Chapter Title : ദേവനന്ദ 8 [വില്ലി]
ആയോ? അല്ല നന്ദുവേട്ടന് ക്ലാസ്സിൽ
ഒന്നും കേറണ്ടെ..... വീട്ടിൽ ചെല്ലട്ടെ ഞാൻ അമ്മയോട് പറഞ്ഞു കൊടുക്കുന്നുണ്ട്....... "
അപ്രതീക്ഷിതമായി ഞാൻ ക്ലാസ്സിൽ വന്നു കയറിയതിനെ പരാതി പെട്ടി തുറക്കുകയായിരുന്നു അവൾ. അതിനു മറുപടി കൊടുക്കാതെ ഉള്ള നിൽപ്പ് കണ്ടപ്പോൾ തന്നെ അവൾക് എന്തോ പന്തികേടുള്ളത് പോലെ തോന്നി...
" എന്താ.. നന്ദുവേട്ട... എന്താ വല്ലാണ്ടിരിക്കണേ...."
" ഒന്നുമില്ല... നീ വാ..... "
ഞാനവളുടെ കയും പിടിച്ചു നടന്നു..
" ഇതെങ്ങോട്ടാ.... നന്ദുവേട്ട എനിക്ക് ക്ലാസ്സിൽ കയറണം.. ട്ടോ.. എങ്ങോട്ടന്നു പറഞ്ഞെ.... "
കാര്യം അറിയാനായി എന്റെ പിന്നാലെ നടന്നു കൊണ്ടവൾ ചോദിച്ചു...
" നീ വാ പറയാം..... "
" വെറുതെ എന്റെ അടുത്തു ജാട കാണിക്കല്ലുട്ടോ നന്ദുവേട്ട... എനിക്കറിയാം ചുമ്മാ അങ്ങ് ഓരോന്ന് പറഞ്ഞേക്കുവാ.. കാണാൻ ആള് വന്നേക്കുന്നു എന്ന്. എന്നെ കാണാൻ ആര് വരാനാ.... "
മറുപടി കാണാഞ്ഞു അവൾ എന്റെ കൈയിലെ പിടി വിടുവിച്ചു അവിടെ തന്നെ നിന്നു.
" എന്തിനാ ഈ മുഖം വീർപ്പിച്ചു വച്ചേക്കുന്നേ.. എന്തേലും ഉണ്ടേൽ പറഞ്ഞു കൂടെ...... "
" ഒന്നുമില്ലെടീ പെണ്ണെ നീ വന്നേ ..... "
അവളുടെ പരാതി മാറ്റാനെന്ന വണ്ണം ഒന്ന് പുഞ്ചിരിച്ചു അവളുടെ തോളിൽ കൂടി കൈ ഇട്ടു അവളെയും വലിച്ചു മുന്നോട്ടു നടന്നു...
" ആഹ്...അങ്ങനെ വഴിക്കു വാ.... വെറുതെ കള്ളോം പറഞ്ഞു എന്നെ ക്ലാസ്സിൽ നിന്നും ഇറക്കിയതും പോരാ... "
പറഞ്ഞു വന്ന തമാശ അവളുടെ തൊണ്ടയിൽ തന്നെ കുരുങ്ങി നിന്നു. മരച്ചുവട്ടിൽ സിമെന്റ് ബെഞ്ചിൽ ഞങ്ങളെ നോക്കി ഇരിക്കുന്ന ചെറിയമ്മയെ അവൾ കണ്ടിരുന്നു... പെട്ടന്നവളുടെ സന്തോഷം മിന്നി മറഞ്ഞു.... ഭയം നിറഞ്ഞ കണ്ണുകളോടെ അവളെന്നെ നോക്കി....
" നന്ദുവേട്ട.... ഇവര്...... "
സംശയരൂപത്തിൽ അവളെന്നെ നോക്കി... എങ്കിലും നടത്തം നിർത്താതെ ഞാൻ അവളെയും കൂട്ടി മുന്നോട്ടു നടന്നു....
" നന്ദുവേട്ട നമുക്ക് അങ്ങോട്ട് പോകണ്ടാ.... "
തോളത്തു നിന്ന എന്റെ കൈ തട്ടി മാറ്റി അവൾ പിന്തിരിയാൻ ഒരു പാഴ് ശ്രമം നടത്തി.. അവളുടെ കൈയിൽ ഞാൻ വട്ടം
💬 Comments
View all comments