Chapter Title : ദേവനന്ദ 8 [വില്ലി]
ശപിച്ചിട്ടുണ്ടെന്നറിയുവോ ഞാൻ ആ പാവത്തിനെ........ ദൈവം എന്നോട് പൊറുക്കില്ല ...... "
" നീ എന്തൊക്കെയാ പെണ്ണെ ഈ പറയുന്നേ...? നീ ആദ്യം നേരെ നിന്നേ..... "
ബലമായി ഞാൻ എന്നിൽ നിന്നും അവളെ അടർത്തി മാറ്റി.....
അവൾ വീണ്ടും എന്നെ കടന്നു പിടിച്ചു... പെണ്ണിന് സന്തോഷം കൊണ്ടാണ്... അത്രനാൾ തെറ്റുധരിക്ക പെട്ടിരുന്ന തന്റെ ചെറിയമ്മയെ പഴയ സ്നേഹത്തോടെ തിരിച്ചു കിട്ടിയതിന്റെ.. സന്തോഷം..
" അവർക്കു എന്നോട് പറയരുന്നില്ലേ..... എന്റെ അമ്മ പാവം ആയിരുന്നെന്നു..... എന്നോട് ഒത്തിരി ഇഷ്ടം ആയിരുന്നെന്നു.... അറിഞ്ഞിരുന്നെങ്കിൽ ഞാൻ അവരെ വെറുക്കില്ലാരുന്നല്ലോ... എന്റെ ദേവി... പൊറുക്കണേ..... "
അവളെന്തൊക്കെയോ പുലമ്പുകയാണ്. എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.... പല വാക്കുകളും അവ്യക്തമായിരുന്നു.. അതിലെ പോയ പലരുടെയും കണ്ണുകൾ ഞങ്ങൾക്ക് മീതെ ആയിരുന്നു .
" ദേവൂട്ടി... ദേ എല്ലാരും നമ്മളെ ശ്രദ്ധിക്കുന്നുണ്ട് ട്ടോ... നീ നേരെ നിന്നേ..... "
പറഞ്ഞത് ശരിയാണെന്നു തോന്നി അവളെനിൽ നിന്നും അടർന്നു മാറി വീണ്ടും ആ ബെഞ്ചിൽ തന്നെ പോയി ഇരുന്നു.. മുഖം പൊത്തിയിരുന്നു കുറെ നേരം... കരയുകയാണെന്നു തോന്നിയെങ്കിലും എതിർത്തില്ല. കരഞ്ഞു തീർക്കട്ടെ എന്ന് കരുതി... അല്പ നേരത്തിനു ശേഷം അവള് തന്നെ കണ്ണുകൾ തുടച്ചു നേരെ ഇരുന്നു. എന്നെ നോക്കി പുഞ്ചിരിച്ചു.. ആ പുഞ്ചിരിയിൽ കണ്ണുനീർ പൊടിഞ്ഞ അവളുടെ മിഴികളും കണ്ണുനീരുങ്ങിയ കവിളുകളും തിളങ്ങി നിന്നു.....
" സങ്കടം ഒക്കെ മാറിയോ ? "
" സങ്കടം അല്ല.... സന്തോഷാ.... "
അവൾ കൊഞ്ചിക്കൊണ്ടെന്റെ തോളിലേക്ക് ചാഞ്ഞു....
" നന്ദുവേട്ടനെങ്കിലും എന്നോട് പറമായിരുന്നില്ലേ.... എന്തിനാ എന്നെ ഇങ്ങനെ കളിപ്പിച്ചേ...... "
" എങ്ങനെ? "
" ചെറിയമ്മ പറഞ്ഞല്ലോ. നന്ദുവേട്ടൻ പോയി സംസാരിച്ചു ആണ് അവരെ കൂട്ടി കൊണ്ട് വന്നതെന്ന്.... "
എന്ത് കൊണ്ടാകാം അവരങ്ങനെ ഒരു കള്ളം പറഞ്ഞതെന്നെനിക്ക് അറിയില്ല. എങ്കിലും അവളെ ഞാൻ തിരുത്താനും പോയില്ല.
" എന്തിനാ നന്ദുവേട്ട എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ ... എന്താ ഞാൻ ഇതിനു പകരം തരുക.... !"
എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വച്ചവൾ ചോദിച്ചു.... ഉത്തരം
💬 Comments
View all comments