0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 2035
ഞാനന്ന് ചുംബനം നൽികിയ ഞെറ്റി തടത്തിൽ  തൊട്ടവൾ ചോദിച്ചു . ദേവു വളരെ വേഗം വിഗരഭരിതയാകുന്നത് ഞാൻ കണ്ടു...  മണിച്ചിത്രത്താഴിൽ ശോഭന നാഗവല്ലി ആയി മാറുന്ന രംഗം  പോലെ ദേവുവിന്റെ മുഖത്തും പലഭാവങ്ങളും മിന്നി മറഞ്ഞു ... "എല്ലാം വെറുതെ ആണോ?  എന്നെ പറ്റിക്കാൻ ആയിരുന്നോ എല്ലാം.... " ഒരു പൊട്ടിക്കരച്ചിലിനു തുടക്കം ഇട്ടാണ് ദേവു ആ വാക്കുകൾ അവസാനിപ്പിച്ചത്.. ഞാൻ തമാശക്ക് തുടങ്ങിയത് എല്ലാം ഒറ്റ നിമിഷം കൊണ്ട് ദേവുവിനെ സങ്കടക്കടലിൽ എത്തിച്ചു .. എന്ത് ചെയ്യണം എന്നെനിക്ക് അറിയില്ലായിരുന്നു..  എങ്കിലും അവളുടെ തോളിൽ കയ്യമർത്തി അവളെ അനുനയിപ്പിക്കാൻ ശ്രെമിച്ചു..  പക്ഷെ.  എന്റെ കൈ തട്ടി മാറ്റിയതും അല്ലാതെ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു അവൾ..  കളി കാര്യം ആയി..  അവളുടെ കരച്ചിൽ ഉച്ചത്തിലായി.  ഗത്യന്തരം ഇല്ലാതെ ഞാൻ അവളെ ബലമായി തന്നെ കെട്ടിപ്പിടിച്ചു.അവളെ ഞാൻ എന്റെ നെഞ്ചോടു ചേർത്തു. . " എന്റെ പൊന്നു ദേവു.  ഞാൻ തമാശക്ക് പറഞ്ഞതാ ...... നീ വെറുതെ..  കരയല്ലേ...  ദേ നോക്കിയേ.....  സത്യായിട്ടും ഞാൻ വെറുതെ പറഞ്ഞതാ....  കരയല്ലേ പെണ്ണെ.....  " എന്റെ കൈകൾക്കുള്ളിൽ നിന്നും പിടഞ്ഞു മാറാൻ ശ്രമിക്കുന്നതിനിടയിൽ എന്റെ വാക്കുകൾ കേട്ട അവൾ ഒന്നയഞ്ഞു.  പിന്നെ ബോധമറ്റത്തു പോലെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു...
"'ദേവു. .. " അല്പനേരം കാത്തിരുന്ന് ദേവുവിന്റെ ശ്വാസഗതി ഒന്ന് നേരെ ആയെന്നു കണ്ടപ്പോൾ ഞാൻ വിളിച്ചു... " തമാശക്ക് പോലും എന്നെ ഇങ്ങനെ പറ്റിക്കല്ലേ  നന്ദുവേട്ട  ......  ദേവൂന് അത് താങ്ങുല്ല........  പൊട്ടിപെണ്ണാ ഞാൻ വിശ്വസിച്ചു പോകും..... " എന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർന്ന് നിന്നു ദേവു എന്നെ ഇറുകെ കെട്ടിപ്പിടിച്ചു..  ഞാൻ അവളെയും  ..  അവളുടെ സങ്കടം തീരുന്ന വരെ ഞാൻ ഒന്നും മിണ്ടിയില്ല...  അവളുടെ കണ്ണുനീരൊഴുകി എന്റെ ഷർട്ട്‌ നനഞ്ഞിരുന്നു..... ചെയ്തു കൂട്ടിയ തമാശയെ മനസ്സിൽ പഴിച്ചു ഞാൻ അവളെ കൂടുതൽ എന്നിലേക്ക്‌ ചേർത്തു പിടിച്ചു.... " ദേവു  .... " അൽപനേരം എടുത്ത് ഞാൻ അവളെ വിളിച്ചു.  മൂളൽ മാത്രമായിരുന്നു മറുപടി.. " നിന്റെ വിഷമം മാറിയോ?  "

💬 Comments

View all comments