Chapter Title : ദേവനന്ദ 8 [വില്ലി]
പിടിച്ചു വീണ്ടും അവളെ കൂട്ടി നടന്നടുത്തു . അവരോട് അടുക്കും തോറും ദേവു വിറക്കുന്നുണ്ടായിരുന്നു... അവരോടുള്ള ദേവുവിന്റെ ഭയവും വെറുപ്പും എനിക്കതിൽ നിന്നും ഊഹിക്കാവുന്നതേ ഒള്ളു ..
അവരോടു അടുത്ത് ചെന്നതും ദേവു പിന്നോക്കം വലിഞ്ഞു എന്റെ പിന്നിൽ ആയി നിന്നു. എന്റെ കൈയിൽ ബലമായി പിടിച്ചിരുന്നു... എനിക്ക് അവളുടെ പ്രവൃത്തിയിൽ ചിരി വരുന്നുണ്ടായിരുന്നു എങ്കിലും പുറത്തു കാട്ടിയില്ല.
" മോളെ...... "
ദേവുവിന്റെ നേർക് അവർ കൈ ഉയർത്തിയതും പേടിച്ചു പോയ ദേവു പൂർണമായും എന്റെ പിന്നിലേക്ക് വലിഞ്ഞു.. അവരുടെ മുഖത്തു വല്ലാത്തൊരു വിഷമം വന്നടിഞ്ഞു കൂടി.. തന്റെ മകൾ തന്നെ എത്രത്തോളം വെറുക്കുന്നു
എന്നവർക്ക് വ്യക്തമായി.... ഞാൻ ദേവുവിനെ ബലമായി തന്നെ പിടിച്ചു എന്റെ മുന്നിലേക്ക് നിർത്തി... ഒന്നുമില്ലെന്ന് പറഞ്ഞവളെ ആശ്വസിപ്പിച്ചു... പണ്ട് സ്കൂളിലെ എന്റെ ആദ്യ ദിവസം ആണെനിക്ക് ഓർമ വന്നത്... ടീച്ചറിനെ കണ്ടു ക്ലാസ്സിൽ കയറാൻ അന്ന് ഞാൻ എത്രത്തോളം ഭയന്നോ അതിന്റെ നൂറിരട്ടി ഭയം ഇന്ന് ചെറിയമ്മയുടെ മുന്നിൽ നിൽക്കുമ്പോൾ ദേവുവിന് ഉണ്ടെന്നു എനിക്ക് തോന്നി..... ദേവുവിനെ പിടിച്ചു മുന്നിലേക്ക് നിർത്തി ഞാൻ പതിയെ തിരിഞ്ഞു നടന്നു.... അവരുടെ സ്വകാര്യതയിലേക്കു ഞാൻ കൈ കടത്തരുതെന്നു തോന്നി.. അവർക്കു തമ്മിൽ പറയാനുള്ളത് അവര് തന്നേ സ്വയം പറഞ്ഞു തീർക്കട്ടെ എന്ന് കരുതി....
ഏറെ നേരം അവര് തമ്മിൽ സംസാരിക്കുന്നുണ്ടായിരുന്നു... എല്ലാം കുറച്ചകലെ മാറി നിന്നു ഞാൻ ശ്രദ്ധിച്ചു.. കെട്ടിപ്പിടിക്കുകയും കരയുകയും ചിരിക്കുകയും ഒക്കെ അവിടെ അരങ്ങേറുന്നുണ്ടായിരുന്നു... ഏറെ നേരത്തെ സംസാരത്തിനൊടുവിൽ അവരെന്നെ അടുത്തേക്ക് വിളിച്ചു.... പോകാനൊരുങ്ങി നിൽക്കുകയായിരുന്ന അവരെന്നോട് യാത്ര പറഞ്ഞു നടന്നു.... ബെഞ്ചിൽ മുഖം പൊതി ഇരിക്കുക ആയിരുന്നു ആ നിമിഷം എന്റെ ദേവു.....
" ദേവു....... "
വിളിച്ചത് മാത്രമേ ഓർമയുള്ളു.. നന്ദുവേട്ട എന്നലറികൊണ്ട് അവളെന്നെ കെട്ടിപ്പിടിച്ചു .. കരയുകയായിരുന്നു അവൾ... എന്റെ നെഞ്ചിൽ തലവച്ചവളെന്നെ ഇറുക്കി പുണർന്നു......
" ദേവു..... എടീ പെണ്ണെ.... ഇത് കോളേജ് ആണ്..ആരെങ്കിലും കാണും .. എന്താ നീ കാണിക്കുന്നേ...... "
" അറിയിലായിരുന്നു നന്ദുവേട്ട..... ചെറിയമ്മയെ..... അവർക്കെന്നോട് സ്നേഹം ആയിരുന്നെന്നു അറിഞ്ഞില്ല...... എത്ര
💬 Comments
View all comments