0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 2053
ശരിയാകുമെന്ന്... " അതു കെട്ടു ഞനും ദേവുവും  പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു. ഒറ്റ നിമിഷം കൊണ്ട്  പെണ്ണിന്റെ പിണക്കം പമ്പ കടന്നു.  മറ്റുള്ളവരെ കാണിക്കാനെന്ന വണ്ണം അവളെന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു.. എന്റെ കൈയിൽ കൈകൾ കോർത്തവൾ മടിയിലേക്കു വച്ചു,,  ഞാൻ അവളുടേതാണെന്നു അവരെ  അറിയിക്കാൻ...
ഏതായാലും അറിഞ്ഞു കൊണ്ടോ അറിയാതെയോ എന്നെ മുട്ടി ഉരുമ്മിയ ആ കുട്ടിയെ മനസ്സിൽ നന്ദി പറഞ്ഞു ദേവുവിനെ എന്നിലേക്ക്‌ ചേർത്തു പിടിച്ചു ഞങ്ങൾ ആ യാത്ര തുടർന്നു. ഇണക്കങ്ങളും പിണക്കങ്ങളും ഇനിയും ബാക്കി വച്ചു കൊണ്ടുള്ള യാത്ര.  ദേവുവിന്റെ ഒപ്പമുള്ള സ്വർഗ്ഗയാത്ര. ******---****--===**** വീട്ടിൽ എത്തിയപ്പോളും ദേവു സന്തോഷത്തിൽ ആയിരുന്നു.. ഞാൻ വാങ്ങി നൽകിയ കൃഷ്ണ രൂപം അവൾ പൂജാമുറിയിൽ കൊണ്ടു വച്ചു. എവിടെന്നാണിതെന്നു അമ്മ ചോദിച്ചപ്പോൾ  ആരോ ഗിഫ്റ്റ് നൽകിയതാണെന്നോ മറ്റോ കള്ളം പറഞ്ഞു.  ദേവുവിൽ വലിയ മാറ്റം തന്നെ സംഭവിച്ചിരുന്നു.  എന്നും മൂകയായി കാണപ്പെട്ട ദേവു ഇന്ന് വീട്ടിൽ തുള്ളിച്ചാടി ആണ് നടപ്പ്.  ഈ മാറ്റം അമ്മയും ഏടത്തിയും ശ്രദ്ധിക്കുന്നുണ്ടാവണം എന്ന് എനിക്കറിയാമായിരുന്നു. പക്ഷെ അതിനെ കുറിച്ച് ആരും ഒന്നും സംസാരിച്ചില്ല.  ചിലപ്പോൾ എനിക്ക് അവളോടുള്ള മനോഭാവത്തിൽ മാറ്റം വന്നു എന്നവർക്ക് തോന്നിയത് കൊണ്ടാകാം.  എന്താണെങ്കിലും ദേവുവിന്റെ സാമിപ്യം ഞാൻ വല്ലാതെ ആസ്വദിക്കുന്നുണ്ടായിരുന്നു.  ഞാൻ  ചെയ്യുന്ന എന്ത് കാര്യത്തിലും ഒരു തിരുത്തുമായി അല്ലെങ്കിൽ എന്റെ നേർ രേഖയായി അവളെന്നും എന്റെ പിന്നാലെ ഉണ്ടായിരുന്നു... *******=---=====******===== ഞാൻ പലപ്പോഴായി ചിന്തിച്ചിട്ടുണ്ട് ഇതിനുമാത്രം എന്നെ സ്നേഹിക്കാൻ ഞാൻ എന്താണ് അവൾക്കു വേണ്ടി ചെയ്തിട്ടുള്ളതെന്നു.  അവളുടെ നിഷ്കളങ്ക സ്നേഹം ഏറ്റുവാങ്ങാൻ എനിക്ക് എന്ത് യോഗ്യത ആണ് ഉള്ളതെന്ന്. ചിന്ദിക്ക മാത്രമല്ല ഒരിക്കൽ അവളോട് ചോദിക്കുക തന്നെ ചെയ്തു. " എനിക്കറിയില്ല നന്ദുവേട്ട.  കണ്ട ഉടനെ തോന്നിയതൊന്നും അല്ല എന്റെ ഈ ഇഷ്ടം. കണ്ടു കണ്ടു മനസ്സിൽ പതിഞ്ഞു പോയതാണ്..  ഈ മുഖം..  ഈ ചിരി...  എല്ലാം.... ! വീട്ടിൽ നിന്നിറങ്ങി കോളേജിൽ എത്തി ഈ മുഖം കാണുമ്പോൾ ഒരു സുഖം ആണ്.. ഒരാശ്വാസം ആണ്. എന്താ അതിനെ പറയാ.... മുൻജന്മത്തിൽ കൂടെ

💬 Comments

View all comments