Chapter Title : ദേവനന്ദ 8 [വില്ലി]
എന്റെ മോളെ... ചെയ്ത തെറ്റുകൾ എല്ലാം ഏറ്റു പറയണം. എല്ലാറ്റിനും മാപ്പ് പറയണം..... എനിക്ക് എന്നും അവളോട് സ്നേഹം മാത്രമേ ഒള്ളു എന്ന് പറയണം... പിന്നെ....... "
അത്രയും പറഞ്ഞവരൊന്നു നിർത്തി. പിന്നെ എന്റെ മുഖത്തേക്ക് ഉറ്റു നോക്കി..
" പിന്നേ.... അവളിനിയും കാത്തിരിക്കുന്ന അവളുടെ അച്ഛൻ,, എന്റെ അജയേട്ടൻ ഇനി മടങ്ങി വരില്ലെന്ന് അവളോട് പറയണം..... "
ഒരു വൻ പേമാരിക്കും മുൻപുള്ള ഇടിമിന്നലിന്റെ പ്രകമ്പനം പോലെ ആയിരുന്നു എന്റെ നെഞ്ചിൽ ആ വാക്കുകൾ തറച്ചത്. ദേവു എന്ത് അറിയരുതെന്ന് ഞാൻ ആഗ്രഹിക്കുന്നുവോ അതെ കാര്യമറിയിക്കാൻ ആണ് ഇവരും ഇന്ന് ദേവുവിനെ തേടി എത്തിയത്..... അറിയാതെ തന്നെ ഞാൻ ഇരുന്നിടത്തു നിന്നു എഴുന്നേറ്റ് പോയി... എന്റെ ഉള്ളം പുളയുക ആയിരുന്നു.
" അയാള് കൊന്നു മോനെ.. എന്റെ അജയേട്ടനെ. എന്റെ ദേവുമോളുടെ അച്ഛനെ..... കുടിച്ചു ലക്കുകെട്ട് എന്റെ ശരീരത്തിൽ പടർന്നു കയറിയ ആ നിമിഷം അയാളെന്നോട് പറഞ്ഞു ചിരിച്ച ഒരു തമാശ... എന്റെ കഴുത്തിലെ താലി അയാൾ അറുത്തെന്നു....... ..... "
നിമിഷങ്ങളോളം എന്തൊക്കെയോ പുലമ്പികൊണ്ടവർ കണ്ണുനീർ ഒഴുകി. അവരെ ആശ്വസിപ്പിക്കാൻ പോന്ന വാക്കുകൾ ഒന്നും എന്റെ പക്കൽ ഉണ്ടായിരുന്നില്ല.
" ആരോടും പറയാൻ വയ്യ.. പറഞ്ഞെന്നറിഞ്ഞാൽ അയാൾ എന്നേം കൊല്ലും.. എല്ലാവരേം കൊല്ലും.. പേടിയാണെനിക്കയാളെ...എല്ലാറ്റിനും കാരണം ഈ ഞാൻ ആണ് .അജയേട്ടന് ഈ ഗതി വരാൻ കാരണവും ഞാൻ ആണ്.. ... ..എല്ലാം എനിക്ക് എന്റെ മോളോട് ഏറ്റു പറയണം. എല്ലാം ഏറ്റു പറഞ്ഞു എനിക്കാ കാലിൽ വീണു മാപ്പിരക്കണം.. "
അവരുടെ വാക്കുകളിൽ അത്രയും ആത്മാർഥത നിറഞ്ഞതായി എനിക്ക് തോന്നി. എങ്കിലു ദേവുവിനെ കാണാൻ അവരെ അനുവദിക്കാൻ അപ്പോളും എന്റെ മനസ് അനുവദിക്കുന്നുണ്ടായിരുന്നില്ല.....
ഏറെ നേരം ഞങ്ങൾ മൗനം പാലിച്ചു.. അവർ ദേവുവിനെ കാണാതെ പോവില്ലെന്നു എനിക്ക് ഉറപ്പായിരുന്നു. പക്ഷെ ദേവു ഒരിക്കലും അറിയാൻ പാടില്ലെന്ന് ഞാൻ കരുതുന്ന സത്യം ആണവർ മനസ്സിൽ സൂക്ഷിക്കുന്നത്. പക്ഷെ അതൊരിക്കലും എന്റെ ദേവു അറിയരുത്.....
അത്രയും നേരത്തെ മൗനത്തിന് ഞാൻ വിരാമം ഇട്ടു...
" എനിക്കറിയാം... അച്ഛൻ
💬 Comments
View all comments