0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 2071
തുടച്ചു ഞാൻ അവളോട് ആയി  തുടർന്നു. " മുൻപ് നീ പറഞ്ഞത് പോലെ.  ഒരു കുന്നോളം ദേഷ്യം മനസ്സിൽ ഉണ്ടായിട്ടു ഇപ്പൊ എനിക്ക് നിന്നേ  ഇഷ്ടാ.ഒത്തിരി ..  ഒരു കടലോളം...... " അറിയാതെ തന്നെ വാക്കുകൾ മുറിഞ്ഞു പോയി. "നന്ദുവേട്ട.....  " അത്രനേരവും എന്റെ കണ്ണുകൾക്ക്‌ നോക്കി നിന്ന ദേവു എന്റെ നെഞ്ചിലേക്കു ചാഞ്ഞു..... കണ്ടുനിൽക്കാൻ ശേഷി ഇല്ലാതെ ഏടത്തിയും പൊട്ടിക്കരഞ്ഞു.... പക്ഷെ അമ്മ....  നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു നീക്കി അമ്മ സ്വന്തം മുറിയിലേക്ക് നടന്നു നീങ്ങി.  ഞാൻ പറഞ്ഞതത്രയും അമ്മക്ക് അംഗീകരിക്കാൻ കഴിയില്ല എന്ന മട്ടിൽ... അതു കണ്ടു ദേവുവും എന്നെ വിട്ടു മാറി അമ്മയുടെ  പിന്നാലെ ഓടി... പറഞ്ഞത്രയും മനസ്സിൽ തട്ടി തന്നെ ആയിരുന്നു. എന്നേ  പറയേണ്ട കാര്യങ്ങൾ വൈകി ആണെങ്കിലും എല്ലാവരെയും അറിഞ്ഞതിന്റെ സമാധാനമായിരുന്നു മനസ് നിറയെ.  പക്ഷെ ദേവു ആഗ്രഹിച്ചത് പോലെ ആവാതെ എല്ലാം നാടകതെ ഇരുന്നതിൽ സങ്കടവും. എല്ലാം നോക്കി കണ്ടു മാത്രം നിന്ന ഏടത്തി അപ്പോഴാണെന്റെ അരികിലേക്ക് വന്നത്... " ഏടത്തി ഞാൻ....  ഏടത്തിക്കു തോന്നുന്നുണ്ടോ ഒരു പെണ്ണിനെ പറഞ്ഞു ചതിക്കാൻ മാത്രം ദുഷ്ടനാണ് ഞാൻ എന്ന്.... "
" അവളുടെ കഴുത്തിൽ ആ താലി വീണ്ടും കണ്ടപ്പോഴേ എനിക്ക് അറിയാമായിരുന്നു നിങ്ങൾ തമ്മിൽ.... " പറഞ്ഞു മുഴുവിപ്പിക്കാതെ അവരെന്റെ തോളിൽ കൈകൾ വച്ചെന്നേ സമാധാനിപ്പിച്ചു..അതിശയം ആയിരുന്നു അവരുടെ ആ വാക്കുകൾ. . " എനിക്ക് സന്തോഷമേ ഒള്ളു....  നിങ്ങൾ ഒന്നാകുന്നത് ഏറ്റവും ആഗ്രഹിച്ചത് ഈ ഞാൻ അല്ലേടാ....... " ഏടത്തിയെ കുറിച്ചുള്ള എന്റെ ചിന്തകളെ എല്ലാം മാറ്റി മറിക്കാൻ പോന്നതായിരുന്നു ആ വാക്കുകളെല്ലാം. ഏടത്തിയുടെ വാക്കുകൾ മനസ് വെന്തുരുകുന്ന ആ നിമിഷത്തിലും ഒരു കുളിർ മഴ ആയിരുന്നു. " ഏടത്തി പക്ഷെ അമ്മ..... " " അമ്മക്ക് അവളെ അത്രക്ക് ഇഷ്ടം ആടാ..  അതുകൊണ്ടല്ലേ...അവൾക് ഇനിയും  എന്തെങ്കിലും പറ്റുന്നത് സഹിക്കാൻ പറ്റില്ല ആ പാവത്തിനു  എല്ലാം മനസ്സിലാക്കുമ്പോൾ അമ്മ തന്നെ എല്ലാം സമ്മതിക്കും.  നീ വിഷമിക്കണ്ടാ.... " അപ്പോഴും എന്റെ മനസ്സ് അമ്മയുടെ മുറിക്കു മുന്നിൽ ആയിരുന്നു.

💬 Comments

View all comments