Chapter Title : ദേവനന്ദ 8 [വില്ലി]
ഒന്നയഞ്ഞു ..
" എന്തിനാണ്.. അവളെ ഇനിയു ചീത്ത പറയാനോ ? അവളുടെ കണ്ണീരു കാണണോ? സമ്മതിക്കില്ല ഞാൻ. അവളിന്നനുഭവിക്കുന്ന സന്തോഷം കളയാൻ എനികാവില്ല.. നിങ്ങൾ പോകു.. അവളെ കാണാൻ പറ്റില്ല... "
അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു . പിന്നെ ഒന്നും പറയാതെ അവർ തിരിഞ്ഞു നടന്നു. അവരുടെ അവസ്ഥ കണ്ടെനിക്ക് സഹതാപം തോന്നി.. എന്ത് കാര്യമാണവർക്കു പറയാൻ ഉള്ളതെന്ന് കേൾക്കാതെ അവരെ മടക്കി അയക്കുന്നത് തെറ്റാണെന്നു തോന്നി. ദേവുവിനെ കാണാൻ അനുവദിക്കില്ലെന്ന ഒറ്റ നിബന്ധനയിൽ അവർക്കു പറയാനുള്ളതെന്തെന്നു കേൾക്കാൻ ഞാൻ തീരുമാനിച്ചു...
കോളേജിലെ ആളൊഴിഞ്ഞ സിമെന്റ് ബെഞ്ചിൽ അവരുടെ അരികിൽ ഞാനും ഇരുന്നു . അവർ വല്ലാതെ മാറി ഇരുന്നതായി എനിക്ക് തോന്നി...
" മോന് അപകടം പറ്റി എന്ന് അറിഞ്ഞപ്പോൾ ഞാൻ ഇവിടെ വന്നിരുന്നു... ദേവു മോളെ കാണാൻ.. പക്ഷെ പറ്റിയില്ല.. നിങ്ങളെ നിങ്ങളുടെ വീട്ടിൽ വന്നു കാണാനുള്ള ധൈര്യം ഇല്ലാത്തതു കൊണ്ടാണ് അവിടേക്കു കയറി വരാതിരുന്നത്. ! "
" വളച്ചു കെട്ടാതെ നിങ്ങൾ കാര്യം പറയു എനിക്ക് തിരക്കുണ്ട് .. "
ഞാനല്പം കനത്തിൽ പറഞ്ഞു. അതിനവർ ഒരു ദീർഘ നിശ്വാസം എടുത്തു. വീണ്ടും തുടർന്നു.
" ദേവു മോളെന്നെ കുറിച്ചെന്താണ് മോനോട്
പറഞ്ഞിരിക്കുന്നതെന്നെനിക്കറിയില്ല. എങ്കിലും ഒന്നെനിക്കറിയാം. ഞാൻ പിഴച്ചവൾ ആണെന്ന്.അങ്ങനെ ആവും അവൾ എന്നെ കുറിച്ച് പറഞ്ഞിരിക്കുന്നതും. അല്ലെ ? ശരിയാണ് ഞാൻ പിഴച്ചവൾ തന്നെ ആണ്...കാശിനു വേണ്ടി ശരീരം വിറ്റവൾ..... "
മുഖം പൊത്തി അവരത് പറഞ്ഞു നിർത്തി. എങ്കിലും ആ നിറഞ്ഞ കണ്ണുകളിൽ നിന്നും ഒരിറ്റു കണ്ണുനീർ പോലും പുറത്തേക്കു വന്നില്ല. അവരെന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്നു എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല. വീണ്ടും
അവർ തുടർന്നു.
" എനിക്ക് ഇഷ്ടമായിരുന്നു ദേവു മോളെ... എന്റെ മോളെ പോലെ നോക്കിക്കോളാം അവളെ എന്ന് ഞാൻ ദേവുവിന്റെ അച്ഛന് വാക്കു കൊടുതിട്ടാണ് എന്നെ അജയേട്ടൻ സ്വീകരിച്ചത്. സ്നേഹിച്ചു. എനിക്കാവുന്നവരെ. എന്റെ ജീവൻ പോലെ... പക്ഷെ ! "
അവരൊന്നു പറഞ്ഞു നിർത്തി.
" അജയേട്ടന്റെ പ്രാരാബ്ദതിനിടയിൽ കാശുണ്ടാക്കാൻ ഞാൻ കണ്ടെത്തിയ,,, അല്ല !,,,
💬 Comments
View all comments