0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 2070
എനിക്കറിയില്ല അമ്മെ......  ഒന്നും.....  പക്ഷെ എനിക്ക് എന്റെ നന്ദുവേട്ടനെ വിശ്വാസ.. എന്നെ പറ്റിക്കുവല്ല.....  എന്നെ ഒത്തിരി ഇഷ്ടാ..... "
" മോളെ....  നീ...  വെറുതെ.....  " അമ്മക് അവളെ എങ്ങനെ പറഞ്ഞു മനസിലാക്കണം എന്ന് അറിയാത്ത പോലെ. " അമ്മെ ഞാൻ..... " എന്റെ ശബ്ദം ഉയർന്നു. അമ്മക്കു മുന്നിൽ എന്നും അനുസരണയോടെ നിന്നേ എനിക്ക് ശീലം ഉള്ളു. എങ്കിലും ഇനിയും മൗനം പാലിക്കുന്നത് തെറ്റാണ്എന്ന് മനസ് പറഞ്ഞു. " നീ ഇനി ഒന്നും പറയണ്ടാ....എനിക്കിനി ഒന്നും കേൾക്കുകയും വേണ്ടാ..  " അമ്മ എന്റെ നേരെ അലറി. " ഇല്ലമ്മേ എനിക്ക് പറയണം.....   എനിക്ക് പറയാൻ ഉള്ളതൊന്നും അന്നും ആർക്കും കേൾക്കാൻ ഉണ്ടായിരുന്നില്ലല്ലോ.. എന്നും പറയാൻ ഉള്ളതെല്ലാം പറയാതെ മിണ്ടാതിരുന്നതാണ് എനിക്ക് ഇന്നീ പറ്റിയ  അവസ്ഥക്ക് കാരണം ....... " ഞാനൊരു മുഖാവരയോടെ തുടക്കം ഇട്ടു.  ദേവുവിൽ നിന്നു മാറി എല്ലാവരും എന്നെ നോക്കി നിൽക്കെയാണ് എനിക്ക് എന്താണ് പറയാൻ ഉള്ളതെന്നറിയാൻ. " എനിക്ക് പറയാനുള്ളതെന്തെന്ന് എപ്പോഴെങ്കിലും കേൾക്കാൻ അമ്മ കൂട്ടാക്കിട്ടുണ്ടോ..  എന്റെ മനസ്സിൽ എന്താ ഉള്ളതെന്ന് അറിയാൻ എങ്കിലും ശ്രമിച്ചിട്ടുണ്ടോ ?  " അമ്മയുടെ മുഖത്തു നോക്കി ആദ്യമായാണ്  ഞാൻ ശബ്ദം ഉയർത്തുന്നത്. " നന്ദു ആരോടാ നീ പറയുന്നതെന്നറിയാമോ?  " അത്രയും നേരവും മൗനത്തിൽ നിന്ന ഏടത്തി ഇടയ്ക്കു കയറി ചോദിച്ചു.  അതു കാര്യം ആക്കാതെ ഞാൻ തുടർന്നു. എല്ലാവരോടും ആയി....
" എനിക്ക് ദേവുവിനെ ഇഷ്ടം ആണ്.  അതു പക്ഷെ അമ്മ കരുതുന്നത് പോലെ ആരെയും ചതിക്കനോ വഞ്ചിക്കാനോ അല്ല... വെറുപ്പായിരുന്നു സമ്മതിച്ചു....  പക്ഷെ ഇവളുടെ ഈ മനസു നിറയെ എന്നോടുള്ള  സ്നേഹം മാത്രമേ ഒള്ളു.... അതു കണ്ടില്ലെന്ന് വക്കാൻ മാത്രം ക്രൂരൻ അല്ല അമ്മയുടെ മോൻ.... (ഏടത്തിയുടെ നേരെ തിരിഞ്ഞു ) ഇഷ്ടപ്പെട്ടു പോയതാ ഏടത്തി.. എപ്പോഴോ.....  ഇനി ആര് പറഞ്ഞാലും  പറിച്ചു മാറ്റാൻ പറ്റില്ല...." കണ്ണുകൾ നിറയുന്നുണ്ടായിരുന്നു....... എല്ലാവരിലും അതെ അവസ്ഥ...  ദേവുവിനെ നോക്കി.  കരച്ചിലടക്കാൻ ആവാതെ എല്ലാം കേട്ടു നിശബ്ദം ആയി കണ്ണീരൊഴുക്കയാണവൾ. എല്ലാവരും കാൺകെ അവളുടെ  കണ്ണുകളിലെ കണ്ണുനീർ

💬 Comments

View all comments