0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 2051
കണ്ണന് എന്താ വില....?  " ദേവു നോക്കി നിന്ന കണ്ണന്റെ രൂപം കൈയിൽ എടുത്തു ഞാൻ ചോദിച്ചു. " നന്ദുവേട്ട ..  എനിക്ക് വേണ്ടാ അതു.  ഞാൻ വെറുതെ നോക്കിയാതാ ..... " മറുപടി കൊടുക്കാതെ ഞാനായാൾ ആവശ്യപ്പെട്ട പണം നൽകി അതു വാങ്ങി.. അതു ദേവുവിന് നേരെ നീട്ടി. " എന്തിനാ നന്ദുവേട്ട ഇത്...  ഞാൻ ഒരു രസത്തിന് നോക്കി നിന്നതല്ലേ..... " "എന്റെ ദേവുട്ടിക്കു ഞാൻ ആദ്യമായി വാങ്ങി തരുന്ന സമ്മാനം ആണിത്.  വേണ്ടെന്നു പറയാതെ വാങ്ങിക്കോ..  !"
ചെറു വലിപ്പം ഉള്ള ആ കൃഷ്ണന്റെ രൂപം ഒരു പരിഭവവും കൂടാതെ അവൾ ഏറ്റു വാങ്ങി.  ഒരു പുഞ്ചിരി മാത്രമായിരുന്നു അവളുടെ മറുപടി.  പിന്നെയും എന്റെ കൈയിൽ തൂങ്ങി അവൾ ആ പട്ടണം മുഴുവൻ ചുറ്റി കണ്ടു.  സന്തോഷവതിയാണ് ഇന്നെന്റെ പെണ്ണ്.  എനിക്കും അതു തന്നെ ആയിരുന്നു വേണ്ടത്.  എന്നും ഇതുപോലെ അവളെ സന്തോഷത്തിന്റെ നെറുകയിൽ എത്തിക്കാൻ ഞാൻ പരിശ്രമിക്കുക തന്നെ ചെയ്യും. എന്തൊക്കെയോ പറഞ്ഞു നടക്കുന്നതിനിടയിൽ ആണ് റോഡിനു മറുകരയിൽ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ആ രൂപം എന്റെ കണ്ണിൽ ഉടക്കിയത്.  ഒറ്റ നോട്ടത്തിൽ തന്നെ അതാരെന്നു ഞാൻ തിരിച്ചറിഞ്ഞു. " ജാനകി.. ! ദേവുവിന്റെ ചെറിയമ്മ  !" അവരുടെ നോട്ടവും ലക്ഷ്യവും ഞങ്ങൾ തന്നെ ആയിരുന്നു.  അവർ ഞങ്ങളുടെ അടുത്തേക്ക് വരാൻ ഉള്ള തിടുക്കത്തിലും ആണ്.  റോഡിൽ നിറഞ്ഞ വണ്ടികൾക്കിടയിൽ ഇപ്പുറത്തെത്താൻ അവർക്ക് സാധിക്കുന്നില്ല.  തീർച്ചയായും അവർ ഇങ്ങോട്ടു വരുന്നത് ദേവുവിനെ ചീത്ത വിളിക്കാൻ ആകും എന്ന് എനിക്കുറപ്പായിരുന്നു. അതാണവരുടെ ശീലം.  പൊതുസ്ഥലത്തു വച്ചൊരു പ്രശ്നം ഉണ്ടാകുന്നത് എനിക്കും അതിലുപരി ദേവുവിനും നാണക്കേടാണ്.  അതുപോലെ അവരുടെ സാനിദ്യം ദേവുവിൽ ഉണ്ടായ ഈ സന്തോഷം അണക്കാൻ പോന്നതാണ് താനും. പിന്നെ ഒന്നും ആലോചിച്ചില്ല.  എന്തോ കാര്യമായി സംസാരിച്ചിരുന്ന ദേവുവിന്റെ കൈ പിടിച്ചു മുന്നോട്ടു നടന്നു.  ഓടി എന്ന് പറയുന്നതാവും ശെരി. എന്താ കാര്യമെന്നവൾ പലപ്പോഴായി ചോദിക്കുന്നുണ്ടായിരുന്നു.  മറുപടി കൊടുക്കാതെ ഞാൻ അവളെ വലിച്ചു അടുത്ത് വന്ന ഒരു ബസിലേക്ക് ഓടി കയറി. ഒഴിഞ്ഞ

💬 Comments

View all comments