0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 2050
എനിക്ക് അപ്പോൾ സാധിച്ചില്ല. " ഞാൻ നന്ദുവേട്ടനെ കളിയാക്കാൻ പറഞ്ഞതല്ല.  എനിക്ക് അറിയാവുന്നത് പറഞ്ഞെന്നെ ഒള്ളു. എന്നെ പട്ടിണി ഒന്നും കിടത്തേണ്ട അവസരം അച്ഛനിതു വരെ ഉണ്ടായിട്ടില്ല.  എങ്കിലും വിശപ്പിന്റെ വില എനിക്ക് അറിയാം..... " എന്റെ ഇരിപ്പു കണ്ടിട്ടാകണം അവൾ അങ്ങനെ കൂടി പറഞ്ഞത്.  നോക്കുമ്പോൾ ബിരിയാണിയിൽ വെറുതെ ഇരുന്നു ചിത്രം വരക്കയായിരുന്നു കക്ഷി. ഞാൻ പിണങ്ങി എന്ന് കരുതിയാകണം.. " എന്റെ പൊന്നു പെണ്ണെ...  ആ ചോറു കളയാൻ ഒന്നും പോണില്ല.  ഇതിപ്പോ  വാങ്ങി പോയില്ലേ ഇതും കളയാൻ പറ്റില്ലല്ലോ.  അതു കഴിക്കു  ..  " എങ്കിലും അവൾ മൗനം പാലിച്ചു നിന്നത് എനിക്ക് വിഷമം ആയി.
" എന്റെ ദേവു. നീ ആ ചോറിന്റെ കാര്യം ഓർത്തു ഇനി ബേജാർ ആവണ്ടാ.... ഈ ബിരിയാണി കഴിച്ചിട്ട്  ഞാൻ ആ ചോറു കൂടി കഴിച്ചിട്ടേ ഇവിടുന്നു എഴുന്നേൽക്കു... പോരെ.....  " പതിയെ മുഖത്തൊരു തിളക്കം വച്ചതു പോലെ ഒരു മങ്ങിയ ചിരി അവളിൽ നിറഞ്ഞു. അതു തന്നെ ധാരാളം. " കഴിക്കു. .. " പിന്നെ ഒന്നും മിണ്ടാതെ അവൾ കഴിച്ചെഴുന്നേറ്റു.  ബിരിയാണി കഴിച്ചപ്പോളേ വയറു നിറഞ്ഞിരുന്നു. ചോറു കൂടി കഴിക്കാൻ അവളെന്നെ നിര്ബന്ധിച്ചില്ല.  ഭാഗ്യം.  ! പക്ഷെ കടയിൽ നിന്നു തന്നെ അതൊരു പാഷ്സൽ പേപ്പറിൽ പൊതിഞ്ഞെടുത്തു പുറത്തു ഒരു പള്ളിമുറ്റത്ത് കണ്ട വയസായ സ്ത്രീക്ക് അവൾ തന്നെ കൊടുത്തു. എല്ലാം കൗതുകത്തോടെ ഞാൻ നോക്കി കണ്ടു . ഈ പെണ്ണുങ്ങളെ മനസിലാക്കാൻ വലിയ പാടാണ്  .  പക്ഷെ എന്റെ പെണ്ണിനെ മനസിലാക്കുക എന്നത് അതിലും പാടാണ്. ചിലസമയങ്ങളിൽ എന്തിനും കണ്ണ് നിറക്കുന്ന തൊട്ടാവാടി പെണ്ണാണെങ്കിൽ   കുറുമ്പ് നിറഞ്ഞ ഒരു ദേവുവാണ്  പലപ്പോഴായും എനിക്ക്  അവൾ.  എല്ലാം കടന്നു എന്നെ പോലും അതിശയിപ്പിക്കാൻ പോകുന്ന ഒരു നല്ല പക്വതയുള്ള പെണ്ണായും ചിലപ്പോൾ അവൾ അവതരിക്കും.  ഇതുപോലെ ! വഴിയോരത്തു വച്ചിരുന്ന കൃഷ്ണ രൂപം അവളെ വല്ലാതെ ആകർഷിച്ചിരുന്നു എന്ന് അവളുടെ മുഖത്തു നിന്നു തന്നെ ഞാൻ ഊഹിച്ചു എടുത്തു ... " ചേട്ടാ..  ഈ

💬 Comments

View all comments