Chapter Title : ദേവനന്ദ 8 [വില്ലി]
"
അതൊരു ഞെട്ടലോടെയാണ് ഞാൻ ഉൾക്കൊണ്ടത്. കേട്ടതത്രയും സത്യമാണെങ്കിൽ അവരുടെ ഉള്ളിൽ ഇപ്പോഴും ദേവുവിനോടുള്ള സ്നേഹം ഒളിഞ്ഞു കിടപ്പുണ്ട്..... പക്ഷെ ഉള്ളിൽ ഇനിയും സംശയങ്ങൾ ബാക്കിയാണ്. അതു വായിച്ചെടുത്തതെന്ന പോലെ അവർ തുടർന്നു.
" ഞാൻ കണ്ടിട്ടുണ്ട് മോനെ... നേരിട്ടല്ല അവളുടെ ഡയറിയിൽ അവൾ വരച്ച ചിത്രത്തിലൂടെ. മോൻ നല്ലവനാണ്. അവളെ നന്നായി നോക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു.... എന്റെ മോളവിടെ സന്ദോഷവതി ആണെന്നെനിക്കറിയാം..... "
അവരുടെ ആ വാക്കിൽ ഞാൻ ദേവുവിനോട് മുൻപ് ചെയ്ത ക്രൂരതകൾ അത്രയും എന്റെ മുന്നിൽ തെളിഞ്ഞു വന്നു...
" അയാൾ ! ആ രാഘവൻ ! കഴിഞ്ഞ ദിവസം വീട്ടിൽ വന്നിരുന്നു.. കുടിച്ചു ലക്ക് കെട്ടു... എന്തൊക്കെയോ പുലമ്പുന്നതിനിടയിൽ ആണ് അയാൾ പറഞ്ഞത് മോനെ അയാൾ ഉപദ്രവിച്ചെന്നും മറ്റും.....കുഴപ്പം വല്ലതും . "
" ഇല്ല ഇപ്പോൾ കുഴപ്പം ഒന്നുമില്ല.... "
രാഘവനോടുള്ള അമർഷം കടിച്ചമർത്തി ഞാൻ പറഞ്ഞൊപ്പിച്ചു.
" എനിക്ക് പേടിയുണ്ടായിരുന്നു മോനിനിയും ആയാളും ആയി പ്രശ്നത്തിന് പോകുമോ എന്ന്. അയാളൊരു ചെകുത്താനാണ്... എന്നെ പോലുള്ള കുറെ സ്ത്രീകളുടെ ജീവിതം നശിപ്പിച്ചയാൾ ആണ് അയാൾ. സത്യത്തിൽ ആയാളും ഞാനും അല്ലെ തെറ്റുകാരൻ. ദൈവം അയാളെ ഒന്നും ചെയ്തില്ല. പക്ഷെ എന്നെ..... ! എന്നെ ഇന്ന് ആരും ഇല്ലാത്തവളാക്കി........ "
മുഖം പൊത്തിയിരുന്നവർ പറഞ്ഞു നിർത്തി. നിറഞ്ഞൊഴുകിയ കണ്ണുനീർ ഇനിയും ബാക്കി ആയിരുന്നു അവരിൽ.
" എനിക്കിന്ന് ആരും ഇല്ല. ദേവു മോളില്ല. അജയേട്ടനില്ല ആരുമില്ല. "
അവരാരോടൊ എന്നാ പോലെ പുലമ്പി. അവരെ ആശ്വസിപ്പിക്കാൻ എന്നാ വണ്ണം ഞാൻ അവരുടെ കൈകളിൽ ചേർത്തു പിടിച്ചു. അവരൊരു നിമിഷം എന്റെ മുഖത്തേക്ക് നോക്കി. ഒന്ന് പുഞ്ചിരിച്ചു.
" എനിക്കവളെ ഒന്ന് കാണാമോ? "
അവരുടെ അവസാന ആഗ്രഹം എന്നോണം എന്നോട് ചോദിച്ചു. മറുപടി പറയാൻ എനിക്കായില്ല. പക്ഷെ ആലോചിച്ചപ്പോൾ ആരുമില്ലെന്ന ദേവുവിന്റെ തോന്നലിൽ നിന്നും ഇപ്പോളും അവൾ വെറുക്കുന്ന ചെറിയമ്മയെ അവൾക്കു മുന്നിൽ നിർത്തുന്നത് എല്ലാം അവൾക്കു മാറി ചിന്തിക്കാൻ ഒരു അവസരം ആകുമെന്ന് എനിക്ക് തോന്നി...
" എനിക്ക് കാണണം
💬 Comments
View all comments