0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 2048
അവൾക്കു പിന്നിൽ ഇരിക്കയായിരുന്നു എന്റെ ആത്മാർഥ കൂട്ടുകാരൻ. അവൻ പിന്നിൽ വന്നിരുന്നത് അവളറിഞ്ഞിരുന്നില്ല.  പാവം ചുവന്നു തുടുത്ത ആ മുഖത്തെ നാണം മറക്കാൻ അവൾ വല്ലാതെ പാട്പെടുന്നുണ്ടായിരുന്നു.... ഹരിയുടെ കളിയാക്കലിന് മുന്നിൽ നിന്നു രക്ഷിച്ചു അവളെയും കൈ പിടിച്ചു ഞാൻ നേരെ കോളജിനു പുറത്തേക്കു നടന്നു " ഇതെങ്ങോട്ടാ?  " അവളുടെ ചോദ്യത്തിന് അറിയില്ല എന്ന മട്ടിൽ ഞാൻ കൈ മലർത്തി. നേരെ നടന്നത് അടുത്തുള്ള ബസ്റ്റോപ്പിലേക്കാണ്.  അവളുടെ കൂടെ അവിടെ അങ്ങനെ നിൽക്കുമ്പോൾ എന്താണെന്റെ ഉദ്ദേശ്യം എന്നറിയാൻ അവളെന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. മനസ്സിലും മുഖത്തും ഒരു കള്ള ചിരി മാത്രം നിലനിർത്തി അവളുടെ കൈയിൽ മുറുകെ പിടിച്ചു അടുത്ത് വന്ന കെ.എസ്. ആർ.ടി.സി ബസിലേക്ക് കയറി.  ഒഴിഞ്ഞു കിടന്ന സീറ്റിൽ അവളോടൊപ്പം കയറി ഇരിക്കുമ്പോൾ ആ ബസ് എങ്ങോട്ടാണെന്നോ എവിടേക്ക് പോകണമെന്നോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. " ഇതെങ്ങോട്ടാ നന്ദുവേട്ട?  " ആശ്ചര്യത്തോടെ എന്നെ നോക്കി അവൾ ചോദിച്ചു. " ഈ ബസ് പോകുന്നതെവിടെ വരെ ആണോ അവിടെ വരെ.... " അവളുടെ മുഖത്തു ആശ്ചര്യവും സംശയവും  അതിലുപരി സന്തോഷവും നിറഞ്ഞിരുന്നു " വട്ടായോ?  " ദേവുവിന്റെ ചോദ്യത്തിന് മറുപടി ഒരു ചിരിയിൽ ഒതുക്കി അവളുടെ
തോളിലൂടെ എന്റെ ഇടതു കൈ അവളെ ചുറ്റി പിടിച്ചു എന്നോട് ചേർത്തു ഇരുത്തി.  അതു അംഗീകരിച്ചു എന്നപോലെ അവളെന്റെ തോളിലേക്ക് തല വച്ചിരുന്നു. " ഞാൻ അങ്ങനെ ആ ആഗ്രഹം പറഞ്ഞത് കൊണ്ടാണോ..  ഇത് നന്ദുവേട്ട...?  " അവൾ തലയുയർത്തി എന്നെ നോക്കി " ആണെങ്കിൽ.?  " അവളൊന്നും ഇല്ലെന്നു ആംഗ്യം കാട്ടി. നിറഞ്ഞു വരുന്ന മിഴികൾ എന്നെ കാണിക്കാതെ അവൾ തല ഒരു വശത്തേക്ക് തിരിഞ്ഞു. തോളിൽ വച്ചിരുന്ന എന്റെ കൈയിൽ മുഖം ചേർത്തു വച്ചു.  അവളുടെ കൈകൾ പതിയെ ആ കൈ  പൊതിഞ്ഞു പിടിച്ചു. ഇടക്കെപ്പോളോ അവളുടെ ഇളം ചുണ്ടുകളുടെ നനുത്ത സ്പർശം കൈവെള്ളയിൽ അറിഞ്ഞപ്പോൾ ആണ് ഞാൻ അവളെ നോക്കുന്നത്. അവൾ പറയാതെ പറഞ്ഞ സന്തോഷത്തിന്റെ സ്നേഹ ചുംബനം ആയിരുന്നു അത്.  അതു അവളുടെ 

💬 Comments

View all comments