Chapter Title : ദേവനന്ദ 8 [വില്ലി]
നിന്നും എന്റെ അടുക്കൽ വന്നു നിന്നു... എന്റെ അടുത്തവൾക്കിരിക്കണം എന്നുണ്ടെന്ന് അവളുടെ മുഖഭാവം എന്നെ അറിയിച്ചു...
" ഇരിക്ക് ..... "
സോഫയിൽ ഒരു വശത്തേക്ക് നീങ്ങി ഇരുന്നു ഞാൻ പറഞ്ഞു. കേൾക്കേണ്ട താമസം എന്റെ അടുത് ചാടി കയറി അവളിരുന്നു..
ഇന്നലെത്തെ പോലെ അല്ലാതെ രണ്ടു പേർക്കും തമ്മിൽ സംസാരിക്കാൻ പൊതുവേ മടിയായിരുന്നു.. നാണമായിരുന്നു എന്ന് പറയുന്നതാവും അല്പം കൂടി നല്ലത്. ആരാദ്യം എന്നതായിരുന്നു ശെരിക്കും ഉയർന്ന പ്രശ്നം... എങ്കിലും ഞാൻ തന്നെ ആ മൗന പ്രണയ നിമിഷങ്ങൾക്ക് വിരാമം ഇട്ടു.
" അവരെന്താ നിന്നെ കൂടെ കൊണ്ട് പോകാഞ്ഞത്? "
" അറിയില്ലല്ലോ.... എന്നോടിരുന്നു പഠിക്കാൻ പറഞ്ഞു. പിന്നെ ആ മുറിയിൽ തന്നെ ഇരുന്നോളണം. പുറത്തിറങ്ങേണ്ട എന്ന് പറഞ്ഞു.... "
അവളതും പറഞ്ഞു കുഞ്ഞി കുട്ടികൾ ചിരിക്കും പോലെ ഒന്ന് ചിരിച്ചു എന്നെ നോക്കി കണ്ണിറുക്കി.
" ഇല്ലെങ്ങികിൽ ഞാൻ നിന്നെ പിടിച്ചു തിന്നും എന്നാണല്ലോ അവരുടെ വിചാരം... "
പഴയ ഓർമ്മകൾ ചികഞ്ഞെടുത് ഞാൻ തമാശ രൂപേണ പറഞ്ഞു.
" അങ്ങനെ ഒന്നും പറയണ്ട നന്ദുവേട്ട.. അവർക്കറിയില്ലല്ലോ നമ്മള് തമ്മിൽ ഉള്ളതൊന്നും.. അതോണ്ടല്ലേ . "
" അതിനു നമ്മൾ തമ്മിൽ എന്താ ഉള്ളത്... "
" ഒന്നുമില്ലേ അപ്പൊ? "
മുഖത്തല്പം നീരസം കലർത്തി ദേവു ചോദിച്ചപ്പോൾ എനിക്കും അതല്പം കൗതുകമായി തോന്നി.
" ആഹ് എനിക്കറിയില്ല... "
പൊതുവെ ദേവുവിന്റെ ശൈലിയിൽ ഞാൻ പറഞ്ഞു.. പെട്ടന്ന് അവളെന്നെ നോക്കി ഒന്ന് മൗനമായി.
" സത്യായിട്ടും നന്ദുവേട്ടന് ഒന്നും ഇല്ലേ? "
" എനിക്കറിയില്ല ദേവു..എന്താ ഉള്ളേ? .."
പെട്ടന്നവളുടെ കണ്ണുകൾ നിറഞ്ഞു മുഖം ചുവന്നു വരുന്നത് ഞാൻ ശ്രദിച്ചു.
" അപ്പോൾ അന്ന് പറഞ്ഞതോ ഞാൻ സ്നേഹിക്കുന്ന അത്രേം എന്നെയും നന്ദുവേട്ടൻ തിരിച്ചു സ്നേഹിക്കുന്നെണ്ടെന്നു....... അച്ഛൻ വന്നാലും എന്നെ പോകാൻ സമ്മതിക്കില്ലെന്ന്... ആര് പറഞ്ഞാലും എന്നെ വിട്ടു കൊടുക്കില്ലെന്ന്..... പിന്നെ..... പിന്നെ..... ഈ താലി എന്റെ കഴുത്തില് കെട്ടിയത്......
പിന്നെ ആ ..... ദേ ഇവിടെ ഉമ്മയൊക്കെ തന്നതോ ... "
💬 Comments
View all comments