Chapter Title : ദേവനന്ദ 8 [വില്ലി]
തല താഴ്ത്തി ഞാൻ അങ്ങനെ പറഞ്ഞൊപ്പിച്ചതും അമ്മയുടെ കൈ എന്റെ മുഖത്തു പതിച്ചതും ഒരുമിച്ചായിരുന്നു...... അസഹനീയമായ വേദനയിൽ എന്റെ കണ്ണ് മങ്ങി പോയത് പോലെ തോന്നി.... അമ്മ എല്ലാം അറിഞ്ഞു എന്നും നടന്നതെല്ലാം കണ്ടു കാണുമെന്നു എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു...
" നീ എന്താ കരുതിയത് ഞങ്ങളെയെല്ലാം വെറും മണ്ടന്മാരാക്കി ഈ പാവം കൊച്ചിനെ പറ്റിക്കാം എന്നോ? "
അമ്മയുടെ ഉച്ചത്തിലുള്ള വാക്കുകൾ കാതിൽ മുഴങ്ങി നിന്നു....
" ഒരു പെണ്ണിനെ ചതിക്കാൻ മാത്രം എന്റെ മകനു ധൈര്യം ഉണ്ടായിരുന്നോ..... "
അമ്മ ഒരുനിമിഷം എന്നെ ദയനീയമായി ഒന്ന് നോക്കി. അവരുടെ വാക്കുകളിൽ ഒളിഞ്ഞു കിടന്ന അർദ്ധം എനിക്ക് അപ്പോഴും വ്യക്തമായിരുന്നില്ല.
" അമ്മെ അമ്മ കരുതുന്ന പോലെ ഒന്നും അല്ല കാര്യങ്ങൾ... "
" പിന്നെ ഞാൻ കണ്ടത് എന്താ...... അമ്മയുടെ മുഖത്തു നോക്കി കള്ളം പറയാനും പഠിച്ചോ നീയ്? ഈ പാവം പെണ്ണിനോട് അങ്ങനെ ഒക്കെ ചെയ്യാൻ നിനക്ക് എങ്ങനെ തോന്നി.... "
അമ്മയുടെ വാക്കുകൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് അപ്പോൾ ആണ് മനസിലായത്. ഞാൻ അവളെ ബലമായി ചുംബിച്ചിരിക്കുന്നു.. അവളുടെ നിറഞ്ഞൊഴുകിയ കണ്ണുകൾ അതിന്റെ തെളിവുകൾ ആണ്.
" അമ്മെ അവനു പറയാൻ ഉള്ളതെന്തെന്ന് കൂടി കേൾക്കു അമ്മെ... "
ഏടത്തി പറഞ്ഞു..
" നീയും കണ്ടതല്ലേ മോളെ ഇവൻ ഇവളെ.... ച്ചെ... "
" അമ്മെ .... നന്ദുവേട്ടൻ അല്ല... ഞാനാ... ഞാനാ തെറ്റ്കാരീ... എനിക്ക് ഇഷ്ടമാ നന്ദുവേട്ടനെ........ "
ഏടത്തിയുടെ പിടിവിട്ടു അമ്മയുടെ മുന്നിലേക്ക് കയറി നിന്നു എന്നെ അടിക്കാനായി ഓങ്ങിയ കൈയിൽ പിടിച്ചു ദേവു കരഞ്ഞു പറഞ്ഞു.. അമ്മ കേട്ടത് വിശ്വസിക്കാനവാതെ അവളെ നോക്കി..
" ദേവു ... മോളെ... നിനക്ക് അറിയാവുന്നതല്ലേ ഇവനെ... ഇത്രയും നിന്നേ ഇവൻ ദ്രോഹിച്ചിട്ടും എങ്ങനെ ഇവനെ വിശ്വസിക്കാൻ തോന്നുന്നു മോളെ നിനക്ക്? "
അവളുടെ കവിളുകളിലൂടെ തലോടി അമ്മ ചോതിച്ചു. അമ്മയുടെ വാക്കുകൾ ശെരി ആയിരുന്നു. പുറത്തു നിന്നു നോക്കുന്ന ആർക്കും ഇത് ഒരുനിമിഷത്തിൽ അംഗീകരിക്കാൻ കഴിയുന്നതല്ല.പ്രതികരിക്കാൻ എനിക്ക് കഴിഞ്ഞില്ല.
"
💬 Comments
View all comments