0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 2049
വെറും ഒരു നന്ദി പ്രകാശനം മാത്രമായിരുന്നില്ല. ആ ഒരു ചുംബനത്തിലും  പല അർത്ഥങ്ങളും ഉണ്ടായിരുന്നു. അവളുടെ എല്ലാ സ്നേഹവും അതിൽ നിറഞ്ഞിരുന്നു.  എന്റെ കൈയിൽ കൈകൾ പിണച്ചും. കൈപ്പത്തിക്കുള്ളിൽ ഇക്കിളി ആക്കിയും അവൾ ആ യാത്ര ആസ്വാതിക്കയായിരുന്നു.  സംസാരം പലപ്പോഴായി മാത്രം ചുരുങ്ങിയ നിമിഷങ്ങൾ. യാത്ര അവസാനിപ്പിച്ചു ഞങ്ങൾ ബസ് ഇറങ്ങി നടന്നു.  വെയിലിനു കാഠിന്യം ഏറി വരുന്നുണ്ടായിരുന്നു.  വല്ലാത്ത ചൂട്.  ദേവുവിനെയും ചേർത്തു പിടിച്ചു വഴിയോരം ചേർന്ന് ഒത്തിരി നടന്നു.  എല്ലാം ആദ്യമായി കാണുന്ന കുട്ടിയുടെ കൗതുകം ആയിരുന്നു അവളുടെ മുഖത്തു ആകെ. എങ്ങോട്ടെന്നില്ലാതെ ആ വലിയ നഗര വീഥികളിലൂടെ അനവധി നേരം ഞങ്ങൾ ചിലവഴിച്ചു.  എന്തൊക്കെയോ സംസാരിച്ചു.  ദേവുവിൽ പണ്ട് കണ്ട എന്നോടുള്ള ആ അകലം ഇപ്പോൾ തീരെ ഇല്ലാതായിരുന്നു.  എന്നോട് പറ്റി ചേർന്ന് നടക്കാൻ അവൾക്കും വലിയ ആവേശം ആയിരുന്നു. " നന്ദുവേട്ട എനിക്ക് വിശക്കുന്നു. " ഉച്ചയോടു അടുത്തപ്പോൾ പെണ്ണ് പറഞ്ഞു.  കേൾക്കേണ്ട താമസം അവളെയും
വിളിച്ചു സാമാന്യം വലിയ ഹോട്ടലിൽ തന്നെ കയറി.  അവളുടെ അനുവാദത്തിനു കാത്തു നിൽക്കാതെ ഒരോ ബിരിയാണിക്ക് ഓർഡർ കൊടുത്തു . ഏട്ടൻ ഇടയ്ക്കു തരുന്ന പോക്കറ്റ് മണിയുടെ ബലത്തിൽ ആണ് ഇതെല്ലാം... " എന്തിനാ നന്ദുവേട്ട ഇങ്ങോട്ടു വന്നേ.....  ചേച്ചി ചോറു തന്നു വിട്ടിട്ടുണ്ടല്ലോ അതു കഴിച്ചാൽ പോരെ ..... " " ഞാൻ കൊണ്ടുവന്നിട്ടില്ലല്ലോ. പിന്നെ ഒരു ദിവസം അതു കഴിക്കില്ലെന്ന് വച്ചു ഒന്നും സംഭവിക്കില്ല.... " " നന്ദുവേട്ടന് അങ്ങനെ പറയാം.  അതും കഴിക്കതെയങ്ങോട്ടു ചെന്നാൽ എന്നെ ചേച്ചി കൊല്ലും. " " എന്റെ പൊന്നു ദേവു..  അതു നമുക്ക് എവിടെ എങ്കിലും കളയാം.  പോരെ..ഇപ്പൊ നമുക്ക് ഇത് കഴിക്കാം. ... " " കഷ്ട്ടണ്ടട്ടോ നന്ദുവേട്ടാ..  എന്തിനാ അതു കളയുന്നെ.......  ഇത് പോലും കിട്ടാത്ത എത്ര പേരുണ്ടാവും എന്നറിയുവോ.. പാവം കിട്ടും.കളയണ്ടാ നന്ദുവേട്ട...... " അങ്ങനെ ഒന്ന് ഞാൻ അവളിൽ നിന്നു ഒട്ടും പ്രതീക്ഷിച്ചില്ല.  പറഞ്ഞത് അബദ്ധം ആയി പോയി എന്ന് അപ്പോളാണ് എനിക്ക്  മനസിലായത്.. മുഖം താഴ്ത്തി ഇരിക്കാൻ അല്ലാതെ

💬 Comments

View all comments