Chapter Title : ദേവനന്ദ 8 [വില്ലി]
ഇനി മടങ്ങി വരില്ലെന്ന്.... ആ രാഘവൻ അച്ഛനെ........ "
വാക്കുകൾ മുഴുവിപ്പിക്കാനാവാതെ ഞാൻ തല കുനിച്ചിരുന്നു. അതിശയം കലർന്ന ഭാവത്തോടെ അവരെന്നെ നോക്കി...
" പക്ഷെ... എന്നെങ്കിലും തിരിച്ചു വരുമെന്ന് കരുതി കാത്തിരിക്കുന്ന അവളോട് ഞാൻ എങ്ങനെ പറയാൻ ആണ് ഇനി അച്ഛൻ മടങ്ങി വരില്ലെന്ന്? അവളുടെ പ്രതീക്ഷകളും സന്തോഷങ്ങളും തല്ലി കെടുത്താൻ എനിക്ക് ആവില്ല..... "
" മോനെ ഞാൻ...... "
ഞാനവരുടെ കൈകൾ രണ്ടും എന്റെ കൈകൾക്കുള്ളിൽ ആക്കി ചേർത്തു പിടിച്ചു.
" അവളറിയരുത്..... ഒന്നും ... ഒരിക്കലും...... "
അതെന്റെ അപേക്ഷ ആയിരുന്നു... കേൾകാത്തതെന്തോ കേട്ട അതിശയ ഭാവത്തിൽ അവരെന്റെ കണ്ണിലേക്കു ഉറ്റു നോക്കി... എന്നിട്ടെന്റെ കവിളുകളിൽ കൈയിൽ ഉയർത്തി തലോടി. എന്റെ അപേക്ഷക്കു സമ്മതം എന്ന മട്ടിൽ.....
********====******====*****
കോളേജ് വരാന്തയിലൂടെ ദേവുവിന്റെ ക്ലാസ്സ് ലക്ഷ്യമാക്കി നടക്കുമ്പോൾ മനസ് ശൂന്യം ആയിരുന്നു.... ക്ലാസ്സിലേക്ക് കടന്നു ചെന്നു ക്ലാസ്സ് എടുത്തു കൊണ്ടിരുന്ന സ്റ്റെല്ല മിസ്സിനെ നോക്കി ഞാൻ നീട്ടി വിളിച്ചു...
" മിസ്സ്..... "
ക്ലാസ്സിലെ എല്ലാ ശ്രദ്ധയും എന്നിലേക്ക് മാത്രമായി..
" ആഹ്... എന്താ അനന്ദു....? "
" ദേവുവിനെ.... സോറി... ദേവാനന്ദയെ കാണാൻ ഒരാള് വന്നിട്ടുണ്ട് .... ഒന്ന് വിടാമോ ? "
" ആഹ് ... അതെന്താടോ.. വീട്ടിൽ വന്നു കണ്ടൽ പോരെ അവളെ.... ? "
സ്ഥിരം തമാശ രൂപേണ പറഞ്ഞു.... പിന്നെ ദേവുവിനോട് എന്റെയൊപ്പം പോകാൻ അനുവാദവും നൽകി...
" എന്നും ഇങ്ങനെ ഉണ്ടാവില്ലട്ടോ അനന്ദു. ഇനി പറയാനും മിണ്ടാനും ഉള്ളതൊക്കെ വീട്ടിൽ ഇരുന്നു തന്നെ പറഞ്ഞു തീർത്തിട്ട് ഇങ്ങോട്ടു വന്നാൽ മതി.... "
അവസാനമായി അവരൊരു തമാശ കൂടി തട്ടി വിട്ടു . അതിനു ക്ലാസ്സിലെ എല്ലാവരും ഒരു പോലെ അംഗീകരിച്ചു. കൂട്ട ചിരികൾക്കു ഇടയിൽ നിന്നും ദേവു എന്റെ അടുത്തേക്ക് ഇറങ്ങി വന്നു ... ചമ്മിയ മുഖവും ആയി അവളെന്റെ കൈയിൽ പിടിച്ചു വലിച്ചു മുന്നോട്ടു നടന്നു .....
" എന്തുവാ നന്ദുവേട്ടാ..... .... എല്ലാവരുടേം മുന്നിൽ വച്ചു എന്നെ നാണം കെടുത്തിയപ്പോൾ സമാധാനം
💬 Comments
View all comments