0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 2057
അയാൾ രാഘവൻ  കാട്ടി തന്ന വഴിയാണ് ഒരു വേശ്യയുടെ.......  ആരും അറിയില്ലെന്ന് ഞാൻ വിശ്വസിച്ചു അയാളെന്നെ വിശ്വസിപ്പിച്ചു..  ആരും ഇറങ്ങാത്ത ഇറങ്ങിയാൽ കയറാൻ കഴിയാത്ത ഒരു വലിയ ചുഴി ആയിരുന്നു അതെന്നു ഞാൻ അറിയാൻ താമസിച്ചു പോയി.  അയാളുടെ വെറും പാവ മാത്രമായിരുന്നു ഞാൻ പിന്നീട്. എല്ലാം അറിഞ്ഞിട്ടും അറിയാത്തതു പോലെ എന്റെ അജയേട്ടൻ നടന്നു.  ചെയ്യുന്നത് തെറ്റാണെന്ന് എന്നേ പറഞ്ഞു മനസിലാക്കാൻ അദ്ദേഹം ശ്രമിച്ചില്ല.  എന്റെ മോളു പോലും എന്നെ വെറുത്തു തുടങ്ങിയപ്പോഴേക്കും അയാളെനിക്കൊരു വില ഇട്ടിരുന്നു.  എന്റെ അജയേട്ടന്റെയും ദേവുമോളുടെയും ജീവൻ  ! എനിക്ക് പിന്നെ വേറെ വഴി ഇല്ലായിരുന്നു..  അവർക്കു വേണ്ടി അവരുടെ ജീവിനു വേണ്ടി പിന്നീട് അയാൾ ചൂണ്ടി കാട്ടിയ എല്ലാവർക്കും മുന്നിലും ഞാൻ തുണിയുരിഞ്ഞു...  എല്ലാം തെറ്റായിരുന്നു...  അജയേട്ടന് പറയാൻ കഴിയാതിരുന്നത് അവൾക്കെങ്കിലും പറയാമായിരുന്നു.  ഞാൻ പോകുന്നത് തെറ്റിലേക്കാണെന്നു.  തിരുത്തനാരുമില്ലെന്ന ധാർഷ്ട്യം......പണത്തോടുള്ള അടങ്ങാത്ത മോഹം എല്ലാം എന്നെ ഇന്ന് ആരും ഇല്ലാത്തവളാക്കി  ..   " ഒരു പൊട്ടിക്കരച്ചിലിന്റെ തുടക്കം ആയിരുന്നു അതു. ഒരു തെറ്റുകാരിയുടെ കുറ്റസമ്മതം.  എങ്കിലും അവർ പറഞ്ഞാ വാക്കുകളത്രയും സത്യം ആണെന് ഞാൻ വിശ്വസിച്ചു. അവരുടെ വാക്കുകൾ അത്രക്കു മൂർച്ഛയേറിയത് ആയിരുന്നു.  അവരെ ഒന്നു സമാധാനിപ്പിക്കാൻ പോലും കഴിയാതെ ഞാൻ അവിടെ ഇരുന്നു.
" ചെയ്യ്തതെല്ലാം തെറ്റായിരുന്നു..  പക്ഷെ എങ്കിലും എന്റെ മോളെ ഒരു കഴുകാൻ കണ്ണുകളിലും പെടാൻ കൊടുക്കാതെ ഒളിപിച്ചു നിർത്തി ഞാൻ.  പക്ഷെ ഒരു ദിവസം അവളും എന്നെ പോലെ ഒരു ഹോട്ടലിൽ മോന്റെ കൂടെ കണ്ടു എന്നറിഞ്ഞപ്പോൾ.  എല്ലാം തകർന്ന അവസ്ഥയിൽ ഞാൻ എന്തായിരുന്നു മക്കളെ നിങ്ങളോട് പറയുക...  " അന്ന് ഹോട്ടൽ റൂമിൽ വച്ചു നടന്ന സംഭവത്തിൽ ഇവരും തെറ്റുധരിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ വലിയ നീരസത്തോടെ ഞാനവരെ നോക്കി....  അവര് വീണ്ടും... " പക്ഷെ എനിക്കറിയാം എന്റെ അജയേട്ടന്റെ ചോരക്കു അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന്... എങ്കിലും ഞാൻ അവളെ ഞങ്ങളിൽ നിന്നും ആട്ടിപ്പായിച്ചു... ആ നരകത്തിലേക്കാൾ അവൾക്കു സുരക്ഷിതം മോന്റെ വീടാണെന്നറിഞ്ഞു കൊണ്ട് തന്നെ ആണ് അവളെ ഞാൻ നിങ്ങളുടെ വീട്ടിലേക്കു വിട്ടത്....

💬 Comments

View all comments