.?
" ഒരു അഞ്ചുവിനെ അറിയുവോ? "
പെട്ടന്ന പേര് കേട്ടപ്പോൾ എനിക്ക് ഒന്നും തോന്നിയില്ല...
" ഒരു അഞ്ചു മോഹനൻ... "
" ആഹ് എന്റെ ക്ലാസ്സിൽ ഉള്ളതാ. അവൾക് എന്താ ഇപ്പൊ? "
" അവൾക് ഒന്നും ഇല്ല.. നന്ദുവേട്ടനെ അന്ന്വേഷിച്ചു... "
" ആഹ്... അതിനാണോ നീ ഇങ്ങനെ മുഖവും വീർപ്പിച്ചു ഇരിക്കുന്നെ.? "
മറുപടിയായി ഒന്നും തന്നെ പറയാതെ അവൾ എന്റെ കാലിൽ ബാന്റേജ് ചുറ്റി. അങ്ങനെ തന്നെ മുറിക്കു വെളിയിലേക്കു ഇറങ്ങി നടന്നു. പകുതി വരെ നടന്നു അവൾ വേഗത്തിൽ തിരിഞ്ഞു നിന്നു.
" കോളേജിൽ ചെന്നാൽ അവളോട് ഒത്തിരി കൂട്ടുകൂടാൻ നിക്കണ്ടാ.. എനിക്ക് അവളെ അങ്ങ് ഇഷ്ടമായില്ല.... "
അവൾ പറഞ്ഞതിന് അർദ്ധം വ്യക്തയില്ല എങ്കിലും അതൊരു താക്കിത് ആയിരുന്നെന്നും . അതൊരു തുടക്കം മാത്രം ആയിരുന്നെന്നും പിന്നീട് ആണെനിക്ക് മനസ്സിലായത്.
💬 Comments
View all comments