0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 2065
അവളെ എന്നിലേക്ക്‌ ചേർത്ത് മുറുകെ പിടിച്ചു അവളെ ഞാൻ ഒന്ന് വട്ടം കറക്കി...  അതൊട്ടും അവൾ പ്രതീക്ഷിച്ചിരുന്നില്ല... " അയ്യോ..  നന്ദുവേട്ട എന്നെ താഴെ നിർത്തിക്കെ...  എനിക്ക് തല കറങ്ങും ട്ടോ.... എന്നെ വിട്ടേ നന്ദുവേട്ട.....  ഞാൻ ദേ ചേച്ചിയെ വിളിക്കൂട്ടോ.... " ഒരു ഭീഷണി സ്വരത്തിൽ അവൾ അതു പറഞ്ഞപ്പോൾ ഞാൻ അവളെ താഴെ നിർത്തി.. പക്ഷെ അവളിലെ പിടി വിടാൻ എനിക്ക് മനസ്സുണ്ടായിരുന്നില്ല. " എന്റെ പെണ്ണിനെ ഒന്ന് സ്നേഹിക്കാൻ എനിക്ക്  ഇനി ഏടത്തിയുടെ അനുവാദം വേണോ?  " താഴെ നിർത്തി പരിഭവം കലർന്ന സ്വരത്തിൽ ഞാൻ ചോദിച്ചു. " ചേച്ചിയുടെ അനുവാദം വേണ്ട..  പക്ഷെ ആ പെണ്ണിന്റെ അനുവാദം വേണ്ടേ...?  ഇങ്ങനെ ഒക്കെ കെട്ടിപ്പിടിച്ചു സ്നേഹിക്കാൻ ആണേൽ.  സ്നേഹിക്കാൻ അവൾ അധിക കാലം ഉണ്ടാവുല്ലട്ടോ...  ചത്തുപോകും പാവം..... " " അങ്ങനെ അനുവാദം ചോദിച്ചിട്ടാണോ ആരെങ്കിലും സ്നേഹിക്കുന്നെ ?  " " അതല്ല..   എന്നാലും..... "
" ഒരെന്നാലും ഇല്ല...  പിന്നെ അങ്ങനെയൊന്നും ഞാൻ എന്റെ ദേവുട്ടിനെ കൊല്ലാൻ ഉദ്ദേശിച്ചിട്ടില്ല....  അവളെ ഞാൻ ഇങ്ങനെ ചേർത്തു നിർത്തി സ്നേഹിച്ചു കൊല്ലാകൊല ചെയ്യും.... " അവളെ അങ്ങനെ കൂടുതൽ നെഞ്ചിലേക്ക് ചേർത്ത് നിർത്തി ഞാൻ പറഞ്ഞു. " മം...  ഇതെന്താ ഇപ്പൊ എന്റെ നന്ദുട്ടന് പെട്ടന്നൊരു സ്നേഹം തോന്നാൻ... " എന്റെ മൂക്കിന്റെ തുമ്പിൽ വിരലുകൾ കൊണ്ടമർത്തി അവൾ ചോദിച്ചു. " ഒന്നുല്ലല്ലോ....  പെട്ടന്ന് ഒന്ന് സ്നേഹിക്കണം എന്ന് തോന്നി...  അത്ര തന്നെ..... " " ഓഹോ...  എന്നാൽ മോനങ്ങോട്ട്‌ മാറിക്കെ.  സ്നേഹിക്കാൻ കണ്ട സമയം. എനിക്ക് അടുക്കളയിൽ പണി ഉണ്ട്... " " അതൊക്കെ ഏടത്തി നോക്കി കൊള്ളും പെണ്ണെ...നീ ഇവിടെ നിക്ക്  " " പിന്നെ ആ വയ്യാത്ത ചേച്ചിയെ കൊണ്ടാണോ പണി എടുപ്പിക്കണേ..  പിന്നെ ഞാൻ എന്തിനാ ഇവിടെ ഉള്ളേ..... " " എന്നെ നോക്കാൻ..... " " നല്ല കഥയായി...  ഇതിപ്പോ എന്താ ഇങ്ങനെ ഒക്കെ ആവോ....ന്റെ ദേവിയെ... . " അവളെന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു നിന്നു കൊണ്ടു

💬 Comments

View all comments