0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 2064
ഉണ്ടായിരുന്നില്ല എന്റെ പക്കൽ.  മൗനം എങ്ങും താളം കെട്ടി.  പല കുട്ടികളുടെയും കണ്ണുകൾ ഞങ്ങൾക്ക് മേലായിരുന്നോ.  ഒരു കോളേജിൽ ആണ് തങ്ങളെന്ന കാര്യം അല്പം നേരത്തേക്കെങ്കിലും ഞങ്ങൾ മറന്നിരുന്നു...  ഞാൻ ദേവുവിനെ അടർത്തി മാറ്റി അവളെയും കൊണ്ട് ക്ലാസ്സിലേക്ക് നടന്നു.  എന്നെ വിട്ടു പോകാൻ മടിയുണ്ടായിരുന്നിട്ടും അവൾ ഒന്നും മിണ്ടാതെ ക്ലാസ്സിലേക്ക് കയറി പോയി.  പുഞ്ചിരിയോടെ... 23 ജാനകിയമ്മയുടെ വരവ് അപ്രധീക്ഷിതം ആയിരുന്നെങ്കിലും. അതു ദേവുവിൽ ഉണ്ടാക്കിയ സന്ദോഷം ചെറുതെന്നും ആയിരുന്നില്ല.. മുൻപുണ്ടായിരുന്ന അല്പ അകലം കൂടി ഞങ്ങളിൽ കുറഞ്ഞു വന്നു.  അതിനു ഞാൻ ജാനകിയമ്മയോട് കടപ്പെട്ടിരിക്കുന്നു.  സന്തോഷം അലയടിച്ച ദിവസങ്ങൾ.  സൂര്യ പ്രകാശമേറ്റ് മഞ്ഞുതുള്ളികൾ വെട്ടി തിളങ്ങുന്ന പോലെ എന്റെ ദേവൂട്ടിയും എന്റെ മുന്നിൽ തിളങ്ങി നിന്നു.  അവൾക്കെല്ലാം ആയി ഞാനും........ ****-****======******=====**** " നീ എന്തുവാ നന്ദു ഈ തിരയുന്നേ?  " " എന്റെ ഒരു ബുക്ക്‌ കാണുന്നില്ല ഏടത്തി... " " അതിനു അടുക്കളയിൽ ആണോ അതു നീ വച്ചത് ....?  " "  എല്ലായിടത്തും നോക്കി.  ഇനി ഇവിടെ കൂടിയേ ബാക്കി ഉള്ളു...... " " അതാ റൂമിൽ തന്നെ കാണും ചെക്കാ.... അടുക്കളയിൽ കിടന്നു തിരിഞ്ഞു കളിക്കണ്ട  റൂമിൽ തന്നെ പോയി നോക്ക്.... " " അവിടെ എങ്ങും കണ്ടില്ല ഏടത്തി അതല്ലേ..... " ഏടത്തിയെ ജോലി ചെയ്യാൻ അനുവതിക്കാതെ ഞാൻ അടുക്കളയിൽ നിറഞ്ഞു നിന്നു...  അടുക്കളയുടെ ഒരു ഓരം ചേർന്ന് എന്റെ ദേവുവും നിൽപ്പുണ്ടയിരുന്നു.. ചിരിയടക്കി....
" ഈ ചെക്കനെ കൊണ്ട് തോറ്റല്ലോ..... ദേ ഈ പെണ്ണാ ഇന്നലെ ആ മുറിയൊക്കെ അടിച്ചു വാരി വൃത്തിയാക്കിയത് ..  അതെവിടെ ആണ്എന്ന് വച്ചാൽ ഒന്ന് നോക്കി എടുത്തു കൊടുക്ക് ദേവു..... " കേൾക്കേണ്ട താമസം ഒരു പുഞ്ചിരിയും ചുണ്ടിൽ നിറച്ചു അവൾ മുറിയിലേക്ക് നടന്നു.  പിന്നാലെ ഞാനും... " ഏത് ബുക്ക്‌ ആ വേണ്ടേ ? " മുറിക്കകത്ത് കയറ്റി വാതിൽ ചാരിയ എന്നെ ചോദ്യഭാവത്തിൽ നോക്കി അവൾ ചോദിച്ചു... മറുപടി പറയാനായിരുന്നില്ല ചെയ്യുന്നതിൽ ആയിരുന്നു എനിക്ക് ആവേശം...  ഒറ്റ നിമിഷത്തിൽ

💬 Comments

View all comments